ക്ഷാമബത്ത വർധനവിന് പിന്നാലെ തങ്ങളുടെ ശമ്പളം നിർണയിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തുമോ എന്ന അറിയിപ്പിനായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ ജീവക്കാരുടെ അടിസ്ഥാന ശമ്പളം നിർണയിക്കുന്നത് ഫിറ്റ്മെന്റ് ഫാക്ടറുടെ അടിസ്ഥാനത്തിലാണ്. ഇത് നിർണയിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2024 ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രം അതിന് മുമ്പായി ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തുന്നതിന് കുറിച്ച് തീരുമാനമെടുത്തേക്കുമെന്നാണ് സീ ബിസിനെസ് റിപ്പോർട്ട് ചെയ്യുന്നത്. ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തി അടുത്ത വർഷം തന്നെ കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയേക്കുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.


ALSO READ : Post Office Scheme: 10 വര്‍ഷംകൊണ്ട് പണം ഇരട്ടിയാക്കും ഈ പോസ്റ്റ് ഓഫീസ് പദ്ധതി


ഫിറ്റ്മെന്റ് ഫാക്ടർ പുനഃനിർണയിച്ചാൽ ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വർധനവുണ്ടാകും. ഇത് 2024 തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം നിലവിലെ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആണ്. ഫിറ്റ്മെന്റ് ഫാക്ടർ പുനഃനിർണയിക്കുമ്പോൾ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000ത്തിൽ നിന്നും 26,000മായി ഉയർന്നേക്കും. 3.68 ആക്കി ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തണമെന്നാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിവിധ സംഘടനകൾ ആവശ്യപ്പെടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.