Ganesh Chaturthi Bank Holiday: വിനായക ചതുര്ഥി ദിനത്തില്‍ നിങ്ങളുടെ പ്രദേശത്ത് ബാങ്ക് പ്രവര്‍ത്തിയ്ക്കുമോ? അറിയാം
Ganesh Chaturthi Bank Holiday: ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത്, എല്ലാ മാസവും ബാങ്ക് അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് ആർബിഐ മാസത്തിന്‍റെ തുടക്കം തന്നെ പ്രസിദ്ധീകരിയ്ക്കുന്നു. ഈ ലിസ്റ്റ് പരിശോധിച്ച് നിങ്ങളുടെ സാമ്പത്തിക നടപടികള്‍ നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാനും പൂര്‍ത്തിയാക്കാനും സാധിക്കും
Ganesh Chaturthi Bank Holiday: സെപ്റ്റംബര്‍ 19ന് രാജ്യം വിനായക ചതുര്‍ഥി ആഘോഷിക്കുകയാണ്. സെപ്റ്റംബർ 19 ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ഈ പ്രധാന ഉത്സവം ചില സംസ്ഥാനങ്ങളിൽ 10 ദിവസം തുടരും.
വിനായക ചതുര്‍ഥി ആഘോഷിക്കുന്ന അവസരത്തില്‍ സെപ്റ്റംബർ 18, 19, 20 തീയതികളിൽ സംസ്ഥാനങ്ങളെ ആശ്രയിച്ച് വിവിധ ദിവസങ്ങളിൽ ബാങ്കുകള്‍ക്ക് അവധിയാണ്.
Also Read: SBI SCO Recruitment 2023: എസ്ബിഐയിൽ ബമ്പർ ഒഴിവുകള്‍, ഒക്ടോബർ 06 അപേക്ഷിക്കാം
ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത്, എല്ലാ മാസവും ബാങ്ക് അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് ആർബിഐ മാസത്തിന്‍റെ തുടക്കം തന്നെ പ്രസിദ്ധീകരിയ്ക്കുന്നു. ഈ ലിസ്റ്റ് പരിശോധിച്ച് ബാങ്കുമായി ബന്ധപ്പെട്ട നിങ്ങളുടെ സാമ്പത്തിക നടപടികള്‍ നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാനും സമയാസമയങ്ങളില്‍ ഇത് പൂര്‍ത്തിയാക്കാനും സാധിക്കും. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത്, എല്ലാ മാസവും ബാങ്ക് അവധികളുടെ ഒരു ലിസ്റ്റ് ആർബിഐ പ്രസിദ്ധീകരിക്കുന്നു. ഇതനുസരിച്ച്, നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട ജോലികളും നിങ്ങൾക്ക് മുന്‍കൂട്ടി പ്ലാൻ ചെയ്യാം.
Also Read: PM Modi At Parliament: കഴിഞ്ഞ 75 വർഷത്തെ ഇന്ത്യയുടെ നേട്ടങ്ങൾ ഓർമിപ്പിച്ച് പ്രധാനമന്ത്രി മോദി
സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങളില്‍ പ്രധാനമാണ് വിനായക ചതുർത്ഥി പ്രമാണിച്ചുള്ള അവധി. ഈ വര്‍ഷം വിനായക ചതുര്‍ഥി ആഘോഷിക്കുന്നത് സെപ്റ്റംബർ 19നാണ്.
നിങ്ങളുടെ നഗരത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഏത് ദിവസമാണ് ബാങ്ക് അവധിയായിരിക്കുമെന്ന് നിങ്ങൾക്ക് ഇപ്പോഴും അറിയില്ലെങ്കിൽ, ഈ ലിസ്റ്റ് പരിശോധിക്കുക. നിങ്ങളുടെ സാമ്പത്തിക ഇടപപാടുകള്‍ പ്ലാന്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ഈ ലിസ്റ്റ് സഹായകമാവും.
സെപ്റ്റംബർ 18, 2023: വിനായക ചതുർത്ഥിയോടനുബന്ധിച്ച് കർണാടകയിലും തെലങ്കാനയിലും ബാങ്കുകള്‍ക്ക് അവധി
സെപ്റ്റംബര്‍ 19, 2023: ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ്സ, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ വിനായക ചതുര്ഥി പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.
സെപ്റ്റംബർ 20, 2023: ഒറീസയിലും ഗോവയിലും ബാങ്കുകള്‍ക്ക് അവധി
ഇതുകൂടാതെ, സെപ്റ്റംബറിലെ ശേഷിക്കുന്ന ദിവസങ്ങളിൽ ഏതൊക്കെ ദിവസങ്ങളിൽ ബാങ്കുകള്‍ക്ക് അവധി ഉണ്ടാകുമെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. ഈ മാസത്തെ ശേഷിക്കുന്ന ബാങ്ക് അവധി ദിനങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ചുവടെ കാണാം.
സെപ്റ്റംബർ 22, 2023: ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ കേരളത്തിൽ ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 23, 2023: നാലാമത്തെ ശനിയാഴ്ചയും മഹാരാജ ഹരി സിംഗിന്‍റെ ജന്മദിനവും. ജമ്മുവിലും ശ്രീനഗറിലും ബാങ്കുകൾക്ക് അവധി
സെപ്റ്റംബർ 25, 2023: ശ്രീമന്ത ശങ്കർദേവിന്‍റെ ജന്മദിനം. അസമിൽ ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 27, 2023: മീലാദ്-ഇ-ഷെരീഫ് (മുഹമ്മദ് നബിയുടെ ജന്മദിനം). ജമ്മുവിലും കേരളത്തിലും ബാങ്കുകൾക്ക് അവധി
സെപ്റ്റംബർ 28, 2023: ഈദ്-ഇ-മിലാദ് അല്ലെങ്കിൽ ഈദ്-ഇ-മിലാദുന്നബി (മുഹമ്മദ് നബിയുടെ ജന്മദിനം). ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, തെലങ്കാന, മണിപ്പൂർ, ഉത്തർപ്രദേശ്, ന്യൂഡൽഹി, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.
സെപ്റ്റംബർ 29, 2023: ഇന്ദ്രജത്രത്ത്, ഈദ്-ഇ-മിലാദ്-ഉൽ-നബി, സിക്കിം, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും.
ആർബിഐയുടെ അവധിക്കാല പട്ടിക പ്രകാരം, ഞായർ, രണ്ടാം ശനി, നാലാം ശനിയടക്കം ഈ മാസം ആകെ 16 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി ലഭിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...