സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പദ്ധതികൾ തയ്യാറാക്കുമ്പോൾ റിട്ടയർമെന്റിന് ശേഷമുള്ള കാര്യങ്ങൾക്കും ശ്രദ്ധാപൂർവം പരിഗണന നൽകണം. പ്രായം കൂടുന്തോറും തൊഴിലവസരങ്ങൾ കുറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. പണപ്പെരുപ്പം ചിലവുകളിൽ കാര്യമായ സ്വാധീനം ചെലുത്തും. അതിനാൽ, സേവിങ്സ് മാത്രം ചിലപ്പോൾ ജീവിത ചിലവിന് തികയാതെ വന്നേക്കാം. നിങ്ങളുടെ വിരമിക്കലിന് ശേഷവും സമ്പാദിക്കുന്നതിനായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിരമിച്ചതിന് ശേഷം പ്രതിമാസം 50,000 രൂപ വരെ സമ്പാദിക്കാൻ സാധിക്കും.
നിക്ഷേപത്തിന്റെ തിരഞ്ഞെടുപ്പ് പ്രതിമാസ വരുമാനത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. വിപണിയുടെ താൽപര്യങ്ങളെ അടിസ്ഥാനമാക്കി, ഇക്വിറ്റി മാർക്കറ്റിൽ നിക്ഷേപിക്കുന്ന പ്ലാനുകൾ മികച്ച വരുമാനം നൽകും. എന്നിരുന്നാലും, ഇതിൽ റിസ്ക് പ്രൊഫൈൽ കൂടുതലാണ്. കാരണം മാർക്കറ്റ് മോശമായാൽ നിങ്ങൾക്ക് പണം നഷ്ടപ്പെടും.
ALSO READ: GATE Result 2023: ഗേറ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ടത് എങ്ങനെയെന്ന് അറിയാം
ഉയർന്ന അപകടസാധ്യതയുള്ളതും കുറഞ്ഞ അപകടസാധ്യതയുള്ളതുമായ സെക്യൂരിറ്റികൾ ഉണ്ട്. ഇത്തരം സെക്യൂരിറ്റികളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി നിക്ഷേപം നടത്തുന്നത് ഗുണകരമായിരിക്കും. പ്രതിമാസം 50000 രൂപ വരെ സമ്പാദിക്കാൻ ഇതുവഴി സാധിക്കും. റിട്ടയർമെന്റിന് ശേഷം 50,000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് നിരവധി നിക്ഷേപ ഓപ്ഷനുകൾ ഉണ്ട്. അവയെക്കുറിച്ച് നമുക്ക് നോക്കാം.
എൻപിഎസ്: തൊഴിലാളികൾ വിരമിച്ചുകഴിഞ്ഞാൽ അവർക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതിനായി ഇന്ത്യൻ സർക്കാർ ആരംഭിച്ച ഒരു പെൻഷൻ പ്രോഗ്രാമാണ് നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ്. ഈ റിട്ടയർമെന്റ് സേവിങ്സ് പ്ലാനിലെ വരിക്കാർക്ക് ഭാവിയിൽ മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കും.
യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ: നിക്ഷേപ കാലയളവ് അവസാനിക്കുമ്പോൾ നിങ്ങൾക്ക് വരുമാനം നൽകുന്ന ചില റിട്ടയർമെന്റ് സ്കീമുകൾ ഉണ്ട്. കൂടാതെ, പ്ലാൻ പ്രീമിയത്തിന്റെ ഒരു ഭാഗം ലൈഫ് ഇൻഷുറൻസ് പോളിസിക്കായി ഉപയോഗിക്കുന്നു. റിട്ടേണുകൾ മെച്ചപ്പെടുത്തുന്നതിന്, ശേഷിക്കുന്ന പണം ഇക്വിറ്റികളുടെയും ഡെറ്റ് ഫണ്ടുകളുടെയും നിക്ഷേപത്തിലേക്ക് ഇടുന്നു. ഫണ്ടുകളുടെ വിപണി പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അവ വരുമാനം വാഗ്ദാനം ചെയ്യുന്നത്.
മ്യൂച്വൽ ഫണ്ട്: ഈ നിക്ഷേപ ഓപ്ഷനുകൾ ഇക്വിറ്റികളിൽ നിന്നോ ഡെറ്റ് മാർക്കറ്റുകളിൽ നിന്നോ ലാഭം വാഗ്ദാനം ചെയ്യുന്നു. അവ വിപണിയുമായി ബന്ധപ്പെട്ടവയാണ്. നിക്ഷേപ റിസ്ക് പൂർണ്ണമായും നിക്ഷേപകൻ ഏറ്റെടുക്കേണ്ടതായി വരും. റിസ്ക് പ്രൊഫൈൽ സന്തുലിതമാക്കാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളുടെ (എസ്ഐപി) ഉപയോഗം നിർദേശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...