Cryptocurrency : ക്രിപ്റ്റോകറൻസിയുടെ തിരിച്ചുവരവോ? ബിറ്റ്കോയിന് ഒരു ദിവസം കൊണ്ട് ഉയർന്നത് 64,000 ഡോളർ
Cryptocurrency Today Market Value : ക്രിപ്റ്റോകറൻസിയുടെ മാർക്കറ്റ് വില ഇന്നലെ തിങ്കളാഴ്ച 2.5 ട്രില്ല്യൺ യുഎസ് ഡോളർ പിന്നിട്ടിരുന്നു
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച് ക്രിപ്റ്റോകറൻസി മാർക്കറ്റ്. ഇന്നലെ തിങ്കളാഴ്ച ഒരൊറ്റ ദിവസം കൊണ്ട് ബിറ്റ്കോയിന്റെ മൂല്യം ഉയർന്നത് 64,000 യുഎസ് ഡോളാറാണ്. ഇതോടെ ക്രിപ്റ്റോകറൻസിയുടെ മാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിന് അരികിലെത്തി. 2021 നവംബറിൽ രേഖപ്പെടുത്തിയ ക്രിപ്റ്റോകറൻസിയുടെ മാർക്കവിറ്റ് മൂല്യവുമായി ഇന്ന് ഏഴ് ശതമാനത്തിന്റെ വ്യത്യാസമെയുള്ളൂ. ഇതോടെ ക്രിപ്റ്റോകറൻസിയുടെ ആകെ മാർക്കറ്റ് വില 2.5 ട്രില്ല്യൺ യുഎസ് ഡോളർ പിന്നിട്ടു.
ഏറ്റവും മൂല്യമേറിയ ക്രിപ്റ്റോ നാണയമായ ബിറ്റ്കോയിന് കഴിഞ്ഞ ദിവസം വർധിച്ചത് 63,600 യുഎസ് ഡോളാറാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ബിറ്റ്കോയിനുണ്ടായ വളർച്ച 2.78 ശതമാനമാണ്. ഇതോടെ ആകോ മൂല്യം 1.25 ട്രില്ല്യൺ ഡോളറിലേക്കെത്തിയത്. ഈ വർഷം ഇതുവരെയായി ബിറ്റ്കോയിൻ മൂല്യത്തിൽ 50 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2021ന് ശേഷം ബിറ്റ്കോയിൻ ഇത്രയധികം വളർച്ച ഇതാദ്യമാണ്.
ALSO READ : Gold Rate Today : രണ്ട് ദിവസമായി അനക്കമില്ല; സംസ്ഥാനത്തെ സ്വർണനിരക്ക് ഇന്ന് ഇങ്ങനെ
ബിറ്റ്കോയിന് പുറമെ മറ്റ് ക്രിപ്റ്റോകറൻസികളായ എതേറിയം, സൊളാന, ടെതെർ റോസ്, എക്സ്ആർപി തുടങ്ങിയ ക്രിപ്റ്റോകളിൽ സമാനമായി വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. എതേറിയത്തിന്റെ മാർക്കറ്റ് 1.5% ഉയർന്നപ്പോൾ മൂല്യം 3,476.97 യുഎസ് ഡോളറായി. സൊളാനയ്ക്ക് .83%, ടെതെർ റോസിന് .02%, എക്സആർപിക്ക് .57% ഇന്നിങ്ങിനെയാണ് വളർച്ചയുണ്ടായിരിക്കുന്നത്. ഇതോടെ ക്രിപ്റ്റോകറൻസിയുടെ ആകെ മാർക്കറ്റ് വില 2.5 ട്രില്ല്യൺ യുഎസ് ഡോളർ പിന്നിട്ടു.
ഈ വർഷത്തിന്റെ തുടക്കത്തിൽ യുഎസിൽ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് സ്പോട്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ചിന് അംഗീകാരം നൽകിയതാണ് ബിറ്റ്കോയിൻ മാർക്കറ്റ് മൂല്യത്തിന് ഇത്രയധികം ഉത്തേജനമുണ്ടായിരിക്കുന്നത്. ഇത് ഗണ്യമായ ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങളെ ആകർഷിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.