തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇത്തവണ ബജറ്റിൽ ആശ്വസിക്കാം. ഇവർക്ക് തടഞ്ഞ് വെച്ചിട്ടുള്ള ഡിഎ കുടിശ്ശികയുടെ ഒരു വിഹിതം ഇത്തവണ ലഭിക്കും. ഏപ്രിലിലെ ശമ്പളത്തിനൊപ്പം തടഞ്ഞ് വെച്ചിട്ടുള്ള ക്ഷാബത്തയുടെ ഒരു ഗഡു കൂടി ലഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

6 ഗഡു ക്ഷാമബത്തയാണ് കോവിഡിൻറെ പശ്ചാത്തലത്തിൽ പിടിച്ച് വെച്ചിരിക്കുന്നത്. നിലവിൽ 25 ശതമാനം വേണ്ടുന്നിടത്ത് 7 ശതമാനം ഡിഎ മാത്രമാണ് ലഭിക്കുന്നത്. 2020- ജനുവരി 1 മുതൽ കേന്ദ്ര ജീവനക്കാരുടെയും ഡിഎ വർധന മരവിപ്പിച്ചിരുന്നു.  ഡിഎ കുറഞ്ഞിരുന്നതിനാൽ സംസ്ഥാന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ 15 ശതമാനം കുറവാണുണ്ടായിരുന്നത്. ദേശിയ ഉപഭോക്തൃ വില സൂചിക അനുസരിച്ചാണ് ഡിഎ നിശ്ചയിക്കുന്നത്. ഇത് കൃത്യമായ ഇടവേളകളിൽ അതായത് 6 മാസം കൂടുമ്പോൾ ഡിഎ പുതുക്കണം എന്നാണ് നിയമം. വിലക്കയറ്റം മൂലമുള്ള ജീവിത ചെലവുകളെ നേരിടാൻ ജീവനക്കാർക്ക് സർക്കാർ നൽകുന്ന ആനുകൂല്യമാണ് ക്ഷാമബത്ത.


ഡിഎ വർധന എങ്ങനെയാണ് കണക്കാക്കുന്നത്?


കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധനവ് നിർണയിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ്. പണപ്പെരുപ്പം നിരക്കിന്റെ കൂട്ടുന്ന എഐസിപിഐ കണക്ക് പ്രകാരമാണ് ക്ഷാമബത്ത വർധന നിർണയിക്കുന്നത്. ജനുവരി, ജുലൈ മാസത്തിലെ പണപ്പെരുപ്പം കണക്കിൽ എടുത്താകും കേന്ദ്രം ഡിഎ വർധനവ് നിശ്ചയിക്കുക. തുടർന്ന് മാർച്ച് സെപ്റ്റംബർ മാസങ്ങളിലായി ഡിഎ വർധനവ് പ്രഖ്യാപിക്കുകയും ചെയ്യും. മാർച്ചിൽ ഡിഎ വർധനവ് പ്രഖ്യാപിക്കുമ്പോൾ ജനുവരി മാസം മുതൽ മുൻകാലപ്രാബല്യത്തിലാണ് ഡിഎ വർധനവ് ശമ്പളത്തിനൊപ്പം ലഭിക്കുക. ഇവയെല്ലാം ചേർത്ത് ഒരു വലിയ തുകയായിരിക്കും മാർച്ച് മാസത്തിൽ സർക്കാർ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തുക.


ഡിഎ പൂജ്യം ആകുമോ?


 ജനുവരി ഒന്ന് മുതൽ ഉള്ള രാജ്യത്തെ പണപ്പെരുപ്പത്തിന്റെ (എഐസിപിഐ) കണക്ക് പ്രകാരമാണ് കേന്ദ്രം തങ്ങളുടെ ഡിഎ വർധനവ് നിർണയിക്കുന്നത് . നിലവിലെ എഐസിപിഐ കണക്ക് പ്രകാരം കേന്ദ്ര ജീവനക്കാർക്ക് നാല് ശതമാനം ഡിഎ ഉയരാനാണ് സാധ്യത . അങ്ങനെ എങ്കിൽ നിലവിലെ 46 ശതമാനത്തിൽ നിന്നും ഡിഎ 50% ആകും. ഡിഎ 50 ശതമനത്തിലേക്ക് എത്തിയാൽ അത് പൂജ്യമായി കണക്കാക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.