Gold Rate : സ്വർണം വാങ്ങാൻ പറ്റിയ സമയം; ഇന്നും വില കുറഞ്ഞു

Gold Rate Kerala : ജൂൺ 19ത് തിങ്കളാഴ്ച മുതൽ ഇത് തുടർച്ചയായി നാലാം ദിനമാണ് സ്വർണവില ഇടഞ്ഞിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 02:14 PM IST
  • കഴിഞ്ഞ് നാല് ദിവസമായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു
  • ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്
  • ജൂൺ മാസത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടമായിരുന്നു രേഖപ്പെടുത്തിയിരുന്ന്
  • വെള്ളി വിലയും ഇന്ന് കുറഞ്ഞു
Gold Rate : സ്വർണം വാങ്ങാൻ പറ്റിയ സമയം; ഇന്നും വില കുറഞ്ഞു

Gold Rate Today June 22 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും സ്വർണവില കുറഞ്ഞു. ജൂൺ 19 മുതൽ സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് ജൂൺ 22 വ്യാഴാഴ്ച ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. പവൻ ഇന്ന് 160 രൂപയും കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,470 രൂപയാണ്. ഒരു പവന് 43,600 രൂപയും. ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് ജൂൺ 22-ാം തീയതി രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂൺ മാസത്തിൽ വില ഇടിവോടെയാണ് സ്വർണവ്യാപാരം തുടങ്ങിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നു.  ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ജൂൺ രണ്ടിലേത്. തുടർന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വർണ വില. ഗ്രാമിന് 70 രൂപയായിരുന്നു മൂന്നാം തീയതി സ്വർണ വില കുറഞ്ഞത്.

ALSO READ : Gold Rate Today : സ്വർണവിലയിൽ വീണ്ടും ആശ്വാസം; ഇന്ന് വില കുറഞ്ഞു

തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. ശേഷം ജൂൺ ആറിന് സ്വർണത്തിന്റെ വില കുത്തനെ ഗ്രാമിന് 30 രൂപ ഉയർന്നിരുന്നു. ജൂൺ ഏഴാം തീയതി മാറ്റമില്ലാതിരുന്ന സ്വർണവില എട്ടിന് ഗ്രാമിന് 40 രൂപ ഇടിയുകയും ചെയ്തു. ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവിലയായിരുന്നു ഇത്. ആ 40 രൂപ ജൂൺ 9ന് വർധിക്കുകയായിരുന്നു. ശനിയാഴ്ച പത്ത് രൂപ ഗ്രാമിന് കുറയുകയും ഇതെ വില 11-ാം തീയതിയും തുടരുകയായിരുന്നു. ജൂൺ 12-ാം തീയതി ഗ്രാമിന് പത്ത് രൂപ കുറഞ്ഞപ്പോൾ പവന് 44,320 എന്ന നിരക്കിലാണ് സ്വർണവ്യാപാരം നടന്നത്. 13-ാം തിയതിയും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ജൂൺ 14, 15 ദിവസങ്ങളിൽ പവന് 280 രൂപ വീതം കുറഞ്ഞിരുന്നു. 

ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് 15-ാം തീയതിയായിരുന്നു. 43,760 രൂപയ്ക്കായിരുന്നു 15-ാം തീയതി സ്വർണ വ്യാപാരം നടന്നത്. ജൂൺ മാസത്തിൽ ആദ്യമായിട്ടാണ് സ്വർണവില പവന് 44,000ത്തിന് താഴേക്കെത്തിയത്. ശേഷം ജൂൺ 16ന് പവന് 320 രൂപ വർധിച്ചു. തുടർന്ന് രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെയാണ് സംസ്ഥാനത്ത് വ്യപാരം നടന്നത്. പിന്നാലെയാണ് നേരിയ ആശ്വാസമായി ജൂൺ 19ന് പവന് 24 രൂപ കുറഞ്ഞു. പിന്നാലെ തുടർച്ചയായി മൂന്ന് ദിവസം കൂടി സ്വർണവില കുറഞ്ഞ് പവന് 43,600 രൂപയിലേക്കെത്തി.

ജൂൺ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജൂൺ ഒന്ന്-  44,560

ജൂൺ രണ്ട് - 44,800

ജൂൺ മൂന്ന് - 44,240

ജൂൺ നാല് - 44,240

ജൂൺ അഞ്ച് - 44,240

ജൂൺ ആറ് - 44.480

ജൂൺ ഏഴ് - 44,480

ജൂൺ എട്ട് - 44,160

ജൂൺ ഒമ്പത് - 44,480

ജൂൺ പത്ത് - 44,400

ജൂൺ 11 - 44,400

ജൂൺ 12 - 44,320

ജൂൺ 13 - 44,320

ജൂൺ 14 - 44,040

ജൂൺ 15 - 43,760

ജൂൺ 16 - 44,080

ജൂൺ 17 - 44,080

ജൂൺ 18- 44,080

ജൂൺ 19 - 44,056

ജൂൺ 20 - 44,000

ജൂൺ 21 - 43,760

ജൂൺ 22 - 43,600

ഇന്നത്തെ വെള്ളി വില

അതേസമയം ഇന്നും വെള്ളിയുടെ വില കുറഞ്ഞു. തുടർച്ചയായി മൂന്നാം ദിവസമാണ് വെള്ളിയുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒന്നര രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ വെള്ളിക്ക് 12 രൂപ ഇടിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News