Financial Changes from December 1:  ഓരോ മാസത്തിന്‍റെയും തുടക്കത്തിൽ, പുതിയതും അല്ലെങ്കിൽ പുതുക്കിയതുമായ ചില സാമ്പത്തിക നിയമങ്ങൾ പ്രാബല്യത്തിൽ വരുക എന്നത് ഇന്ന് സാധാരണമാണ്.  രാജ്യത്ത് നടക്കുന്ന സാമ്പത്തിക പരിഷ്ക്കരണത്തിന്‍റെ ഭാഗമായി എല്ലാ മാസവും ചില മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നമുക്കറിയാം, ഇത്തരത്തിലുള്ള സാമ്പത്തിക മാറ്റങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ സാധാരണക്കാരനെ ബാധിക്കും എന്ന കാര്യത്തിൽ  സംശയമില്ല. അതായത്,ചിലപ്പോള്‍ ഈ മാറ്റങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രയോജനം നല്‍കുമെങ്കില്‍ ചിലപ്പോള്‍ വലിയ സാമ്പത്തിക  നഷ്ടമാകും നല്‍കുക. അതിനാല്‍ ഈ സാമ്പത്തിക മാറ്റങ്ങളെക്കുറിച്ചും അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. 


Also Read:  Shraddha Murder Case: ശ്രദ്ധയെ കൊലപ്പെടുത്താനുള്ള പ്രധാന കാരണം? സൂചന നല്‍കി അഫ്താബ്, അമ്പരന്ന് അന്വേഷണ സംഘം 


സാമ്പത്തിക വാണിജ്യ ഇടപാടുകളിൽ ഡിസംബര്‍  1 മുതൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങള്‍ എല്ലാ തലങ്ങളിലുമുള്ള ആളുകളെ ബാധിക്കുന്നവയാണ്. ഇതില്‍,  ബാങ്ക്, പാചകവാതകം തുടങ്ങിയവ ഉള്‍പ്പെടുന്നു.  


Also Read:  Viral News: രോഗിയുടെ വയറ്റിൽനിന്നും പുറത്തെടുത്തത് 187 നാണയങ്ങൾ..!! രോഗി  പറഞ്ഞ കാരണം കേട്ട് ഞെട്ടി ഡോക്ടർമാർ 


ഇവിടെ, ഡിസംബര്‍  1 മുതൽ പ്രാബല്യത്തിൽ വരുന്ന ചില പ്രധാന സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം. ഈ മാറ്റങ്ങള്‍ സാധാരണക്കാരന്‍റെ ദൈനംദിന ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നവയാണ്. അതിനാല്‍, അസൗകര്യങ്ങൾ ഒഴിവാക്കാൻ  ഈ സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയേണ്ടത് അനിവാര്യമാണ്....  


Financial Changes from December 1: ഡിസംബര്‍ 1 മുതല്‍  പ്രാബല്യത്തിൽ വരുന്ന സാമ്പത്തിക മാറ്റങ്ങള്‍ 


(1.) പഞ്ചാബ് നാഷണൽ ബാങ്ക് ATM കാർഡ് (Punjab National Bank ATM card): ഉപഭോക്താക്കളെ എടിഎം തട്ടിപ്പിൽ നിന്നും സംരക്ഷിക്കുന്നതിനായി പഞ്ചാബ് നാഷണൽ ബാങ്ക്  (PNB) നിയമങ്ങളിൽ ചില  മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.  ബാങ്കിന്‍റെ  ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ്  PNB പരിഷ്കരിച്ചിരിയ്ക്കുന്നത്.  അതായത് OTP നൽകിയാൽ മാത്രമേ ഡിസംബർ 1 മുതൽ പണം ലഭിക്കൂ. അതായത്. ATM കാർഡ് നൽകി പണം പിൻവലിക്കുന്ന അവസരത്തിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP ലഭിക്കും. ഇത് നൽകിയാൽ മാത്രമേ ഇനി മുതൽ പണം പിൻവലിക്കാൻ  സാധിക്കൂ.  നിങ്ങളുടെ എടിഎം പിൻ കൂടാതെയാണ് ഈ OTP സംവിധാനം ബാങ്ക്  നടപ്പാക്കുന്നത്. 


(2.) ജീവൻ പ്രമാണ്‍ (life certificate): പെൻഷൻകാർക്ക് അവരുടെ ജീവൻ പ്രമാണ്‍ അല്ലെങ്കില്‍ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് അവരുടെ പെൻഷൻ മുടങ്ങാൻ ഇടയാക്കും.


(3.) എൽപിജി വില (LPG prices): നവംബറിൽ, എൽപിജി വാണിജ്യ സിലിണ്ടറിന്‍റെ  വില  യൂണിറ്റിന് 115 രൂപ  കുറച്ചിരുന്നു . അതേസമയം, ജൂലൈ മുതൽ ഗാർഹിക എൽപിജി സിലിണ്ടറിന്‍റെ  വിലയിൽ മാറ്റമില്ല. എന്നാൽ, ഇത്തവണ എണ്ണക്കമ്പനികൾ  ഗാർഹിക സിലിണ്ടറുകളുടെ വില കുറച്ചേക്കുമെന്നാണ് സൂചന


 (4.) ട്രെയിനുകളുടെ ടൈം ടേബിൾ ( Time table of trains): ഡിസംബർ ജനുവരി മാസങ്ങളിൽ  ഉത്തരേന്ത്യയിൽ  കനത്ത  മൂടൽമഞ്ഞ്  അനുഭവപ്പെടുന്നതിനാൽ  റെയിൽവേ തീവണ്ടികളുടെ സമയത്തിൽ കാര്യമായ മാറ്റം വരുത്താറുണ്ട്.  പുതിയ ടൈം ടേബിൾ ഡിസംബർ  1 മുതൽ നിലവിൽ വരും.  ട്രെയിൻ യാത്രക്കാർ ഈ വിവരം ശ്രദ്ധിക്കുക. 


(5.) ബാങ്ക് അവധികൾ (Bank Holidays): റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ബാങ്ക് അവധി പട്ടിക പ്രകാരം , ഡിസംബറിൽ ആകെ 13  ദിവസം  ബാങ്കുകൾക്ക് അവധിയായിരിയ്ക്കും. പ്രത്യേക ആഘോഷങ്ങൾ, ഞായറാഴ്ചകള്‍ ,  രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകൾ എന്നിവ ഈ അവധി ദിനങ്ങളിൽ ഉൾപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.