Driving Licence ഉണ്ടാക്കുന്നവർ സൂക്ഷിക്കുക, തട്ടിപ്പിന് ഇരയാകരുത്!
Online Fraud: നിങ്ങളും ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ പോവുകയാണെങ്കിൽ തീർച്ചയായും ഈ വാർത്ത വായിക്കുക. ഇക്കാലത്ത് ചില വ്യാജ വെബ്സൈറ്റുകൾ സജീവമാണ് അത് ആളുകളെ അവരുടെ ഇരകളാക്കുന്നു. യഥാർത്ഥ വെബ്സൈറ്റും, വ്യാജ വെബ്സൈറ്റും എങ്ങനെ തിരിച്ചറിയാമെന്ന് നമുക്ക് നോക്കാം..
ന്യൂഡൽഹി: Online Fraud: ഇക്കാലത്ത് എല്ലാവരും സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു, അതിന് ഡ്രൈവിംഗ് ലൈസൻസ് (Driving Licence) ആവശ്യമാണ്. ഇപ്പോഴിതാ ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കാം.
ഇത് ചില വ്യാജ വെബ്സൈറ്റുകൾ മുതലെടുത്ത് ആളുകളെ അവരുടെ ഇരകളാക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്. പറഞ്ഞാൽ ഡ്രൈവിംഗ് ലൈസൻസ് (Driving Licence) നിർമ്മിക്കുന്ന ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റുകൾ ഇന്റർനെറ്റിൽ സജീവമാണ്. ലൈസൻസ് ഉണ്ടാക്കുന്നതിന്റെ പേരിൽ ഈ വ്യാജ വെബ്സൈറ്റുകൾ ആളുകളെ വഞ്ചിക്കുന്നു.
Also Read: Driving License ന് ഇനി ആർടിഒയിലേക്ക് പോകേണ്ടതില്ല, അറിയാം പുതിയ guidelines
3300 പേർ ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഓൺലൈനിലൂടെ പല തരത്തിലുള്ള കൊടും കള്ളന്മാർ ആളുകളെ ചൂഷണം ചെയ്യുന്നുണ്ട്. അതിൽ ഒരാളാണ് ഗാസിയാബാദിലെ രാജ്നഗറിൽ താമസിക്കുന്ന 30 കാരനായ കപിൽ ത്യാഗി. ഇയാൾ തട്ടിപ്പിനിരയാക്കിയത് നൂറോ ഇരുന്നൂറോ പേരെയല്ല മരിച്ച് 3300 പേരെയാണ് തന്റെ തട്ടിപ്പിനിരയാക്കിയത്. Ministry of Transport ന് വിവരം ലഭിച്ചപ്പോഴേക്കും കപിൽ ത്യാഗി സമ്പാദിച്ചത് 70 ലക്ഷത്തിലധികം രൂപയാണ്.
ഗതാഗത മന്ത്രാലയത്തിന്റെ ഡയറക്ടറായ പീയുഷ് ജെയിൻ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്. അതിനുശേഷമുള്ള അന്വേഷണത്തിൽ മനസിലായത് ഭൂരിഭാഗം ആളുകളും ഗൂഗിളിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനായി സെർച്ച് ചെയ്തുവെന്നാണ്. e-parivahanindia.online, www.roadmax.in, Sarathiparivahan.com എന്നീ വെബ്‌സൈറ്റുകളുടെ ലിങ്കാണ് സെർച്ച് ചെയ്യുമ്പോൾ മുകളിൽ വരുന്നത്.
Also Read: ലൈസന്‍സിന് ഇനി 15 അക്ക നമ്പര്‍, രാജ്യത്തെവിടെയും പുതുക്കാം...
ഇതാണ് ശരിക്കുമുള്ള വെബ്സൈറ്റ് എന്ന് കണക്കാക്കിക്കൊണ്ട് പറ്റിക്കപ്പെട്ട ആളുകൾ തന്റെ വിവരങ്ങൾ അതിൽ പൂരിപ്പിക്കുകയൂം പണം അടയ്ക്കുകയും ചെയ്തു. എന്നിട്ടും തങ്ങളുടെ കാര്യം നടക്കാത്തതുകൊണ്ട് ആളുകൾ ഗതാഗത മന്ത്രാലയത്തിന് പരാതി നൽകി.
Online Driving License Fraud
തുടർച്ചയായ പരാതികൾ ലഭിച്ചതിനെ തുടർന്ന് സൈബർ സെല്ലിലെ ഡിസിപി കെപിഎസ് മൽഹോത്ര എസിപി രാമൻ മൽഹോത്രയുടെ നേതൃത്വത്തിൽ ഒരു ടീം രൂപീകരിച്ചു. ശേഷം നടത്തിയ അന്വേഷണത്തിനൊടുവിൽ സൈബർ സെൽ അറസ്റ്റ് ചെയ്ത കപിൽ ത്യാഗിയാണ് ഈ തട്ടിപ്പിന്റെ പ്രധാന മാസ്റ്റർ മൈൻഡ് എന്ന തെളിഞ്ഞു.
Also Read: Viral Video: വിവാഹം കഴിക്കാൻ എങ്ങനെയുള്ള പെൺകുട്ടി വേണം? മറുപടി കേട്ടാൽ ചിരി അടക്കാൻ കഴിയില്ല
കപിൽ തന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
യഥാർത്ഥവും വ്യാജവുമായ വെബ്‌സൈറ്റുകളെ ഇങ്ങനെ തിരിച്ചറിയുക (Differentiate between real and fake website like this)
ഓൺലൈനിൽ തിരയുമ്പോൾ സർക്കാർ വെബ്‌സൈറ്റിന്റെ അവസാനം .Gov.in ഉണ്ടോയെന്ന് ആളുകൾ ശ്രദ്ധിക്കണമെന്ന് ഡൽഹി പോലീസിന്റെ സൈബർ സെൽ ഡിസിപി കെപിഎസ് മൽഹോത്ര Zee News നോട് പറഞ്ഞു. ഇതിനുപുറമെ ഏതെങ്കിലും വെബ്‌സൈറ്റ് സമാനമായ പേരിൽ വരുന്നുവെങ്കിൽ, ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: Horoscope 07 October: നവരാത്രിയുടെ ആദ്യ ദിവസം ഈ 5 രാശിക്കാർക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകും
സൈബർ സെൽ പ്രതിയായ കപിലിൽൽ നിന്നും 10 ചെക്ക് ബുക്കുകൾ, 15 സിം കാർഡുകൾ, 4 മൊബൈൽ ഫോണുകൾ, 3 ലാപ്ടോപ്പുകൾ, 2 പെൻ ഡ്രൈവുകൾ, 2 ഹാർഡ് ഡിസ്കുകൾ, 15 ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെ ഏകദേശം എട്ടര ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...