വർണ്ണാഭമായ ആഘോഷങ്ങൾ, പ്രായമായവരോടുള്ള ബഹുമാനം, തടികൊണ്ടുള്ള വാസ്തുവിദ്യയും ഫർണിച്ചറുകളും കൊണ്ട് ഗംഭീരമായ ഭവനങ്ങളുടെ രൂപകൽപന... ഇതിലൂടെയെല്ലാം അഭിമാനികളായ കേരളീയർ അവരുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുന്നു. ആധുനിക കേരളത്തിലെ വീടുകളുടെ ബാൽക്കണികളിലെ തടികൊണ്ടുള്ള പാനലുകൾ, വാതിലുകൾ, ജനലുകൾ, പരമ്പരാഗതമായ തടി ഫർണിച്ചറുകൾ എന്നിവയിൽ നിന്ന് ലോകമെമ്പാടുമുള്ള ഹോം ഡെക്കറേറ്റർമാർ പ്രചോദനം ഉൾക്കൊള്ളുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

തടികൊണ്ടുണ്ടാക്കിയ പുറംഭാഗങ്ങൾ നേരിടുന്ന പ്രശ്നം


കേരളത്തിലെ കനത്ത മഴയും കത്തുന്ന ചൂടും  തടികൊണ്ടുണ്ടാക്കിയ ഇത്തരം നിർമിതികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇത്തരം കാലാവസ്ഥ, വീടുകളുടെ പുറംഭാഗത്തുള്ള തടികൊണ്ടുള്ള നിർമിതികളിൽ വിള്ളൽ വരുന്നതിനും നിറം മങ്ങുന്നതിനും ഈട് കുറയുന്നതിനും ഒക്കെ കാരണമാകുന്നുണ്ട്.


ഇതിനൊരു പരിഹാരമാണ് ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏഷ്യൻ പെയിന്റ്സ് വികസിപ്പിച്ചെടുത്ത വുഡ്ടെക് ഇൻജെനിയോ പിയു പെയിന്റ്. വിലമതിക്കാനാകാത്ത പരമ്പരാഗത തടി ഉപകരണങ്ങളും നിർമിതികളും വർഷങ്ങളോളം മികച്ച രീതിയിൽ നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കും.


തടി നിർമിതികൾക്ക് മികച്ച സംരക്ഷണം


തടികൊണ്ട് ഉണ്ടാക്കിയ എല്ലാ നിർമിതികൾക്കും  പ്രതികൂല കാലാവസ്ഥയിലും ഏഷ്യൻ പെയിന്റ്സിന്റെ ഇൻജെനിയോ പിയു മികച്ച പരിരക്ഷ നൽകുന്നു. ഇൻജെനിയോ പിയു വിന്റെ ശക്തമായ ഒരു കോട്ട് നിങ്ങളുടെ വിലയേറിയ ഫർണിച്ചറുകളേയും ഉപകരണങ്ങളേയും കാലാവസ്ഥാ മാറ്റങ്ങളിൽ നിന്നും പോറലുകളിൽ നിന്നും സംരക്ഷിച്ച് മികച്ച ഈട് പ്രദാനം ചെയ്യുന്നു.


വീടുകളിലെ തടികൊണ്ടുണ്ടാക്കിയ പുറംഭാഗങ്ങളിൽ ഇൻജെനിയോ പിയു പൂശുന്നത് അതിന്റെ ഭംഗി വർദ്ധിപ്പിക്കുകയും കൂടുതൽ പൂർണ്ണത നൽകുകയും ചെയ്യും. നിങ്ങളുടെ തടി നിർമിതികൾ സംരക്ഷിക്കപ്പെടും എന്ന് മാത്രമല്ല, നിങ്ങളുടെ വീട് കൂടുതൽ അഴകുള്ളതും സ്വീകാര്യതയുള്ളതായും മാറും.



എന്തുകൊണ്ട് ഏഷ്യൻ പെയിന്റ്സ് ഇൻജെനിയോ പിയു?


ഏഷ്യൻ പെയിന്റ്സിന് കേരളത്തിന്റെ കാര്യത്തിൽ വലിയ താത്‌പര്യമുണ്ട്. കേരള വീടുകൾക്ക് അനുയോജ്യമായ കാലാവസ്ഥാ പ്രതിരോധം വാഗ്ദാനം ചെയ്യാൻ അവർ ഇൻജെനിയോ പിയു വിലെ ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ പിയു പെയിന്റ് നിങ്ങളുടെ പഴയ ഫര്‍ണീച്ചറുകളേയും വുഡ് പാനലുകളേയും പുനര്‍ജ്ജീവിപ്പിക്കുകയും നിങ്ങളുടെ പാരമ്പര്യം വരും തലമുറകളിലേക്ക് കൈമാറുമെന്നതില്‍ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.


● ജനുവിൻ ഗ്ലോസ്, റിച്ച് മാറ്റ് വേരിയന്റുകളിൽ ഇൻജെനിയോ പിയു ലഭ്യമാണ്


● ഇത് ഏറ്റവും ശക്തമായ ഔട്ട്ഡോർ പിയു ആണ്, എന്നാൽ ഒരു സാധാരണ പിയു വിന്റെ പകുതി സമയത്തിനുള്ളിൽ ഉണങ്ങുകയും ചെയ്യും


● നിങ്ങളുടെ തടി ഉരുപ്പടികളുടേയും ഫര്‍ണീച്ചറുകളുടേയും ഈട് കൂട്ടുന്നതിനായുള്ള മികച്ച  ഭൗതിക, രാസ പ്രതിരോധം വാഗ്ദാനം ചെയ്യുന്നു


● തടികൊണ്ടുള്ള ഉൾഭാഗങ്ങൾക്കും പുറംഭാഗങ്ങൾക്കും ഈ പിയു മികച്ച സംരക്ഷണം നൽകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്


● മികച്ച ഇൻ-ക്ലാസ് ഫിലിം വ്യക്തതയും ചിത്രത്തിന്റെ വിശിഷ്‌ടതയും ഇൻജെനിയോ നൽകുന്നു


ഏഷ്യൻ പെയിന്റ്സ് വുഡ്ടെക് ഇൻജെനിയോ പിയു ഉപയോഗിച്ച് നിങ്ങളുടെ അമൂല്യമായ തടി ഉരുപ്പടികൾ പരിരക്ഷിക്കാം. ഇന്ത്യയിലെ വീടുകൾ മനോഹരമാക്കുന്നതും സംരക്ഷിക്കുന്നതും ലക്ഷ്യം വയ്ക്കുന്ന ഏഷ്യൻ പെയിന്റ്സ് രാജ്യത്തെ പ്രധാനപ്പെട്ടതും ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ പെയിന്റ് കമ്പനിയുമാണ്.


കേരളത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള ഏഷ്യൻ പെയിന്റ്സിന്റെ പ്രതിബദ്ധത തന്നെ മതി നിങ്ങളുടെ ഫർണീച്ചറുകളുടേയും തടി ഉരുപ്പടികളുടേയും സുരക്ഷയ്ക്കായി അവരെ വിശ്വസിക്കാൻ. നിങ്ങളുടെ വീടിന് പുതുജീവൻ നൽകാൻ ഏഷ്യൻ പെയിന്റ്സുമായി ബന്ധപ്പെടാം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.