ഓരോ ദിവസവും പുതിയ ഫോണുകൾ വിപണിയിലിറങ്ങുന്നുണ്ട്. ഒരു കമ്പനി തന്നെ വ്യത്യസ്ത ഫീച്ചറുകൾ ഉള്ള ഫോണുകൾ ഇറക്കുന്നുണ്ട്. ഇപ്പോഴിതാ ഏറ്റവും വലിയ ഒരു ഫീച്ചറുള്ള ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. ഗാലക്‌സി എസ് 22 അൾട്രാ സ്മാർട്ട്‌ഫോണിന്റെ 1 ടിബി സ്റ്റോറേജ് വേരിയന്റാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്‌സി എസ് 22 അൾട്രാ മോഡൽ നേരത്തെ തന്നെ പുറത്തിറങ്ങിയട്ടുണ്ടെങ്കിലും അതിന്റെ 256 ജിബി, 512 ജിബി സ്റ്റോറേജിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1 ടിബി സ്റ്റോറേജ് സ്പേസുള്ള ഫോമ്‍ വിപണിയിലെത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാർച്ച് 28 മുതൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് ഈ സ്മാർട്ട്‌ഫോൺ വാങ്ങാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോണിന്റെ വില എത്ര?


1,34,999 രൂപയാണ് Samsung Galaxy S22 Ultra യുടെ 1TB വേരിയന്റിന് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. ലൈവ് സെയിൽ ഇവന്റിൽ (മാർച്ച് 28ന് വൈകിട്ട് 6) 1TB വേരിയന്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 23,999 രൂപ വിലയുള്ള ഗാലക്‌സി വാച്ച് 4 വെറും 2,999 രൂപയ്ക്ക് ലഭിക്കുമെന്ന് സാംസങ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.



സാംസങ് ഗാലക്‌സി എസ് 22 അൾട്ര സവിശേഷതകൾ



Samsung Galaxy S22 Ultra സ്മാർട്ട്ഫോണിന് 6.8 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്പ്ലേയുണ്ട്. ദിവസം മുഴുവൻ സ്‌ക്രീനിന്റെ തെളിച്ചം സ്വയമേവ ക്രമീകരിക്കുന്ന 'വിഷൻ ബൂസ്റ്റർ ടെക്‌നോളജി' ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. എസ്-പെൻ സ്റ്റൈലസിന് പ്രത്യേക സ്ലോട്ട് ഫോണിലുണ്ടെന്നതാണ് പ്രത്യേകത. എസ് പെൻ ഒന്നിച്ചുവരുന്ന ആദ്യ എസ് സീരീസ് ഫോൺ ആണിത്. ക്വാൽകോമിന്റെ ഏറ്റവും പുതിയ 4nm സ്‌നാപ്ഡ്രാഗൺ 8 Gen 1 ചിപ്‌സെറ്റും 12GB റാമും ഫോണിൽ ലഭ്യമാണ്. ക്വാഡ് റിയർ ക്യാമറയാണിതിന്. 108 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറയുണ്ട്. അതേസമയം, സെൽഫിക്കായി 40 മെഗാപിക്സൽ സെൻസർ ലഭ്യമാണ്. 5,000mAh ബാറ്ററിയാണ് ഫോണിനുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.