Post Office Scheme: 10 വര്‍ഷംകൊണ്ട് പണം ഇരട്ടിയാക്കും ഈ പോസ്റ്റ് ഓഫീസ് പദ്ധതി

Kisan Vikas Patra: കുറഞ്ഞ  കാലയളവില്‍ നിക്ഷേപം ഇരട്ടിപ്പിക്കുന്ന ഒരു മികച്ച സമ്പാദ്യ പദ്ധതി ഇപ്പോള്‍ പോസ്റ്റ്‌ ഓഫീസ് വഴി ലഭ്യമാണ്.  ഈ പദ്ധതിയാണ് കിസാൻ വികാസ് പത്ര. പണം എത്രയും പെട്ടന്ന് ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവർക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്.   

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 11:33 PM IST
  • ഈ പദ്ധതിയില്‍ 1,000 രൂപ മുതല്‍ നിക്ഷേപം നടത്താം. ഇത് RD പദ്ധതിയാണ്. 100 രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപം നടത്തേണ്ടത്
Post Office Scheme: 10 വര്‍ഷംകൊണ്ട് പണം ഇരട്ടിയാക്കും ഈ  പോസ്റ്റ് ഓഫീസ് പദ്ധതി

Kisan Vikas Patra: നമ്മുടെ നിക്ഷേപങ്ങള്‍ക്ക് മികച്ച റിട്ടേൺ ലഭിക്കുക എന്നത് ഏതൊരു നിക്ഷേപകനും ആഗ്രഹിക്കുന്ന ഒന്നാണ്.  അതിനായി ഏറ്റവും മികച്ച സമ്പാദ്യ പദ്ധതികള്‍ ആണ് ആളുകള്‍ ഇന്ന് തിരയുന്നത്.

കുറഞ്ഞ  കാലയളവില്‍ നിക്ഷേപം ഇരട്ടിപ്പിക്കുന്ന ഒരു മികച്ച സമ്പാദ്യ പദ്ധതി ഇപ്പോള്‍ പോസ്റ്റ്‌ ഓഫീസ് വഴി ലഭ്യമാണ്.  ഈ പദ്ധതിയാണ് കിസാൻ വികാസ് പത്ര. പണം എത്രയും പെട്ടന്ന് ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവർക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. 

Also Read:   Akshaya Tritiya 2023: അക്ഷയ തൃതീയ, ഈ ഹൈന്ദവ ഉത്സവത്തിൽ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം 

പോസ്റ്റ്‌ ഓഫീസ് പദ്ധതിയായ കിസാൻ വികാസ് പത്രയിൽ ആര്‍ക്കും ചേരാം. പ്രായ പരിധിയില്ലാതെ ആര്‍ക്കും അക്കൗണ്ട് തുറക്കാം. വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും ഈ പദ്ധതിയില്‍ ആരംഭിക്കാം. പ്രായപൂര്‍ത്തിയായ 3 പേര്‍ ചേര്‍ന്ന് സംയുക്ത അക്കൗണ്ട് ആരംഭിക്കാനും സാധിക്കും.  അതേസമയം, 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് അക്കൗണ്ടെടുക്കാം. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം. 

ഈ പദ്ധതിയില്‍ 1,000 രൂപ മുതല്‍ നിക്ഷേപം നടത്താം. ഇത് RD പദ്ധതിയാണ്.  100 രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപം നടത്തേണ്ടത്. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാന്‍ സാധിക്കും. നിക്ഷേപം ആരംഭിക്കുന്ന സമയത്ത് ലഭ്യമായ  പലിശ നിരക്കിനെ അടിസ്ഥാനമാക്കിയാണ് കാലാവധി നി്ശ്ചയിക്കുന്നത്. മുടക്കം വരുത്താതെ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇരട്ടി തുക ലഭിക്കും. 

കിസാന്‍ വികാസ് പത്ര പലിശ നിരക്ക് 2023 ഏപ്രില്‍ 1 മുതലാണ്  നിരക്ക് പുതുക്കിയത്. 7.50 ശതമാനമാണ് ലഭിക്കുന്ന ഇപ്പോള്‍ പലിശ നിരക്ക്. ഈ പലിശ നിരക്ക് പ്രകാരം 115 മാസം കൊണ്ട് (9 വര്‍ഷവും 7 മാസവും) നിക്ഷേപം ഇരട്ടിക്കും. നിക്ഷേപം ഇരട്ടിക്കാന്‍ ആവശ്യമായ സമയമാണ് നിക്ഷേപത്തിന്‍റെ കാലാവധി. 

 കിസാൻ വികാസ് പത്രയിൽ നിക്ഷേപിച്ചാൽ കാലാവധിക്ക് മുന്‍പ് തുക പിന്‍വലിക്കാന്‍ സാധിക്കില്ല. കാലാവധിയെത്തുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കുന്നതിന് തപാല്‍ വകുപ്പ് മാനദണ്ഡങ്ങള്‍ വെച്ചിട്ടുണ്ട്.   സിംഗില്‍ അക്കൗണ്ട് ഉടമയുടെ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ടില്‍ ഒരാളുടെയോ എല്ലാ അം​ഗങ്ങളുടെയോ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. 

 കിസാൻ വികാസ് പത്രയിലെ  നിക്ഷേപം കാലാവധിയോളം തുടര്‍ന്നാല്‍ നിക്ഷേപിച്ച തുക ഇരട്ടിയാകും. അതായത്, 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 115 മാസം കൊണ്ട് 10 ലക്ഷം രൂപ ലഭിക്കും. 5 ലക്ഷം രൂപ പലിശയായി നേടാം. 50 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 1കോടി രൂപ നേടാൻ സാധിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News