ഒരു ക്രെഡിറ്റ് കാർഡ് എടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കായി പറ്റിയ സമയം വന്നിരിക്കുകയാണ്. മികച്ച എൻട്രി ലെവൽ കാർഡുകൾ നിങ്ങൾക്കായി വിവിധ ബാങ്കുകൾ തന്നെ പങ്കു വെക്കുന്നുണ്ട്. ഏതൊക്കെയാണെന്ന് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്


ഇതിന് വാർഷിക ഫീസില്ലെന്നതാണ് പ്രത്യേകത.ഇതൊരു ലൈഫ് ടൈം ഫ്രീ കാർഡാണ്. ആമസോൺ പ്രൈം മെമ്പർമാർക്ക് ഇതിൽ  5 ശതമാനം ക്യാഷ്ബാക്ക്  ലഭിക്കും. എന്നാൽ പ്രൈം അംഗം
അല്ലാത്തവർക്ക് 3 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇത് വഴി പണം ചെലവഴിക്കുമ്പോൾ ഇന്ധന സർചാർജിൽ ഒരു ശതമാനം ഇളവും ലഭിക്കും.


എസ്ബിഐ ക്രെഡിറ്റ് കാർഡ്


499 രൂപയാണ് എസ്ബിഐ സിംപ്ലി ക്ലിക്ക് ക്രെഡിറ്റ് കാർഡിൻറെ വാർഷിക ഫീസ്. ഈ കാർഡ് എടുക്കുമ്പോൾ ജോയിനിംഗ് ഫീക്ക് തുല്യമായ തുക ആമസോൺ വൗച്ചർ നൽകും. ഒരു സാമ്പത്തിക വർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കും. ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും നിങ്ങൾക്ക് ഒരു റിവാർഡ് പോയിൻ്റ് ലഭിക്കും.


സ്വിഗ്ഗി എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്


ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് Swiggy HDFC ക്രെഡിറ്റ് കാർഡ്  500 രൂപയാണ് ഇതിൻ്റെ വാർഷിക ഫീസ് കാർഡ് വഴി
സ്വിഗ്ഗിയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നിങ്ങൾക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഒരു വർഷത്തിൽ 2 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കും.


ഇന്ത്യൻ ഓയിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്


കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണിത്. നിങ്ങൾക്ക് കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ ഇന്ധനം നിറച്ചാൽ നിങ്ങൾക്ക് 250 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ചെലവഴിക്കുന്ന ഓരോ 100 രൂപയിലും നിങ്ങൾക്ക് 5 റിവാർഡ് പോയിൻ്റുകളും ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.