LPG Price Today: വാണിജ്യ സിലിണ്ടറിന്റെ വില കുറഞ്ഞു, കൊച്ചിയിലെ വില 2223.50 രൂപയായി
വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 2,354 രൂപയും കൊൽക്കത്തയിൽ 2,454 രൂപയും മുംബൈയിൽ 2,306 രൂപയും ചെന്നൈയിൽ 2,507 രൂപയുമാണ് വില
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ പാചക വാതക സിലിണ്ടറിന് 135 രൂപയാണ് കുറഞ്ഞത്. എന്നാൽ വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. ഇതോടെ സിലിണ്ടറുകളുടെ വില 2253 രൂപയില്‍ നിന്ന് 2355.50 രൂപയായി ഉയര്‍ന്നിരുന്നു.
വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 2,354 രൂപയും കൊൽക്കത്തയിൽ 2,454 രൂപയും മുംബൈയിൽ 2,306 രൂപയും ചെന്നൈയിൽ 2,507 രൂപയുമാണ് വില. യഥാക്രമം 2219, 2,322, 2,171.50, 2,373 എന്നിങ്ങനെയാണ് ഇപ്പോൾ വില പരിഷ്കരിച്ചിരിക്കുന്നത്.
മേയ് ഒന്നിന് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ 19 കിലോ സിലിണ്ടറുകളുടെ വില 100 രൂപ വർധിപ്പിച്ചിരുന്നു. മാർച്ചിൽ രാജ്യതലസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില 2,012 രൂപ മാത്രമായിരുന്നു. ഏപ്രിൽ ഒന്നിന് സിലിണ്ടറുകളുടെ വില 2253 രൂപയായിരുന്നു. മെയ് ഒന്നിന് വില കൂടിയതോടെ അത് 2355.50 രൂപയായി ഉയര്‍ന്നിരുന്നു.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...