Kerala DA Arrears : എപ്രിലിൽ ഡിഎ കുടിശ്ശിക ലഭിക്കും; സർക്കാർ ജീവനക്കാർക്ക് കൈയ്യിൽ കിട്ടുന്ന ശമ്പളം എത്രയായിരിക്കും?

Kerala Government Employees Pending DA : ആകെ 18 ശതമാനം ഡിഎ കുടിശ്ശികയാണ് നിലവിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ളത്

Written by - Zee Malayalam News Desk | Last Updated : Feb 25, 2024, 09:29 PM IST
  • കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ഡിഎ പിടിച്ചുവച്ചിരുന്നു.
  • ആറ് ഗഡു ഡിഎയാണ് ഈ കാലയളവിൽ സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത് പിടിച്ചുവച്ചത്.
  • അതിലെ ആദ്യ ഗഡു ഏപ്രിലിൽ നൽകുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചിരിക്കുന്നത്.
Kerala DA Arrears : എപ്രിലിൽ ഡിഎ കുടിശ്ശിക ലഭിക്കും; സർക്കാർ ജീവനക്കാർക്ക് കൈയ്യിൽ കിട്ടുന്ന ശമ്പളം എത്രയായിരിക്കും?

Kerala Government Employees DA Arrears Updates : 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ കേരള സർക്കാർ ജീവനക്കാർക്ക് ലഭിച്ച ഏറ്റവും ആശ്വാസകരമായ പ്രഖ്യാപനമായിരുന്നു ക്ഷാമബത്ത കുടിശ്ശിക നൽകുമെന്നത്. സർക്കാർ പിടിച്ചുവച്ചിരുന്ന കുടിശ്ശികയുടെ ആദ്യ ഗഡു ഏപ്രിലിൽ ശമ്പളത്തോടൊപ്പം നൽകുമെന്നായിരുന്നു ബജറ്റിലൂടെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചത്. ഇനി ഇപ്പോൾ സർക്കാർ ജീവനക്കാർക്കുള്ള സംശയം ഏപ്രിലിൽ കൈയ്യിൽ ലഭിക്കുന്ന ശമ്പളം എത്രയാകുമെന്നതാണ്. ആ കണക്ക് ഒന്ന് പരിശോധിക്കാം,

ബജറ്റ് പ്രഖ്യാപനം

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ഡിഎ പിടിച്ചുവച്ചിരുന്നു. ആറ് ഗഡു ഡിഎയാണ് ഈ കാലയളവിൽ സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത് പിടിച്ചുവച്ചത്. അതിലെ ആദ്യ ഗഡു ഏപ്രിലിൽ നൽകുമെന്നാണ് അഞ്ചാം തീയതി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചിരിക്കുന്നത്. ആദ്യ ഗഡുവായ രണ്ട് ശതമാനം ഡിഎയാണ് ഏപ്രിലിലെ ശമ്പളത്തിനോടൊപ്പം സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. 

നിലവിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത് ഏഴ് ശതമാനം ഡിഎ മാത്രമാണ്. യഥാർഥത്തിൽ ലഭിക്കേണ്ടത് 25 ശതമാനം ഡിഎ ആണ്. ഇതിൽ 18 ശതമാനം ഡിഎയാണ് സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് കുടിശ്ശികയായി നൽകാനുള്ളത്. അതിൽ രണ്ട് ശതമാനം ഏപ്രിലിൽ നൽകും. ബാക്കി വരിക 16 ശതമാനം ആണ്.

16 മാത്രമാണോ ഇനിയുള്ള കുടിശ്ശിക?

നിലവിലെ കുടിശ്ശികയിൽ ആദ്യ ഗഡു നൽകിയാൽ 18 ശതമാനത്തിൽ നിന്നും സർക്കാർ ഡിഎ 16 ആയി കുറയും. എന്നാൽ ജനുവരി-മാർച്ച് മാസത്തിലെ ഡിഎ വർധനവിന്റെ സർക്കാർ ഈ കൂട്ടത്തിൽ അറിയിക്കുന്നില്ല. ദേശീയ ഉപഭോക്തൃ വില അനുസരിച്ച് ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് നാല് ശതമാനം ഡിഎയാണ് നൽകുക (റിപ്പോർട്ടുകൾ പ്രകാരം). കേരള സർക്കാർ ജീവനക്കാർക്ക് കുറഞ്ഞപക്ഷം ഈ കാലയളവിൽ മൂന്ന് ശതമാനം ഡിഎയെങ്കിലും വർധനവ് ലഭിക്കേണ്ടതാണ്.

അങ്ങനെ വന്നാൽ സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 16 അല്ല 19 ശതമാനമാകും. നിലവിലെ 18% കുടിശ്ശികയിൽ നിന്നും ആദ്യ ഗഡുവായി രണ്ട് ശതമാനം ഡിഎ നൽകുമ്പോൾ കുടിശ്ശിക 16 ശതമാനമാകും. എന്നാൽ ജനുവരി-മാർച്ച് മാസത്തിലെ ഡിഎ വർധനവും കൂടി കണക്കിലെടുക്കുമ്പോൾ ക്ഷാമബത്തയുടെ കുടിശ്ശിക 19 ശതമാനമാകും (മൂന്ന് ശതമാനം ഉയരുകയാണെങ്കിൽ). 

ക്ഷാമബത്ത എങ്ങനെ കണക്കാക്കാം (ഉദാഹരണമായി)

1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം (കുറഞ്ഞത്) 18,000 രൂപ
2. പുതിയ ഡിയർനസ് അലവൻസ് (21%) 3780/മാസം
3. ഡിയർനസ് അലവൻസ് ഇതുവരെ (18%) 3240/മാസം
4. വർദ്ധിച്ച ക്ഷാമബത്ത  3780- 3240 = 540 രൂപ/മാസം
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 540X12 = 6,480 രൂപ

കൂടിയ ശമ്പളം കണക്കാക്കിയാൽ

1. അടിസ്ഥാന ശമ്പളം- 59000
2. പുതിയ ഡിഎ - 21 ശതമാനം -12390  ശമ്പളത്തിൽ കൂടും
3. ഡിയർനസ് അലവൻസ് ഇതുവരെ (18%) 10620
4. വർദ്ധിക്കുന്ന ക്ഷാമബത്ത- 12390- 10620= 1770

ഇപ്പോൾ കിട്ടുന്ന ഡിഎ എത്ര

ലളിതമായി ഇത് കണക്കാക്കാം. 7 ശതമാനം ഡിഎ ആണ് നിലവിൽ കിട്ടുന്നത് ഇങ്ങനെ നോക്കിയാൽ അടിസ്ഥാന ശമ്പളം 18000 എന്ന കണക്കിൽ 18000*8/100= 1260 ഇതാണ് ഏറ്റവും കുറഞ്ഞ ഡിഎ. ഇങ്ങനെ നോക്കിയാൽ നിലവിലെ ഡിഎയിൽ നിന്നും 3240- 1260= 1980 രൂപയാണ് സർക്കാർ പിടിച്ച് വെച്ചിരിക്കുന്നത് (കുറഞ്ഞ ശമ്പളം കണക്കാക്കിയുള്ള നിരക്കാണിത്. അടിസ്ഥാന ശമ്പളം വർദ്ധിക്കുന്നതിന് അനുസരിച്ച് ഡിഎയും വർദ്ധിക്കും.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News