New Delhi: നവരാത്രി മഹോത്സവമടക്കം  രാജ്യത്തുടനീളം ആഘോഷിക്കുന്ന വിവിധ ഉത്സവങ്ങളും മൂലം  വരും ദിവസങ്ങളില്‍ നിരവധി സംസ്ഥാനങ്ങളിൽ ബാങ്കിന്  അവധി ആയിരിയ്ക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്,  ഇന്ന് മുതല്‍  (October 12) അടുത്ത 14 ദിവസത്തേയ്ക്കാണ് ബാങ്കുകള്‍ക്ക് അവധി (Bank Holidays).   എന്നാല്‍,  ഓൺലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് മുടക്കമുണ്ടായിരിയ്ക്കില്ല.  


ഇന്നുമുതല്‍  നിങ്ങള്‍ ബാങ്ക് സന്ദര്‍ശിക്കും മുന്‍പ്  പ്രവര്‍ത്തി ദിവസമാണോ  എന്ന് പരിശോധിക്കേണ്ടിയിരിയ്ക്കുന്നു.


ഒക്ടോബര്‍ മാസത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക വെറും 10 ദിവസം മാത്രമാണ്. അതിനാല്‍ ഉപയോക്താക്കള്‍  പണമിടപാടുമായി ബന്ധപ്പെട്ട ജോലികള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...


Also Read: SBI Festival Offer...!! വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസില്ല, ഉത്സവകാല ഓഫറുമായി എസ്ബിഐ


ഒക്ടോബര്‍ മാസത്തില്‍  21 ദിവസം ബാങ്ക്   പ്രവര്‍ത്തിക്കില്ല എങ്കിലും  ഓൺ‌ലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾ ഉപയോക്താക്കള്‍ ക്ക് ലഭ്യമായിരിയ്ക്കുമെന്ന്  റിസർവ് ബാങ്ക്  ഓഫ് ഇന്ത്യ (RBI)പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.  


ആര്‍ ബി ഐ (Reserve Bank of India) പുറത്തുവിട്ട കലണ്ടര്‍ അനുസരിച്ച്  ഒക്ടോബര്‍ മാസത്തില്‍  ആകെ 21  ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല.  ഇതില്‍  14 ദിവസം  RBI കലണ്ടര്‍ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങള്‍  വാരാന്ത്യ അവധികളുമാണ്.  എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവർത്തനങ്ങൾ പരസ്പരം വ്യത്യാസപ്പെടാം   എന്നും അറിയിപ്പില്‍ പറയുന്നു.


Also Read: 786 series Indian Rupee: 786 നമ്പര്‍ ഉള്ള 10 രൂപ നോട്ട് കൈവശമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നേടാം ലക്ഷങ്ങള്‍ ...!!


ഇന്ന് മുതല്‍ ആരംഭിക്കുന്ന ബാങ്ക് അവധി ദിവസങ്ങള്‍ ഇപ്രകാരമാണ്: -  (List of bank holidays from  12th of October 2021) 


1.  ഒക്ടോബർ 12 - ദുർഗാ പൂജ (മഹാ സപ്തമി) / (അഗർത്തല, കൊൽക്കത്ത)


2. ഒക്ടോബർ 13 - ദുർഗ പൂജ (മഹാ അഷ്ടമി ) ((അഗർത്തല, ഭുവനേശ്വർ, ഗാങ്ടോക്ക്, ഗുവാഹത്തി, ഇംഫാൽ, കൊൽക്കത്ത, പട്ന, റാഞ്ചി)


3. ഒക്ടോബർ 14 - ദുർഗ പൂജ/ദസറ (മഹാ നവമി)/ആയുധ പൂജ (അഗർത്തല, ബെംഗളൂരു, ചെന്നൈ, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, കാൺപൂർ, കൊച്ചി, കൊൽക്കത്ത, ലക്നൗ, പട്ന, റാഞ്ചി, ഷില്ലോംഗ്, ശ്രീനഗർ, തിരുവനന്തപുരം)


4. ഒക്ടോബർ 15 - ദുർഗാ പൂജ / ദസറ / ദസറ (വിജയ ദശമി) / (ഇംഫാലിലും ഷിംലയിലും ഒഴികെയുള്ള എല്ലാ ബാങ്കുകളും)


Also Read: Hindustan Petroleum's Bumper Navratri Offer: ബമ്പർ നവരാത്രി ഓഫർ, LPG സിലിണ്ടര്‍ ബുക്ക് ചെയ്യൂ, 10,000 രൂപയുടെ ആനുകൂല്യങ്ങൾ നേടൂ ...!!


5. ഒക്ടോബർ 16 - ദുർഗ പൂജ (ദാസൈൻ) / (ഗാങ്‌ടോക്ക്)


6. ഒക്ടോബർ 17 - ഞായർ


7.  ഒക്ടോബർ 18 -കതി ബിഹു (ഗുവാഹത്തി)


8.  ഒക്ടോബർ 19-Id-E-Milad/Eid-e-Miladunnabi/Milad-i-Sherif (പ്രവാചകന്‍റെ ജന്മദിനം)/ബറവാഫത്ത്/(അഹമ്മദാബാദ്, ബേലാപ്പൂർ, ഭോപ്പാൽ, ഡെറാഡൂൺ, ഹൈദരാബാദ്, ഇംഫാൽ , ജമ്മു, കാൺപൂർ, കൊച്ചി, ലക്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം)


9. ഒക്ടോബർ 20 - മഹർഷി വാൽമീകി ജയന്തി / ലക്ഷ്മി പൂജ / ഐഡി-ഇ-Milad (അഗർത്തല, ബാംഗ്ലൂർ, ചണ്ഡീഗഡ്, കൊൽക്കത്ത, ഷിംല)


10. ഒക്ടോബർ 22-ഈദ്-ഇ-മിലാദ്-ഉൾ-നബി (ജമ്മു, ശ്രീനഗർ)


11.  ഒക്ടോബർ 23- 4ാം ശനിയാഴ്ച


12. ഒക്ടോബർ 24-ഞായർ


13. ഒക്ടോബർ 26 - പ്രവേശന ദിനം (ജമ്മു, ശ്രീനഗർ)


14. ഒക്ടോബർ 31 - ഞായർ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.