Indian Railway Update: ഇന്ത്യന്‍ റെയിൽവേ പരിഷക്കരണത്തിന്‍റെ പാതയിലാണ്. അനുദിനം  റെയില്‍വേയുടെ നവീകരണം സംബന്ധിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആ അവസരത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിയ്ക്കുന്നത്. അതായത്, ഈ വാര്‍ത്ത ഇന്‍റർസിറ്റി ട്രെയിനുകളില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന ഒന്നാണ്. അതായത് രാജ്യത്തെ പ്രമുഖ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിനുകളില്‍ വന്‍ മാറ്റം വരാന്‍ പോകുന്നു. 


Also Read:  Weekly Horoscope: മേടം, കുംഭം രാശിക്കാര്‍ക്ക് പ്രണയത്തിന്‍റെ കാര്യത്തില്‍ ഭാഗ്യം തുണയ്ക്കില്ല, നിങ്ങള്‍ക്ക് ഈ ആഴ്ച എങ്ങിനെ


നമുക്കറിയാം, ഇന്ത്യന്‍ റെയിൽവേ യാത്രക്കാർക്കായികാലാകാലങ്ങളിൽ നിരവധി വലിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ നടത്തിയിരിയ്ക്കുന്ന പ്രഖ്യാപനം ഇന്‍റർസിറ്റി ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്പെടും. അതായത്, ആളുകളുടെ യാത്ര ഏറെ സുഗമമാക്കുന്നതിന് റെയിൽവേ നിരവധി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഇത്തരമൊരു പ്രഖ്യാപനം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയിരിയ്ക്കുന്നത്. 


Also Read: RBI Update: ഏപ്രിൽ 3ന്  ധനനയ അവലോകന യോഗം, റിപ്പോ നിരക്കുകൾ വീണ്ടും വർദ്ധിക്കാന്‍ സാധ്യത


അതായത്, യാത്രക്കാരുടെ യാത്ര കൂടുതൽ സുഖകരമാക്കാൻ റെയിൽവേ നിരവധി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അടിക്കടി മാറ്റങ്ങൾ റെയില്‍വേ വരുത്തുന്നുണ്ട്. ശതാബ്ദി, ജനശതാബ്ദി, ഇന്‍റർസിറ്റി ട്രെയിനുകൾക്ക് പകരം ഉടന്‍ തന്നെ വന്ദേ ഭാരത് ട്രെയിനുകള്‍ ട്രാക്കിലെത്തും എന്നാണ്  റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. റെയില്‍വേ അതിനായി നിരവധി പദ്ധതികളാണ് ആസൂത്രണം  ചെയ്ത് നടപ്പാക്കുന്നത്. 


Also Read:  Indian Railways Big Update: മുതിർന്ന പൗരന്മാർക്ക് സന്തോഷവാര്‍ത്ത...! ട്രെയിന്‍ ടിക്കറ്റ് നിരക്കിൽ ഇളവ് ഉടന്‍ ലഭ്യമാകും 


ഇന്ത്യന്‍ റെയില്‍വേയില്‍ പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. അതായത്, ദിവസവും ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ലക്ഷക്കണക്കിനാണ് എന്ന് സാരം. ഈ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് റെയില്‍വേ ഈ നടപടി കൈക്കൊണ്ടിരിയ്ക്കുന്നത്. അതായത് ഈ മൂന്ന് സെമി ഹൈസ്പീഡ് ട്രെയിനുകൾക്കും പകരം വന്ദേ ഭാരത് സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.  ഇതിനായി 27 റൂട്ടുകൾ തിരഞ്ഞെടുക്കുന്ന ജോലിയും പൂർത്തിയായിട്ടുണ്ട്. 


ശതാബ്ദി, ജനശതാബ്ദി തുടങ്ങിയ  ഇന്‍റർസിറ്റി ട്രെയിനുകളില്‍  യാത്ര ചെയ്തിരുന്നവര്‍ക്ക് മുമ്പത്തേതിനേക്കാൾ കൂടുതൽ സുഖകരമായിരിക്കും ഇനി മുതല്‍ ട്രെയിന്‍ യാത്ര. 


പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനമനുസരിച്ച് 75 നഗരങ്ങളെ വന്ദേ ഭാരത് ട്രെയിനുമായി ബന്ധിപ്പിക്കാൻ റെയിൽവേ പദ്ധതിയിട്ടിരിയ്ക്കുകയാണ്. ഇതുവരെ നിരവധി നഗരങ്ങളെ കോര്‍ത്തിണക്കി വന്ദേ ഭാരത്‌ ട്രെയിനുകള്‍ ഓടുന്നുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് കശ്മീരിനും ഉടന്‍ തന്നെ വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കും. ജയ്പൂർ  ഡൽഹി വരെ വന്ദേ ഭാരത് ട്രെയിന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.