ന്യൂഡൽഹി:  SBI Banking Services: എസ്ബിഐ ഉപഭോക്താക്കൾക്ക് ഒരു സുപ്രധാന വാർത്തയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ SBI യുടെ ചില സേവനങ്ങൾ നാളെ അതായത് ബുധനാഴ്ച (സെപ്റ്റംബർ 15) 2 മണിക്കൂർ പ്രവർത്തിക്കില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സമയത്ത് SBI  ഉപഭോക്താക്കൾക്ക് ഒരു ഇടപാടും നടത്താൻ കഴിയില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ട്വിറ്ററിലൂടെ ഒരു അലർട്ടായി ഈ വിവരം നൽകിയിട്ടുണ്ട്.


Also Read: SBI Big Initiative: PensionSeva വെബ്സൈറ്റ് ആരംഭിച്ചു, പെൻഷൻകാർക്ക് നിരവധി സൗകര്യങ്ങൾ ലഭിക്കും ഇനി ഒറ്റ ക്ലിക്കിൽ


ബാങ്ക് വിവരങ്ങൾ ട്വീറ്റ് ചെയ്തു


സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണി കാരണം ബാങ്കിന്റെ ചില സേവനങ്ങൾ സെപ്റ്റംബർ 15 ന് പ്രവർത്തിക്കില്ലെന്ന് SBI ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സേവനങ്ങളിൽ ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ (Yono), യോനോ ലൈറ്റ് (Yono Lite), UPI സേവനം എന്നിവ ഉൾപ്പെടും. 


സെപ്റ്റംബർ 15 രാത്രി 12 മണി മുതൽ 2 മണി വരെ അതായത് 120 മിനിറ്റ് ഈ സേവനങ്ങൾ ലഭ്യമാകില്ലെന്ന് SBI ട്വീറ്റിലൂടെ അറിയിച്ചു. ഈ സമയത്ത്, ഉപഭോക്താക്കൾ ഏതെങ്കിലും പ്ലാറ്റ്ഫോമിൽ ഇടപാടുകൾ ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്നും മുന്നറിയിപ്പുണ്ട്.


 



Also Read: SBI Account Benefits..!! SBIയില്‍ അക്കൗണ്ട് ഉണ്ടോ? എങ്കില്‍ ലഭിക്കും ഈ ആനുകൂല്യങ്ങള്‍


ബാങ്കിന്റെ സേവനങ്ങൾ നേരത്തേയും തടസ്സപ്പെട്ടിരുന്നു


നേരത്തെ സെപ്റ്റംബർ 04 നും എസ്ബിഐയുടെ യോനോ സേവനം അറ്റകുറ്റപ്പണികൾ കാരണം ഏകദേശം 3 മണിക്കൂർ അടച്ചിരുന്നു. ഇതിനുപുറമെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും അറ്റകുറ്റപ്പണികൾ കാരണം SBI ബാങ്കിംഗ് സേവനങ്ങൾ നിർത്തിവച്ചു. സാധാരണയായി അറ്റകുറ്റപ്പണികൾ ചെയ്യുന്നത് രാത്രിയിലാണ് അതിനാൽ കൂടുതൽ ഉപഭോക്താക്കളെ ഇത് ബാധിക്കില്ല.


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്


SBI യുടെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനം 80 ദശലക്ഷത്തിലധികം ആളുകളും മൊബൈൽ ബാങ്കിംഗ് ഏകദേശം 20 ദശലക്ഷം ആളുകളും ഉപയോഗിക്കുന്നുണ്ട്. അതേസമയം യോനോയിൽ (Yono) രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുടെ എണ്ണം 3.45 കോടിയാണ്, അതിൽ 90 ലക്ഷത്തോളം ഉപഭോക്താക്കൾ പ്രതിദിനം ലോഗിൻ ചെയ്യുന്നവരാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക