Fixed Deposit Rates: സ്ഥിരനിക്ഷേപ പലിശനിരക്ക് വര്‍ദ്ധിപ്പിച്ച് കാനറ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം
സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള (Fixed Deposit) പലിശനിരക്ക് വര്‍ദ്ധിപ്പിച്ച് കാനറ ബാങ്ക്.
Fixed Deposit Rates: സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള (Fixed Deposit) പലിശനിരക്ക് വര്‍ദ്ധിപ്പിച്ച് കാനറ ബാങ്ക്.
SBI, HDFC, BOB, ICICI Bank, എന്നീ ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇത്. ഇതോടെ ഈ വര്‍ഷം രാജ്യത്ത് സ്ഥിരനിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന ബാങ്കുകളുടെ പട്ടികയില്‍ കാനറ ബാങ്കും ഇടം നേടി. കാനറ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25% അല്ലെങ്കിൽ 25 ബേസിസ് പോയിന്‍റുകൾ വർദ്ധിപ്പിച്ചു.
സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള (Fixed Deposit) പുതിയ പലിശനിരക്ക്2022 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ബാങ്ക് ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പുതിയ പലിശ നിരക്ക് ബാധകമാണ്.
കാനറ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പുതിയ പലിശ നിരക്കുകള്‍ ഇപ്രകാരമാണ്...
നിക്ഷേപകർക്ക് 7 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 2.90% പലിശ ലഭിക്കും. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള FD നിക്ഷേപങ്ങൾക്ക് ബാങ്ക് 3.90% പലിശ നല്‍കും.
180 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള FD-കൾക്ക് 4.40% പലിശ നല്‍കും. കൂടാതെ, ഉപഭോക്താക്കൾക്ക് 2 മുതൽ 3 വർഷം വരെ കാലാവധിയുള്ള FD-കളിൽ 5.20 ശതമാനം പലിശ നിരക്ക് ലഭിക്കും.
2 വർഷത്തിൽ കൂടുതലുള്ളതും എന്നാൽ 3 വർഷത്തിൽ താഴെയുള്ളതുമായ FD-കൾക്ക് കാനറ ബാങ്ക് 5.20% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് 3 വർഷത്തിൽ കൂടുതലും 5 വർഷത്തിൽ താഴെയും കാലാവധിയുള്ള FD-കൾക്ക് 5.25 ശതമാനത്തിന് പകരം 5.45% പലിശ നിരക്കിൽ റിട്ടേൺ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...