Shraddha Murder Case: ശ്രദ്ധയെ കൊലപ്പെടുത്താനുള്ള പ്രധാന കാരണം? സൂചന നല്‍കി അഫ്താബ്, അമ്പരന്ന് അന്വേഷണ സംഘം

Shraddha Murder Case:  സംശയമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന് അഫ്താബ് സൂചന നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 12:56 PM IST
  • ശ്രദ്ധയെ ഇത്ര ക്രൂരമായി കൊലപ്പെടുത്താനുള്ള കാരണമാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. അതായത്, അഫ്താബും ശ്രദ്ധയും തമ്മിൽ എന്തോ ഉണ്ടായിരുന്നു, അത് കൊലപാതകത്തിന് കാരണമായി...!!
Shraddha Murder Case: ശ്രദ്ധയെ കൊലപ്പെടുത്താനുള്ള പ്രധാന കാരണം? സൂചന നല്‍കി അഫ്താബ്, അമ്പരന്ന് അന്വേഷണ സംഘം

Shraddha Murder Case Update: രാജ്യത്തെ നടുക്കിയ ശ്രദ്ധ കൊലപാതകത്തിന്‍റെ കുരുക്കഴിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡല്‍ഹി പോലീസ്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി എല്ലാവിധ മാര്‍ഗ്ഗങ്ങളും ഇതിനായി അന്വേഷണ സംഘം സ്വീകരിയ്ക്കുന്നുണ്ട്.  

കൊലപാതകി അഫ്താബിന്‍റെ പോളിഗ്രാഫ്, നാര്‍ക്കോ ടെസ്റ്റുകള്‍ നടക്കുകയാണ്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.  ശ്രദ്ധയുടെ കൊലപാതകത്തില്‍ തനിക്ക് ഒട്ടും പശ്ചാത്താപമില്ല എന്നും തൂക്കിലെറ്റുന്നതും സ്വീകാര്യമാണ് എന്ന് അഫ്താബ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

Also Read:   Viral News: രോഗിയുടെ വയറ്റിൽനിന്നും പുറത്തെടുത്തത് 187 നാണയങ്ങൾ..!! രോഗി പറഞ്ഞ കാരണം കേട്ട് ഞെട്ടി ഡോക്ടർമാർ

ഈ സാഹചര്യത്തില്‍, ശ്രദ്ധയെ ഇത്ര ക്രൂരമായി കൊലപ്പെടുത്താനുള്ള കാരണമാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. അതായത്, അഫ്താബും ശ്രദ്ധയും തമ്മിൽ എന്തോ ഉണ്ടായിരുന്നു, അത് കൊലപാതകത്തിന് കാരണമായി...!! 

Also Read:  Viral Video: വിവാഹ ചടങ്ങിൽ ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവിന് ഹൃദയാഘാതം..!!

ഈ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോള്‍ അന്വേഷണ സംഘം കണ്ടെത്തിയിരിയ്ക്കുകയാണ്.  അതായത്,  സംശയമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന് അഫ്താബ് സൂചന നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതായത്, ഇരുവര്‍ക്കുമിടെയില്‍ രൂപപ്പെട്ട സംശയത്തിന്‍റെ വന്‍ മതില്‍ ക്രമേണ പകയായി മാറി. ഇതാണ് ശ്രദ്ധയെ കൊല്ലണമെന്ന മനസ്ഥിതിയിലേയ്ക്ക് അഫ്താബിനെ കൊണ്ടെത്തിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍  സൂചന നല്‍കി.

ഇരുവര്‍ക്കുമിടെയില്‍ സംശയം രൂപപ്പെട്ടതോടെ ഇത് കൂടെക്കൂടെയുള്ള വഴക്കിനും പരസ്പരം കുറ്റപ്പെടുത്തലിനും വഴി തെളിച്ചു. അഫ്താബിന് നിരവധി പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നതായി ശ്രദ്ധയും, ശ്രദ്ധയ്ക്ക്  നിരവധി ആൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നതായി അഫ്താബും ആരോപിച്ചിരുന്നു. ഇത് മൂലം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഈ സംശയങ്ങളുടെ പേരില്‍ ശ്രദ്ധ ബന്ധം പിരിയാന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍, അഫ്താബ് തയ്യാറായിരുന്നില്ല.  

ശ്രദ്ധ ഇപ്പോൾ തന്നോടൊപ്പമുള്ള ജീവിതം മടുത്തുവെന്നും  താന്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുകയാണെന്നും ഈ ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിഞ്ഞതോടെയാണ്‌ ശ്രദ്ധയെ കൊല്ലാന്‍ തീരുമാനിച്ചത് എന്ന് അഫ്താബ് വെളിപ്പെടുത്തി. ഡല്‍ഹി പോലീസ് നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇപ്പോള്‍ അഫ്തബിന്‍റെ പോളിഗ്രാഫ് ടെസ്റ്റ് നടക്കുകയാണ്.  ഇയാളുടെ നാർക്കോ ടെസ്റ്റ് വ്യാഴാഴ്ച നടക്കും. ഡിസംബർ 5നാണ്  നാർക്കോ ടെസ്റ്റ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഈ സംഭവത്തിന്‍റെ  അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ഡല്‍ഹി  പോലീസ് ആഗ്രഹിക്കുന്നത്. അതിനാല്‍ നാര്‍ക്കോ ടെസ്റ്റ്‌  നടത്താനുള്ള തിയതി മാറ്റുകയായിരുന്നു. ഇതിനായി കോടതിയുടെ പ്രത്യേക അനുമതിയും നേടിയിട്ടുണ്ട് ഡല്‍ഹി പോലീസ്. 

അഫ്താബിന്‍റെ  ഫോൺ, ക്യാമറ, ലാപ്‌ടോപ്പ് എന്നിവയുൾപ്പെടെയുള്ള ഗാഡ്‌ജെറ്റുകളുടെ വിശകലനം നടക്കുകയാണ്. പ്രാഥമിക റിപ്പോർട്ടിൽ ചില രേഖകളും ചിത്രങ്ങളും ചാറ്റുകളും ഇയാള്‍ ഇല്ലാതാക്കിയതായി വെളിപ്പെട്ടിട്ടുണ്ട്. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തെളിവുകള്‍ കണ്ടെടുക്കുന്ന തിരക്കിലാണ് ഡല്‍ഹി പോലീസ്. നിലവില്‍ അഫ്താബ് തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News