ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) വാട്സ്ആപ്പ് ബാങ്കിം​ഗ് സേവനങ്ങൾ തുടങ്ങി. ഉപയോക്താക്കൾക്ക് ബാങ്കിം​ഗ് ഇടപാടുകൾ കൂടുതൽ ലളിതമാക്കുന്നതിനായാണ് എസ്ബിഐ വാട്സ്ആപ്പ് ബാങ്കിം​ഗ് സേവനങ്ങൾ തുടങ്ങിയത്. ഈ സേവനം വന്നതോടെ ഇനി ഉപയോക്താക്കൾക്ക് ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ ചില ബാങ്കിം​ഗ് സേവനങ്ങൾ ലഭിക്കും. ജൂലൈ 20 ബുധനാഴ്ചയാണ് ഈ സേവനം ആരംഭിച്ചത്. അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും മിനി സ്റ്റേറ്റ് നോക്കാനുമൊക്കെ സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം എങ്ങനെ ഉപയോഗിക്കാം? 


എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾക്കായി ഉപഭോക്താക്കൾ ആദ്യം രജിസ്റ്റർ ചെയ്യണം. 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത് ഒപ്പം അക്കൗണ്ട് നമ്പർ കൂടി ടൈപ്പ് ചെയ്ത് ഒരു എസ്എംഎസ് അയയ്‌ക്കണം. എസ്‌ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഫോൺ നമ്പരിൽ നിന്ന് മാത്രമെ എസ്എംഎസ് അയയ്ക്കാൻ പാടുള്ളൂ. 


രജിസ്റ്റർ ചെയ്ത് കഴിയുമ്പോൾ എസ്ബിഐയുടെ 90226 90226 എന്ന നമ്പറിൽ നിന്ന് നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു സന്ദേശം ലഭിക്കും. "പ്രിയ ഉപഭോക്താവേ, നിങ്ങൾ എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾക്കായി വിജയകരമായി രജിസ്റ്റർ ചെയ്തു" എന്നായിരിക്കും സന്ദേശം വരിക. ഈ നമ്പർ സേവ് ചെയ്യുക. 



Also Read: Post Office scheme New: 100 രൂപ നിക്ഷേപിക്കാമോ 15 ലക്ഷം രൂപ ഉണ്ടാക്കാം, ഈ സ്കീമിനെ പറ്റി നിർബന്ധമായും അറിയണം


ഈ നമ്പറിലേക്ക് "Hi SBI" എന്ന് വാട്ട്സ് ആപ്പിൽ മെസേജ് അയയ്‌ക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് നേരത്തെ ഈ നമ്പറിൽ നിന്നും ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകുക. അപ്പോൾ പ്രിയ ഉപഭോക്താവേ, എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളിലേക്ക് സ്വാഗതം! എന്നൊരു സന്ദേശം നിങ്ങൾക്ക് തിരികെ ലഭിക്കും. 


ഈ രണ്ട് ഓപ്ഷനുകളായിരിക്കും നിങ്ങൾക്ക് കാണാൻ കഴിയുക. അതിൽ നിങ്ങൾക്ക് ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക.


> അക്കൗണ്ട് ബാലൻസ്


> മിനി പ്രസ്താവന


ഇതിലൂടെ ആവശ്യമുള്ളപ്പോൾ ബാലൻസ് പരിശോധിക്കുകയും ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെൻറ് എടുക്കുകയും ചെയ്യാം. അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിനോ നിങ്ങളുടെ അവസാന അഞ്ച് ഇടപാടുകളുടെ മിനി സ്റ്റേറ്റ്‌മെന്റ് നേടുന്നതിനോ ആവശ്യമായ ഓപ്ഷനുകൾ (1 അല്ലെങ്കിൽ 2) തിരഞ്ഞെടുക്കുക. ഉപഭോക്താക്കൾക്ക് എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ നിന്ന് ഡീ-രജിസ്റ്റർ ചെയ്യണമെങ്കിൽ ഓപ്ഷൻ 3 തിരഞ്ഞെടുക്കാനും കഴിയും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.