LPG Cylinder Price Today: ആഗസ്റ്റിൽ ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വില 200 രൂപ കുറച്ചതിന് ശേഷം ഇപ്പോഴിതാ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് എണ്ണ കമ്പനികൾ വലിയ ഇളവ് നൽകിയിരിക്കുകയാണ്. സെപ്റ്റംബർ 1 മുതൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ വൻ കുറവ് വരുത്തിയിരിക്കുകയാണ്.  തുടർച്ചയായി രണ്ടാമത്തെ മാസവും വാണിജ്യ സിലിണ്ടറിന്റെ വില കുറച്ച് 1ഇപ്പോൾ 1522.50 രൂപയായിരിക്കുകയാണ്. നേരത്തെ ആഗസ്റ്റിൽ 100 ​​രൂപ വില കുറച്ചിരുന്നുവെങ്കിലും അതിനു മുന്നേ ജൂലൈയിൽ സിലിണ്ടറിന് വില വർധിക്കുകയുമുണ്ടായി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: LPG Cylinder Price Update: ഗ്യാസ് സിലിണ്ടറിന് 200 രൂപ കുറച്ച് കേന്ദ്ര സര്‍ക്കാര്‍!!


19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന് ആഗസ്റ്റിലെ വില 1680 രൂപയുള്ളത് ഇപ്പോൾ 1522.50 രൂപയാണ് വില. നേരത്തെ ആഗസ്റ്റ് 30 മുതൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് 200 രൂപ സർക്കാർ കുറച്ചിരുന്നു. ഈ കുറവ് വന്നതോടെ ഡൽഹിയിൽ 14.2 കിലോ ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വില 1103 രൂപയിൽ നിന്ന് 903 രൂപയായി.   ഈ വിലക്കുറവിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുന്നത് ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്കാണ്.  


Also Read: LPG Price: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


സിലിണ്ടറിന് 703 രൂപയാണ് വില


10 കോടി ഗുണഭോക്താക്കൾക്ക് സർക്കാർ ഇതിനകം 200 രൂപ സബ്‌സിഡി നൽകിയിരുന്നു. ശേഷം അവർക്ക് ലഭിക്കുന്ന ആനുകൂല്യം സിലിണ്ടറിന് 400 രൂപയായി ഉയർന്നു. അതായത്, പുതിയ മാറ്റത്തിന് ശേഷം അവർക്ക് സിലിണ്ടറിന് 903 രൂപയെ ആകൂ ഒപ്പം അവർക്ക് 200 രൂപ സബ്‌സിഡി കൂടി ലഭിക്കും.  ഇതുംകൂടി ആകുമ്പോൾ ഇവർക്ക് 703 രൂപ നൽകിയാൽ മതി.


Also Read: Guru Vakri: വ്യാഴം വക്രഗതിയിലേക്ക്.. ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയാൻ ദിവസങ്ങൾ മാത്രം!


പുതിയ നിരക്ക് സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ


വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ പുതിയ നിരക്ക് സെപ്റ്റംബർ 1 മുതൽ നിലവിൽ വന്നിരിക്കുകയാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 1680 രൂപയിൽ നിന്ന് 1522.50 രൂപയായി കുറഞ്ഞിട്ടുണ്ട്. അതുപോലെ കൊൽക്കത്തയിൽ 1802.50 രൂപയ്ക്ക് പകരം 1636 രൂപയും മുംബൈയിൽ 1640.50 രൂപയ്ക്ക് പകരം 1482 രൂപയും നൽകേണ്ടി വരും. ചെന്നൈയിൽ വില 1852.50 രൂപയിൽ നിന്ന് 1695 രൂപയായി കുറഞ്ഞിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.