Fake Currency: ഇന്ത്യൻ വിപണിയിൽ 500 ന്‍റെ കള്ളനോട്ട് വ്യാപകം, മുന്നറിയിപ്പുമായി RBI

രാജ്യത്ത്  കള്ളനോട്ടുകളില്‍  വന്‍ വര്‍ദ്ധനയെന്ന്  RBI. വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന കള്ളനോട്ട്  500 രൂപയുടെ നോട്ടുകളാണ് എന്നാണ് റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : May 31, 2021, 10:59 PM IST
  • രാജ്യത്ത് കള്ളനോട്ടുകളില്‍ വന്‍ വര്‍ദ്ധനയെന്ന് RBI.
  • വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന കള്ളനോട്ട് 500 രൂപയുടെ നോട്ടുകളാണ് എന്നാണ് റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
 Fake Currency: ഇന്ത്യൻ വിപണിയിൽ 500 ന്‍റെ കള്ളനോട്ട് വ്യാപകം, മുന്നറിയിപ്പുമായി RBI

New Delhi: രാജ്യത്ത്  കള്ളനോട്ടുകളില്‍  വന്‍ വര്‍ദ്ധനയെന്ന്  RBI. വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന കള്ളനോട്ട്  500 രൂപയുടെ നോട്ടുകളാണ് എന്നാണ് റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ  കള്ളനോട്ടിന്‍റെ വിതരണത്തിൽ 29.7% ഇടിവുണ്ടായതായി RBIയുടെ  (Reserve Bank of India)റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 31% വര്‍ദ്ധിച്ചുവെന്നും  റിപ്പോർട്ടിൽ പറയുന്നു. ഇത് ഏറെ ആശങ്കകരമായ അവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.  

നിലവില്‍  കണ്ടെത്തിയ കള്ളനോട്ടുകളിൽ 3.9% റിസർവ് ബാങ്കും 96.1% മറ്റ് ബാങ്കുകളുമാണ് കണ്ടെത്തിയത്. ഇതിൽ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും ഉൾപ്പെടും.  RBI പുറത്തുവിട്ട കണക്കുകളില്‍   പോലീസോ, എൻഫോഴ്സ്മെന്‍റ്  ഏജൻസികളോ പിടികൂടിയ കള്ളനോട്ടിന്‍റെ വിവരം  ഉൾപ്പെട്ടിട്ടിട്ടില്ല എന്നത് വിഷയത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.   

ഇപ്പോള്‍  വിപണിയിലുള്ള കറൻസികളിൽ 68.4 ശതമാനവും  500 രൂപ നോട്ടുകളാണ്.  ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019 ൽ 28,740 വ്യാജ കറൻസികളാണ് കണ്ടെത്തിയത്. ഇവയുടെ ആകെ മൂല്യം 25.3 കോടി രൂപയാണ്.   2018 നെ അപേക്ഷിച്ച് 11.7 % വര്‍ദ്ധനയായിരുന്നു 2019ൽ രേഖപ്പെടുത്തിയത്. 

കള്ളപ്പണം കണ്ടെത്തുക എന്നാല്‍ ലക്ഷ്യത്തോടെയായിരുന്നു ടിരാജ്യത്ത് നോട്ടു നിരോധനം നടപ്പാക്കിയത്.  നിലവിലിരുന്ന 1000 ത്തിന്‍റെയും  500 രൂപയുടെയും നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയിരുന്നു.  ശേഷമാണ് ഇന്ന് വിനിമയ ത്തിലിരിയ്ക്കുന്ന  നോട്ടുകള്‍ RBI പുറത്തിറക്കിയത്. എന്നാല്‍, ഏറെ വേഗമാണ് ഈ നോട്ടുകളുടെ വ്യാജന്മാര്‍ വിപണി കീഴടക്കിയത്.

Also Read: COVID Third Wave : രാജ്യത്ത് മൂന്നാം കോവിഡ് തരംഗം? മഹരാഷ്ട്രയിൽ 8,000ത്തിൽ അധികം കുട്ടികൾക്ക് രോഗബാധ

ഡിജിറ്റല്‍  പണമിടപാട് ഇത്രയേറെ സാധാരണമായ അവസരത്തില്‍ വളരെ  കുറഞ്ഞ അവസരത്തില്‍ മാത്രമേ ഇന്ന്  ആളുകള്‍  കറന്‍സി വിനിയോഗിക്കാറുള്ളൂ.  അതും ഡിജിറ്റല്‍ പണമിടപാട് സാധിക്കാതെ വരുന്ന അവസരത്തില്‍ മാത്രം.  എന്നാല്‍,  നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നാണ്  RBI പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News