Financial Deadlines in March: 2022 മാർച്ചിൽ ഓർമ്മിക്കേണ്ട സാമ്പത്തിക കാര്യങ്ങള്‍, സമയപരിധി അവസാനിച്ചാല്‍ പണനഷ്ടം

ഇന്ത്യയിലെ നിരവധി സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള അവസാന തീയതിയാണ് 2022 മാർച്ച് 31.  റിപ്പോർട്ടുകൾ പ്രകാരം,  ചില പ്രധാന സാമ്പത്തിക കാര്യങ്ങള്‍ ഈ  സമയപരിധിയ്ക്കുള്ളില്‍ നടപ്പാക്കിയില്ല എങ്കില്‍  നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കും. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 08:14 PM IST
  • ഇന്ത്യയിലെ നിരവധി സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള അവസാന തീയതിയാണ് 2022 മാർച്ച് 31.
  • ചില പ്രധാന സാമ്പത്തിക കാര്യങ്ങള്‍ ഈ സമയപരിധിയ്ക്കുള്ളില്‍ നടപ്പാക്കിയില്ല എങ്കില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കും.
Financial Deadlines in March: 2022 മാർച്ചിൽ ഓർമ്മിക്കേണ്ട  സാമ്പത്തിക കാര്യങ്ങള്‍, സമയപരിധി അവസാനിച്ചാല്‍  പണനഷ്ടം

Financial Deadlines in March: ഇന്ത്യയിലെ നിരവധി സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള അവസാന തീയതിയാണ് 2022 മാർച്ച് 31.  റിപ്പോർട്ടുകൾ പ്രകാരം,  ചില പ്രധാന സാമ്പത്തിക കാര്യങ്ങള്‍ ഈ  സമയപരിധിയ്ക്കുള്ളില്‍ നടപ്പാക്കിയില്ല എങ്കില്‍  നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കും. 

2022 മാര്‍ച്ച്‌ മാസത്തില്‍ നിങ്ങൾ ഓർമ്മിക്കേണ്ടതും പൂര്‍ത്തിയാക്കേണ്ടതുമായ  അഞ്ച് കാര്യങ്ങള്‍ ചുവടെ : - 

1. ആധാർ-പാൻ ലിങ്കിംഗ് (Aadhar-PAN Linking) 

നിങ്ങളുടെ പാൻ കാർഡും  ആധാർ കാർഡും തമ്മില്‍  ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി മാർച്ച് 31, 2022 ആണ്. 2021 സെപ്റ്റംബർ 30 ആയിരുന്ന ആദ്യം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയപരിധി. പിന്നീട് കോവിഡ്-19 മഹാമാരി മൂലം അത്  ദീര്‍ഘിപ്പിക്കുകയായിരുന്നു. മാർച്ച് 31, 2022-ന് മുന്‍പായി  പാൻ കാർഡും  ആധാർ കാർഡും തമ്മില്‍  ലിങ്ക്  ചെയ്യാതെ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍  10,000 രൂപ പിഴ ചുമത്തുന്നതിലേക്ക് നയിച്ചേക്കാം.  കൂടാതെ ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം പാൻ കാർഡ് നിഷ്‌ക്രിയമായി കണക്കാക്കും.

2) KYC അപ്ഡേറ്റ് ചെയ്യുക (Updating KYC)

നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (Know Your Customer - KYC) പ്രക്രിയ സർക്കാർ നിർബന്ധമാക്കിയിരിക്കുന്നു. യഥാർത്ഥത്തിൽ 2021 ഡിസംബർ 31 ആയിരുന്നു അവസാന  തീയതി. എന്നാൽ പിന്നീട് 2022 മാർച്ച് 31 വരെ നീട്ടുകയായിരുന്നു.  കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിന് KYC ആവശ്യമായി വന്നിരിക്കുന്നു. KYC സമര്‍പ്പിക്കുമ്പോള്‍  പാസ്‌പോർട്ട്, മേല്‍വിലാസ തെളിവ് തുടങ്ങിയ വിശദാംശങ്ങൾ ബാങ്കിൽ സമർപ്പിക്കേണ്ടതുണ്ട്.

Also Read: Changes From March 2022: LPG വില മുതൽ ബാങ്കിംഗ് നിയമങ്ങൾ വരെ! മാർച്ചിലെ ഈ വലിയ മാറ്റങ്ങൾ നിങ്ങളെ എങ്ങിനെ ബാധിക്കും

3) ആദായ നികുതി സമര്‍പ്പിക്കാന്‍ സമയം  (Belated Income Tax Return)

2021-22 വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31, 2022 ആണ്.  റിപ്പോര്‍ട്ട്  അനുസരിച്ച്, ഈ തീയതിയ്ക്ക്  മുന്‍പായി  ഒരു വ്യക്തി ITR ഫയൽ ചെയ്തില്ല എങ്കില്‍  ആദായ നികുതി നിയമം അനുസരിച്ച്  അവർക്ക് 10,000 രൂപ പിഴ ചുമത്തപ്പെടാം. 
സമര്‍പ്പിച്ച ITR -ൽ ഒരാൾക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ  പുതുക്കിയ ITR ഫയൽ ചെയ്യാം.

4) പ്രധാനമന്ത്രി ആവാസ് യോജന (Pradhan Mantri Awas Yojana) 

2015-ൽ ഭവന, നഗര ദാരിദ്ര്യ നിർമാർജന മന്ത്രാലയമാണ് PMAY ആരംഭിച്ചത്. 'എല്ലാവർക്കും വീട്' എന്ന ദൗത്യത്തിന് കീഴിലാണ് ഇത് ആരംഭിച്ചത്. സ്‌കീമിന്‍റെ മൂന്നാം ഘട്ടത്തിൽ അപേക്ഷകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2022 മാർച്ച് 31-ന് അവസാനിക്കും. PMAY സ്കീമില്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടന്‍ ചെയ്യുക,  

 5. മുൻകൂർ നികുതി അടയ്ക്കൽ (Paying Advance Tax)

സാമ്പത്തിക വർഷാവസാനം സാധാരണ നികുതി അടയ്ക്കൽ നടപടിക്രമത്തിൽ നിന്ന് വ്യത്യസ്തമായി, മുൻകൂറായി  നികുതി വർഷത്തിൽ നാല് തവണ അടയ്ക്കാം. വരുമാനം ലഭിക്കുന്ന മുറയ്ക്ക് അത് നൽകാം.  ഇതിനുള്ള സമയപരിധി  സമയപരിധി 2022 മാർച്ച് 31 ആണ്.  ഒരു വ്യക്തിയുടെ നികുതി പ്രതിവർഷം 10,000 രൂപയിൽ കൂടുതലാണെങ്കിൽ, അവർ മുൻകൂറായി നികുതി അടയ്‌ക്കണമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News