Kerala DA Hike : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സന്തോഷ വാർത്ത ഡിഎ ഉയർത്തി; അടുത്ത മാസം ലഭിക്കുന്ന ശമ്പളം എത്രയാകും?
Kerala Government Employees DA Hike : രണ്ട് ശതമാനം ഡിഎയും ഡിആറുമാണ് സംസ്ഥാന സർക്കാർ തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ഉയർത്തി നൽകിയിരിക്കുന്നത്.
DA Hike Latest Updates : സംസ്ഥാന സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും, കേന്ദ്ര സർവീസ് ഉദ്യോഗസ്ഥർക്കും സന്തോഷ വാർത്ത. സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിഎ) ഉയർത്തിയതായി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. സർക്കാർ ജീവനക്കാർക്കൊപ്പം അധ്യാപകരുടെയും ഐപിഎസ്, ഐഎഎസ് ഐഎഫ്എസ് ഉൾപ്പെടെയുള്ള കേന്ദ്ര സർവീസ് ജീവനക്കാരുടെയും ഡിഎ എൽഡിഎഫ് സർക്കാർ ഉയർത്തി.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡിഎ രണ്ട് ശതമാനമാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ ക്ഷാമബത്ത ഏഴിൽ നിന്നും ഒമ്പത് ശതമാനമായി ഉയർന്നു. ജീവനക്കാർക്കൊപ്പം സംസ്ഥാന സർക്കാരിന്റെ പെൻഷൻ ഉപയോക്താക്കൾക്കും ക്ഷാമാശ്വാസവും (ഡിആർ) രണ്ട് ശതമാനം ഉയർത്തി. കൂടാതെ ബജറ്റിൽ പറഞ്ഞ 2% ഡിഎ കുടുശ്ശിക നൽകുന്നതോടെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കുക നാല് ശതമാനമാകും. ഇതോടെ ഡിഎ ഏഴിൽ നിന്നും 11 ശതമാനമാകും.
ALSO READ : Kerala Govt Employees Salary: ശമ്പളം മുടങ്ങി, ഇനി ക്ഷാമബത്ത കുടിശ്ശിക മുടങ്ങുമോ..?
സർക്കാർ ജീവനക്കാരുടെ ഡിഎ 11 ശതമാനമാകുമ്പോൾ കോവിഡ് സമയത്ത് പിടിച്ചുവെച്ച ക്ഷാമബത്ത കുടിശ്ശിക 16% ആകും. ഈ കുടിശ്ശികയും കൂടി ചേർത്താൽ സർക്കാർ ജീവനക്കാരുടെ ഡിഎ 27 ശതമാനമാണ് ആകേണ്ടത്. 18 ശതമാനം കുടിശ്ശിക ഉള്ളപ്പോഴാണ് ഈ കഴിഞ്ഞ ബജറ്റിൽ മന്ത്രി കെ എൻ ബാലഗോപാൽ രണ്ട് ശതമാനം ഏപ്രിൽ മാസത്തിൽ ശമ്പളത്തിനൊപ്പം നൽകാമെന്ന് അറിയിച്ചത്
അതേസമയം എഞ്ചിനിയറിങ്ങ്, മെഡിക്കൽ ഉൾപ്പെടെയുള്ള കോളജ് അധ്യാപകരുടെ ഡിഎ 17ൽ നിന്നും 31 ശതമാനമായി ഉയർത്തി. വിരമിച്ച അധ്യാപകർക്ക് ഇതെ നിരക്കിൽ ഡിആറും ലഭിക്കുന്നതാണ്. ഇവർക്ക് പുറമെ ജുഡീഷ്യൽ ജീവനക്കാരുടെ ഡിഎ 38ൽ നിന്നും 46 ശതമാനമായി ഉയർത്തി. ഐപിഎസ്, ഐഎഎസ് ഐഎഫ്എസ് ഉൾപ്പെടെയുള്ള കേന്ദ്ര സർവീസ് ജീവനക്കാരുടെ ഡിഎ 42ൽ നിന്നും 46ലേക്ക് ഉയർത്തി.
കേന്ദ്ര സർക്കാരുടെ ഡിഎ ഉയർത്തി
കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ നാല് ശതമാനം ഉയർത്തിയത്. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 50 ശതമാനമായി. ജനുവരി മുതൽ മുകാല പ്രാബല്യത്തോടെയാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ ഉയർത്തുക. ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ഡിഎ 50 ശതമാനമാകുന്നതോടെ സർക്കാർ ജീവനക്കാരുടെ എച്ച്ആർഎ, ഡെയ്ലി അലൻസ് എന്നിവയ്ക്ക് പുറമെ ഗ്രാറ്റുവിറ്റി സീലിങ്, കുട്ടികളുടെ വിദ്യഭ്യാസത്തിനുള്ള അലവൻസ്, ചൈൽഡ് കെയർ സ്പെഷ്യൽ അലവൻസ്, ഹോസ്റ്റൽ സബ്സിഡി, ട്രാൻസ്ഫർ സമയത്തെ യാത്രയ്ക്കുള്ള ബെത്ത, വസ്ത്രത്തിനുള്ള അലവൻസ്, യാത്രയ്ക്കുള്ള മൈലേജ് അലവൻസ് തുടങ്ങിയവയിലും വർധനവുണ്ടാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
സർക്കാർ ജീവനക്കാർക്കുള്ള അടിസ്ഥാന ശമ്പളത്തിന് ഒപ്പം രാജ്യത്തിന്റെ പണപ്പെരുപ്പത്തിന് അനുസരിച്ച് ലഭിക്കുന്ന അലവൻസാണ് ഡിഎ. ഇത് സർക്കാർ ജീവനക്കാർക്ക് കൂടുതൽ ശമ്പളം കൈയ്യിൽ ലഭിക്കാൻ ഇടയാക്കുന്നു. രാജ്യത്തിന്റെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഡിഎ വർധനവ് നിർണയിക്കുന്നത്.
ഇനി ലഭിക്കാൻ പോകുന്ന ശമ്പളം എത്രയാകും
7 ശതമാനം ഡിഎ ആണ് നിലവിൽ കിട്ടുന്നത് ഇങ്ങനെ നോക്കിയാൽ അടിസ്ഥാന ശമ്പളം 18000 എന്ന കണക്കിൽ 18000*7/100= 1260 ഇതാണ് ഏറ്റവും കുറഞ്ഞ ഡിഎ. ഇതിലേക്ക് രണ്ട് ശതമാനം കുടിശ്ശികയും ഉയർത്തിയ രണ്ട് ശതമാനവും കൂടി ചേരുമ്പോൾ ഏപ്രിൽ മാസത്തിലെ ശമ്പളത്തിൽ വർധിക്കുക നാല് ശതമാനം ഡിഎ ആണ്. അങ്ങനെ ആകെ ഡിഎ 11% ആകും. അപ്പോൾ 18,000 രൂപ അടിസ്ഥാ ശമ്പളമുള്ള ഒരു ജീവനക്കാരന് ലഭിക്കുക 18000*11/100= 1980 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.