ഫിക്സഡ് ഡിപ്പോസിറ്റുകൾ എപ്പോഴും സുരക്ഷിത നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനാണ്‌.  ഇത് താരതമ്യേനെ അപകട സാധ്യത കുറഞ്ഞ നിക്ഷേപമാണ്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിലും ഫിക്സഡ് ഡെപ്പോസിറ്റ് പലിശ വരുമാനത്തിൽ കുറവ് ഉണ്ടാകുന്നില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിരവധി ബാങ്കുകൾ ഇക്കാലയളവിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയിട്ടുണ്ട് ഏതൊക്കെയാണ് ആ ബാങ്കുകൾ എന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. 399 ദിവസത്തെ നിക്ഷേപങ്ങൾക്ക് ബാങ്ക് 7.25% പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 1 വർഷം മുതൽ 398 ദിവസം വരെയുള്ള കാലയളവിലാണെങ്കിൽ 6.75% പലിശ ഇവിടെ ലഭിക്കും. 1 വർഷത്തിൽ താഴെയുള്ള FD കളാണെങ്കിൽ നിങ്ങൾക്ക് 3.50% പലിശയും ലഭിക്കും. ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് പലിശ നിരക്കുകൾ പരിശോധിക്കാം.


പഞ്ചാബ് നാഷണൽ ബാങ്ക്


പഞ്ചാബ് നാഷണൽ ബാങ്ക് രണ്ട് തവണയാണ് FD പലിശ നിരക്കുകൾ പരിഷ്കരിച്ചത്. സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് 3.50% മുതൽ 7.05% വരെ പലിശയാണ് ലഭിക്കുമ്പോൾ. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.55% ആണ്. ഇനി നിങ്ങളുടേത് 400 ദിവസത്തെ FD യാണെങ്കിൽ ഉയർന്ന പലിശ നിരക്ക് തന്നെ ലഭിക്കും.


ഫെഡറൽ ബാങ്ക്


ഫെഡറൽ ബാങ്കും ജനുവരി മാസത്തിൽ FDയുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് ബാങ്ക് 3% മുതൽ 7% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്കാകട്ടെ പരമാവധി പലിശ നിരക്കായ 7.50% ആണ് നൽകുന്നത്. 500 ദിവസത്തെ എഫ്ഡിയിൽ ഏറ്റവും ഉയർന്ന പലിശ 7.75% ഉം മുതിർന്ന പൗരന്മാർക്ക് 8.25% എന്നിങ്ങനെയാണ് നിരക്ക്.


ഐഡിബിഐ ബാങ്ക്


ഐഡിബിഐ ബാങ്കും എഫ്ഡിയുടെ പലിശ നിരക്കിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ പൗരന്മാർക്ക് ടാക്സ് സേവിങ്ങ് എഫ്ഡിയിൽ 6.50% പലിശയും മുതിർന്ന പൗരന്മാർക്ക് 7% പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 2 വർഷത്തിൽ കൂടുതലും 3 വർഷത്തിൽ താഴെയുമുള്ള നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ ലഭിക്കും. സാധാരണ പൗരന്മാർക്ക് 7%, മുതിർന്ന പൗരന്മാർക്ക് 7.50% എന്നിങ്ങനെയാണ് നിരക്ക്.


ബാങ്ക് ഓഫ് ബറോഡ


പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ സാധാരണ പൗരന്മാർക്ക് 4.25% മുതൽ 6.50% വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 4.75% മുതൽ 7.35% വരെയാണ് നിരക്ക്. 399 ദിവസത്തെ സ്പെഷ്യൽ എഫ്ഡി സ്കീമിൽ സാധാരണ പൗരന്മാർക്ക് 7.15% പലിശയും മുതിർന്ന പൗരന്മാർക്ക് 7.65% പലിശയും ബാങ്ക് ഓഫ് ബറോഡയിൽ ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.