PM Modi At Parliament: പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ആരംഭിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ 75 വർഷത്തെ രാജ്യത്തിന്‍റെ നേട്ടങ്ങൾ ഓർമിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി സഭയെ അഭിസംബോധന ചെയ്തു. തന്‍റെ പ്രസംഗത്തില്‍ G20 യുടെ വിജയവും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
Also Read: Parliament Special Session: ത്രിവർണ്ണ പതാക ചന്ദ്രനിൽ പറക്കുന്നു, G20യിൽ ലോകം ഇന്ത്യയെ ശ്രവിച്ചു; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
രാജ്യത്തിന്‍റെ കഴിഞ്ഞ 75 വർഷത്തെ നേട്ടങ്ങൾ ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി പാര്‍ലമെന്‍റിന്‍റെ പഴയ കെട്ടിടം വരും തലമുറകൾക്ക് പ്രചോദനമാകുമെന്ന് പറഞ്ഞു. പഴയ പാർലമെന്‍റ് മന്ദിരം പണിതത് വിദേശ ഭരണാധികാരികളാണ് എങ്കിലും ഇന്ത്യക്കാർ അതിൽ വിയർപ്പും പണവും മുടക്കി, മോദി പറഞ്ഞു.
Also Read: Characteristics of Monday born people: തിങ്കളാഴ്ച ജനിച്ചവര്‍ ഭാഗ്യശാലികള്‍, ഉന്നത വിജയം എന്നും ഒപ്പം
രാജ്യത്തിന്‍റെ 75 വർഷത്തെ പാർലമെന്‍ററി യാത്ര നാമെല്ലാം ഒരിക്കൽ കൂടി ഓർമ്മിക്കണമെന്നും പുതിയ സഭയിലേക്ക് മാറുന്നതിന് മുമ്പ് ആ പ്രചോദനാത്മക നിമിഷങ്ങളും ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളും മനസ്സില്‍ സൂക്ഷിക്കണമെന്നും പഴയ പാർലമെന്‍റ് ഹൗസിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ചരിത്ര കെട്ടിടത്തോട് ഉടന്‍തന്നെ നാമെല്ലാം വിടപറയുകയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ്, ഈ ഭവനം ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിന്‍റെ ആസ്ഥാനമായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇത് പാർലമെന്‍റ് മന്ദിരമായി അംഗീകരിക്കപ്പെട്ടു, പ്രധാനമന്ത്രി പറഞ്ഞു.
ചാന്ദ്രദൗത്യം വിജയകരമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ചന്ദ്രയാൻ-3 ഇറങ്ങിയതിന് ശേഷം നമ്മുടെ ത്രിവർണ്ണ പതാക ചന്ദ്രനിൽ പറക്കുന്നു, ഇത്തരമൊരു അഭിമാനകരമായ നേട്ടം കൈവരിക്കുമ്പോൾ, അത് കഴിവും സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നത് ലോകമെമ്പാടും കാണാം, മോദി പറഞ്ഞു.
പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ചെറുതാണെങ്കിലും പല വലിയ തീരുമാനങ്ങളും ഈ സമ്മേളനത്തില്‍ കൈക്കൊള്ളും എന്ന് പ്രധാനമന്ത്രി ഇതിനോടകം സൂചന നല്‍കിയിട്ടുണ്ട്. സമ്മേളനത്തിന് മുന്‍പ് മാധ്യമങ്ങളെ കണ്ട അവസരത്തില്‍ മോദി ഈ സമ്മേളനത്തില്‍ പല പ്രധാന തീരുമാനങ്ങളും കൈക്കൊള്ളുമെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, തന്‍റെ പ്രസംഗത്തില്‍ പ്രതിപക്ഷത്തെ പരിഹസിക്കാനും പ്രധാനമന്ത്രി മറന്നില്ല. കരയാന്‍ ഒരു പാട് സമയമുണ്ട്, അത് തുടരുക, തന്‍റെ പ്രസംഗത്തിനിടെ പ്രതിപക്ഷത്തിന് പ്രധാനമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് പറയുകയുണ്ടായി. ഒപ്പം പ്രതിപക്ഷത്തിന് ഉപദേശവും നല്‍കി. അതായത്, ജീവിതത്തിൽ ആവേശം നിറയ്ക്കുന്ന നിരവധി നിമിഷങ്ങളുണ്ട്. ആത്മവിശ്വാസം നിറയ്ക്കുന്ന നിമിഷങ്ങള്‍, പഴയ തിന്മകൾ ഉപേക്ഷിച്ച്, പുതിയ നല്ല കാര്യങ്ങളുമായി പുതിയ പാർലമെന്‍റിൽ പ്രവേശിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രത്യേക സമ്മേളനത്തിൽ ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊള്ളും. രാജ്യത്തിന്‍റെ 75 വർഷത്തെ യാത്ര ഇപ്പോൾ ഒരു പുതിയ പോയിന്‍റില്‍ നിന്നാണ് ആരംഭിക്കുന്നത്. 2047 ഓടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റണം. ഇത് പല തരത്തിൽ പ്രധാനപ്പെട്ട ഒരു സെഷനാണ്. ചെറിയ സമ്മേളനമായതിനാൽ പരമാവധി സമയം അനുവദിക്കണമെന്ന് എംപിമാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.
സെപ്റ്റംബര്‍ 19 ന് ഗണേശ ചതുർത്ഥി എന്ന പുണ്യ ഉത്സവമാണ്.വിഘ്നങ്ങൾ നീക്കുന്നവനായി ഗണപതിയെ കണക്കാക്കുന്നു. ഇന്ത്യ അതിന്‍റെ ലക്ഷ്യങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ നിറവേറ്റണം. സമ്മേളനം ഹ്രസ്വമാണെങ്കിലും വളരെ വിലപ്പെട്ടതാണ്, മോദി പറഞ്ഞു.
പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരയാണ് നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...