ലൈസന്‍സിന് ഇനി 15 അക്ക നമ്പര്‍, രാജ്യത്തെവിടെയും പുതുക്കാം...

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ 'സാരഥി'യിലേക്ക് മാറ്റുന്നു. 

Last Updated : Jun 8, 2020, 08:14 AM IST
  • 80% ഡാറ്റ കൈമാറ്റം കഴിഞ്ഞ നടപടികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. മറ്റേത് സംസ്ഥാനത്തും ലൈസന്‍സ് പുതുക്കാം എന്നതാണ് സാരഥിയിലേക്ക് മാറ്റിയ ഡ്രൈവിംഗ് ലൈസന്‍സുകളുടെ പ്രത്യേകത.
ലൈസന്‍സിന് ഇനി 15 അക്ക നമ്പര്‍, രാജ്യത്തെവിടെയും പുതുക്കാം...

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ 'സാരഥി'യിലേക്ക് മാറ്റുന്നു. 

85 ശതമാനം വരുന്ന ഡ്രൈവിംഗ് ലൈസന്‍സുകളാണ് രാജ്യവ്യാപക ഡ്രൈവിംഗ് ലൈസന്‍സ് വിതരണ ശൃംഖലയായ സാരഥിയിലേക്ക് എത്തുന്നത്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവരങ്ങളാണ് ഇനി കൈമാറാനുള്ളത്. 

80% ഡാറ്റ കൈമാറ്റം കഴിഞ്ഞ നടപടികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. മറ്റേത് സംസ്ഥാനത്തും ലൈസന്‍സ് പുതുക്കാം എന്നതാണ് സാരഥിയിലേക്ക് മാറ്റിയ ഡ്രൈവിംഗ് ലൈസന്‍സുകളുടെ പ്രത്യേകത. 

വന്ദേഭാരത്‌ മിഷന്‍: കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

ലൈസന്‍സെടുത്ത ഓഫീസില്‍ തന്നെ പുതുക്കണമെന്ന നിബന്ധനയാണ് ഇതോടെ അവസാനിക്കുന്നത്. സാരഥിയില്‍ ഉള്‍പ്പെട്ട ഡ്രൈവിംഗ് ലൈസന്‍സുകളുടെ പ്രത്യേകതകള്‍: 

1. ഡ്രൈവിംഗ് ലൈസന്‍സ് മറ്റേത് സംസ്ഥാനത്തും പുതുക്കാം. 
2. ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് അവരുള്ള സ്ഥലത്ത് ലൈസന്‍സിനായി അപേക്ഷിക്കാം. 
3. സംസ്ഥാനത്ത് ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇതരസംസ്ഥാനങ്ങളിലെ ഓഫീസുകളിലും ലഭിക്കും. 
4. സംസ്ഥാനത്തെ ഏത് ഓഫീസിലും ലൈസന്‍സുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കും.
5. വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കാം.
6. സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം. 

ബ്രിട്ടീഷ് ദമ്പതികള്‍ക്ക് നല്‍കിയ മകള്‍ അമ്മയെ തേടിയെത്തിയ കഥ‍....

മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓരോ ഓഫീസുകള്‍ക്കും പ്രത്യേകം സീരിയല്‍ നമ്പരുകളുണ്ട്. ഇതിനുപകരമിനി കേന്ദ്രീകൃത നമ്പര്‍ സംവിധാനം നിലവില്‍ വന്നു. 

ലൈസന്‍സിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഇപ്പോള്‍ രാജ്യത്തെവിടെയും ഓണ്‍ലൈനായി ലഭിക്കും. കൂടാതെ, വാഹനനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയും ഓണ്‍ലൈനായി തന്നെ ലഭിക്കും. 

എല്ലാ സംസ്ഥാങ്ങളിലെയും പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാരഥിയില്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരമുണ്ട്‌. ഓണ്‍ലൈനായി പിഴയടക്കാവുന്നതിനാല്‍ പിഴയടക്കാതെ മറ്റ് സേവനങ്ങള്‍ ലഭ്യമാക്കില്ല. 

'ചേട്ടനും അനിയത്തിയും' തമ്മിലുള്ള യഥാര്‍ത്ഥ ബന്ധം മനസിലാക്കിയപ്പോള്‍ ഞെട്ടല്‍!!

ഏതു സംസ്ഥാനത്ത് നിന്നുമുള്ള പിഴയാണെങ്കിലും അത് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. കൂടാതെ, ലൈസന്‍സിന് ഇനി 15 അക്ക നമ്പരാകും ഉണ്ടാകുക. നിലവില്‍ നാലക്കമുള്ള ലൈസന്‍സ് നമ്പര്‍ എഴക്കം ആക്കുന്നതോടെയാണ് ആകെ ലൈസന്‍സിന്റെ നമ്പര്‍ 15 അക്കമാകുന്നത്. 

ലൈസന്‍സിന്‍റെ ആദ്യ രണ്ട് അക്കങ്ങള്‍ സംസ്ഥാനത്തിന്‍റെ കോഡും അടുത്ത രണ്ട് അക്കങ്ങള്‍ ഓഫീസ് കോഡും അടുത്ത നാലക്കം ലൈസന്‍സ് വിതരണം ചെയ്ത വര്‍ഷവുമാണ്. ഇതിനു ശേഷമുള്ള നാലക്ക നമ്പരാണ് എഴക്കമാക്കുന്നത്. ഇതിനായി തുടക്കത്തില്‍ പൂജ്യം ഉപയോഗിക്കും. 

Trending News