Gold Rate : സ്വർണവില ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്നും വില ഇടിഞ്ഞു
Gold Rate Kerala : ഇത് തുടർച്ചയായി അഞ്ചാം ദിവസമാണ് കേരളത്തിലെ സ്വർണവില ഇടിയുന്നത്.
Gold Rate Today June 22 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത. സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. തുടർച്ചയായി ഇത് അഞ്ചാം ദിവസമാണ് സ്വർണവില കുറയുന്നത്. ജൂൺ 19 മുതൽ സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് ജൂൺ 23 വെള്ളിയാഴ്ച ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. പവൻ ഇന്ന് 320 രൂപയും കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,410 രൂപയാണ്. ഒരു പവന് 43,280 രൂപയും. ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് ജൂൺ 23-ാം തീയതി രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂൺ മാസത്തിൽ വില ഇടിവോടെയാണ് സ്വർണവ്യാപാരം തുടങ്ങിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ജൂൺ രണ്ടിലേത്. തുടർന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വർണ വില. ഗ്രാമിന് 70 രൂപയായിരുന്നു മൂന്നാം തീയതി സ്വർണ വില കുറഞ്ഞത്.
ALSO READ : Gold Rate : സ്വർണം വാങ്ങാൻ പറ്റിയ സമയം; ഇന്നും വില കുറഞ്ഞു
തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. ശേഷം ജൂൺ ആറിന് സ്വർണത്തിന്റെ വില കുത്തനെ ഗ്രാമിന് 30 രൂപ ഉയർന്നിരുന്നു. ജൂൺ ഏഴാം തീയതി മാറ്റമില്ലാതിരുന്ന സ്വർണവില എട്ടിന് ഗ്രാമിന് 40 രൂപ ഇടിയുകയും ചെയ്തു. ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവിലയായിരുന്നു ഇത്. ആ 40 രൂപ ജൂൺ 9ന് വർധിക്കുകയായിരുന്നു. ശനിയാഴ്ച പത്ത് രൂപ ഗ്രാമിന് കുറയുകയും ഇതെ വില 11-ാം തീയതിയും തുടരുകയായിരുന്നു. ജൂൺ 12-ാം തീയതി ഗ്രാമിന് പത്ത് രൂപ കുറഞ്ഞപ്പോൾ പവന് 44,320 എന്ന നിരക്കിലാണ് സ്വർണവ്യാപാരം നടന്നത്. 13-ാം തിയതിയും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ജൂൺ 14, 15 ദിവസങ്ങളിൽ പവന് 280 രൂപ വീതം കുറഞ്ഞിരുന്നു.
ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് 15-ാം തീയതിയായിരുന്നു. 43,760 രൂപയ്ക്കായിരുന്നു 15-ാം തീയതി സ്വർണ വ്യാപാരം നടന്നത്. ജൂൺ മാസത്തിൽ ആദ്യമായിട്ടാണ് സ്വർണവില പവന് 44,000ത്തിന് താഴേക്കെത്തിയത്. ശേഷം ജൂൺ 16ന് പവന് 320 രൂപ വർധിച്ചു. തുടർന്ന് രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെയാണ് സംസ്ഥാനത്ത് വ്യപാരം നടന്നത്. പിന്നാലെയാണ് നേരിയ ആശ്വാസമായി ജൂൺ 19ന് പവന് 24 രൂപ കുറഞ്ഞു. പിന്നാലെ തുടർച്ചയായി നാല് ദിവസം കൂടി സ്വർണവില കുറഞ്ഞ് പവന് ഇന്ന് 43,280 രൂപയിലേക്കെത്തി.
ജൂൺ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ജൂൺ ഒന്ന്- 44,560
ജൂൺ രണ്ട് - 44,800
ജൂൺ മൂന്ന് - 44,240
ജൂൺ നാല് - 44,240
ജൂൺ അഞ്ച് - 44,240
ജൂൺ ആറ് - 44.480
ജൂൺ ഏഴ് - 44,480
ജൂൺ എട്ട് - 44,160
ജൂൺ ഒമ്പത് - 44,480
ജൂൺ പത്ത് - 44,400
ജൂൺ 11 - 44,400
ജൂൺ 12 - 44,320
ജൂൺ 13 - 44,320
ജൂൺ 14 - 44,040
ജൂൺ 15 - 43,760
ജൂൺ 16 - 44,080
ജൂൺ 17 - 44,080
ജൂൺ 18- 44,080
ജൂൺ 19 - 44,056
ജൂൺ 20 - 44,000
ജൂൺ 21 - 43,760
ജൂൺ 22 - 43,600
ജൂൺ 23 - 43,280
ഇന്നത്തെ വെള്ളി വില
അതേസമയം ഇന്നും വെള്ളിയുടെ വില കുറഞ്ഞു. തുടർച്ചയായി നാലാം ദിവസമാണ് വെള്ളിയുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ വെള്ളിക്ക് 8 രൂപ ഇടിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...