LPG Cylinder Price Update: വര്‍ദ്ധിക്കുന്ന വിലക്കയറ്റം സൃഷ്ടിക്കുന്ന ആഘാതത്തില്‍ നിന്ന് സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍...! പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഗ്യാസ് സിലിണ്ടറുകളുടെ വില സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.
Also Read: Lucky Zodiac Signs: ഈ രാശിക്കാർ കരിയറിൽ ഉന്നത സ്ഥാനം നേടുന്നവര്‍!! ഭാഗ്യവും സമ്പത്തും പ്രശസ്തിയും ഒപ്പം
മന്ത്രിസഭാ യോഗത്തില്‍ LPG സിലിണ്ടറുകൾക്ക് 200 രൂപയുടെ സബ്‌സിഡി കേന്ദ്ര സർക്കാർ അംഗീകരിച്ചു, അതായത് ഇനി മുതൽ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കിൽ ഗ്യാസ് സിലിണ്ടറുകൾ ലഭിക്കും. പണപ്പെരുപ്പത്തിന്‍റെ ആഘാതം നേരിടുന്ന പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാണ് LPG സിലിണ്ടറിന്‍റെ വില കുറച്ചതിലൂടെ ലഭിക്കുക.
Also Read: UP BJP Youth Wing: പോലീസിനെ ഭീഷണിപ്പെടുത്തി, ഉത്തര്‍ പ്രദേശ് ബിജെപി യുവജന വിഭാഗം നേതാവിനെതിരെ കേസ്
എന്നാല്‍, ഈ വിലക്കുറവ് എല്ലാ പഭോക്താക്കള്‍ക്കും ലഭ്യമല്ല. അതായത്, ഉജ്ജ്വല പദ്ധതി പ്രകാരം LPG സിലിണ്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക...!!
റിപ്പോര്‍ട്ട് അനുസരിച്ച് ഉജ്ജ്വല പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 200 രൂപ കുറയും. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഒരു സിലിണ്ടറിന് 200 രൂപ അധിക സബ്‌സിഡി എന്ന നിര്‍ണ്ണായക തീരുമാനത്തിലൂടെ കേന്ദ്ര സര്‍ക്കാരിന് 7500 കോടി രൂപയുടെ അധിക ബാധ്യതയാണ് വരുത്തുക.
LPG സിലിണ്ടറുകളുടെ വിലയെ കുറിച്ച് പറയുമ്പോള്‍ മാര്ച്ച മുതല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ആഗസ്റ്റ് മാസം ഒന്നാം തിയതി ഡൽഹിയിൽ ഗാർഹിക പാചക വാതകത്തിന്‍റെ വില 1103 രൂപയായിരുന്നു. അതേ സമയം, മുംബൈയിൽ ഗ്യാസ് സിലിണ്ടറിന്‍റെ വില 1102.50 രൂപയും കൊൽക്കത്തയിൽ 1129 രൂപയും ചെന്നൈയിൽ 1118.50 രൂപയുമാണ്.
ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാർച്ച് മുതൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല എങ്കിലും വാണിജ്യ വാതക സിലിണ്ടറുകളുടെ വിലയിൽ പലതവണ ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...