Bank Holidays July 2021 : ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസവും ബാങ്കുകളുടെ പ്രവർത്തനം ഉണ്ടാകില്ല
Bank കൾ പ്രവർത്തിക്കുന്ന ചില സംസ്ഥാനങ്ങളിലെ പ്രദേശിക- ദേശീയ അവധി പ്രമാണിച്ച് ഇന്ന് മുതൽ അടുത്ത 5 ദിവസത്തേക്ക് പ്രവർത്തനം ഉണ്ടാകാതിരിക്കുന്നത്.
New Delhi : രാജ്യത്ത് ഇന്ന് മുതൽ അടുത്ത് അഞ്ച് ദിവസത്തേക്ക് ബാങ്കുകളുടെ പ്രവർത്തനം ഉണ്ടാകില്ല. ചില സംസ്ഥാനങ്ങളിലെ ബാങ്കുകളിൽ പ്രദേശിക ദേശീയ അവധി (National Holidays) പ്രമാണിച്ചാണ് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തനം ഉണ്ടാകരാതിരക്കുന്നത്.
ഇന്ന് മുതൽ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ അവധിയും കൂടി ചേരുമ്പോൾ ഈ മാസം ജൂലൈയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടർ പ്രകാരം ഏകദേശം 15 ദിവസമാണ് ബാങ്കുളുടെ പ്രവർത്തനം ഇല്ലാതിരുന്നത്.
ALSO READ : SBI Alert: ഇന്നും നാളെയും Digital Banking സേവനങ്ങൾ കുറച്ചുനേരത്തേക്ക് തടസപ്പെടും, ശ്രദ്ധിക്കുക..
ബെക്രീദ് പ്രമാണിച്ചാണ് കേരള സർക്കിളിൽ വരുന്ന ബാങ്കുകൾക്ക് അവധിയുള്ളത്. ജൂൺ 20നാണ് തിരുവന്തപുരം, കൊച്ചി, കോഴിക്കോട് സർക്കിളിലെ ബാങ്കുകൾ അവധി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ജൂലൈ 21 ദേശീയ തലത്തിൽ ബക്രീദിന്റെ അവധിയാണെങ്കിൽ കേരള സർക്കിളിലെ ബാങ്കുകൾ പ്രവർത്തിക്കുന്നതാണ്.
ഇന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കാണ് അവധി. യു തിരോട്ട് സിങ് ദിനം ഖർച്ചി പൂജ എന്നീ പ്രദേശിക അവധിയെ തുടന്നാണ് ഇന്ന് ജൂലൈ 17ന് അഗർത്തല, ഷിലോങ് മേഖലയിലെ ബാങ്കുകൾക്ക് അവധി നൽകിയിരിക്കുന്നത്. ഇന്നലെ ഡെറാഡൂണിലെ ബാങ്കുകൾക്ക് ഹറേലാ പൂജയുമായി അനുബന്ധിച്ച് അവധി നൽകിയിരുന്നു.
നാളെ ജൂലൈ 18 ഞായറാഴ്ച ആയതിനാൽ പൊതുഅവധിയാണ്. ഗാങ്ടോക്ക് മേഖലയിൽ ബാങ്കുകൾക്ക് ജൂലൈ 19 തിങ്കളാഴ്ച അവധിയാണ്. പ്രദേശികത ഉത്സവമായ തുങ്കാർ ഷെച്ചുവിനെ തുടർന്നാണ് അവധി.
ALSO READ : SBI Customers Alert..!! ഈ സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചാല്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുക വിലപ്പെട്ട വിവരങ്ങള്‍
കേരള സർക്കളിനൊപ്പം ജമ്മു, ശ്രീനഗർ സർക്കിളിനും ജൂലൈ 20ന് ബക്രീദിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത ദിവസം ജൂലൈ 21ന് ഈദ് അൽ അധായ്ക്ക് പൊതുഅവധിയാണ്. എന്നാൽ കേരളത്തിലെ ബാങ്കുകൾ ജൂലൈ 21ന് പ്രവർത്തിക്കുന്നതാണ്. കേരളത്തിലെ കൂടാതെ ഐസ്വാൾ, ഭുബനേശ്വർ ഗാങ്ടോക്ക് എന്നീ സർക്കിളിലെ ബാങ്കുകളും ജൂലൈ 21 ന് പ്രവർത്തിക്കുമെന്ന് ആർബിഐ കലണ്ടറിൽ അറിയിക്കുന്നുണ്ട്.
ഇന്ന് മുതലുള്ള അവധികൾ ഒറ്റനോട്ടത്തിൽ
ജൂലൈ 17 2021 - ഖർച്ചി പൂജ (അഗർത്തല, ഷിലോങ്)
ജൂലൈ 18 2021 - ഞായറാഴ്ച പൊതുഅവധി
ജൂലൈ 19 2021 - തുങ്കാർ ഷെച്ചു (ഗാങ്ടോക്ക്)
ജൂലൈ 20 2021 - ബക്രീദ് (തിരുവനന്തപുരം, കൊച്ചി, ജമ്മു, ശ്രീനഗർ)
ജൂലൈ 21 2021 - ബക്രീദ് പൊതു അവധി, എന്നാൽ കേരളം, ഐസ്വാൾ, ഒഡീഷ എന്നിവടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും
ALSO READ : Sbi free accidental cover: എസ്.ബി.ഐ റൂപേ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന എല്ലാവർക്കും ഒരു വമ്പൻ ആനുകൂല്യം
പ്രധാനമായി ഒരു കാര്യ ശ്രദ്ധിക്കണം എല്ലാ സംസ്ഥാനങ്ങളിലും ബാങ്ക അവധികൾ തടുർച്ചയായി അഞ്ച് ദിവസം പ്രവർത്തിക്കുന്നതല്ല. എന്നാൽ മുകളിൽ നൽകിയിരിക്കുന്ന തിയതികൾക്ക് അനുസരിച്ച് പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വിദേശ, സഹകരണ ബാങ്കിലും അവധിയായിരിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA