Bank Strike: നവംബർ 19 ന് ബാങ്ക് പണിമുടക്ക്, ATM, ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത
നവംബര്‍ 19 ന് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) അംഗങ്ങളാണ് പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
New Delhi: നവംബര്‍ 19 ന് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) അംഗങ്ങളാണ് പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (All India Bank Employees Association - AIBEA) അംഗങ്ങൾ രാജ്യവ്യാപകമായി ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
നവംബര്‍ 19 ന് ആഹ്വാനം ചെയ്തിരിയ്ക്കുന്ന പണിമുടക്ക് ഇന്ത്യയിലുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമെന്നാണ് സൂചന. ബാങ്ക് യൂണിയനുകളില്‍ സജീവമായതിന്‍റെ പേരില്‍ ജീവനക്കാരെ തിരഞ്ഞുപിടിച്ച് ഇരകളാക്കുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത് എന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.
അതേസമയം, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ All India Bank Employees' Association (AIBEA) അംഗങ്ങൾ നടത്തുന്ന പണിമുടക്ക് നവംബർ 19ന് രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമെന്ന് മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എഐബിഇഎ (AIBEA) ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറയുന്നതനുസരിച്ച്, സമീപകാലങ്ങളിൽ ജീവനക്കാരുടെ നേര്‍ക്ക് ഉണ്ടാകുന്ന അതിക്രമ സംഭവങ്ങള്‍ വർദ്ധിക്കുക മാത്രമല്ല, ഇതിലെല്ലാം പൊതുവായ ഒരു സംഗതി കാണുവാന്‍ കഴിയുന്നുണ്ട്. അതായത്, ഇരയാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും യൂണിയനില്‍ സജീവമായ അംഗങ്ങളാണ് എന്നതാണ് അത്. അതിനാല്‍, AIBEA ഇത്തരത്തിലുള്ള സംഭവങ്ങളെ ചെറുക്കാനും തിരിച്ചടിക്കാനും ശ്രമിക്കേണ്ടതുണ്ട്, വെങ്കിടാചലം പറഞ്ഞു.
അതുകൂടാതെ, നിരവധി ബാങ്കുകള്‍ എഐബിഇഎ യൂണിയൻ നേതാക്കളെ പിരിച്ചുവിടുകയോ ഡിസ്മിസ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. സൊനാലി ബാങ്ക്, എംയുഎഫ്ജി ബാങ്ക്, ഫെഡറൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവയാണ് ഇത്തരം നടപടികളുമായി മുന്നോട്ടു പോയത്, അദ്ദേഹം പറഞ്ഞു. നിരവധി ബാങ്കുകള്‍ ട്രേഡ് യൂണിയൻ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക് എന്നിവ നിരവധി ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് കരാര്‍ ജോലിക്കാരെ നിയമിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം രാജ്യവ്യാപക പണിമുടക്കിന് മുന്‍പായി എഐബിഇഎ അംഗങ്ങൾ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതിഷേധം നടക്കുന്ന ദിവസങ്ങളിൽ ബാങ്ക് ശാഖകളുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെങ്കിലും സമരം യാഥാർഥ്യമായാൽ സേവനങ്ങളെ ബാധിച്ചേക്കാമെന്ന് ബാങ്ക് ഓഫ് ബറോഡ മുതിര്‍ന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...