Gold Rate Today : രണ്ട് ദിവസമായി അനക്കമില്ല; സംസ്ഥാനത്തെ സ്വർണനിരക്ക് ഇന്ന് ഇങ്ങനെ

Kerala Gold Rate Today March 4th 2024 : ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ നിൽക്കുന്നത്

Written by - Jenish Thomas | Last Updated : Mar 4, 2024, 02:34 PM IST
  • ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 5,875 രൂപയാണ്.
  • പവന്റെ വില 47,000 രൂപയാണ്.
Gold Rate Today : രണ്ട് ദിവസമായി അനക്കമില്ല; സംസ്ഥാനത്തെ സ്വർണനിരക്ക് ഇന്ന് ഇങ്ങനെ

Kerala Gold Price Today 04.03.2024 : മാർച്ച് മാസത്തിലെ വെയിലിനൊപ്പം സ്വർണവിലയും പൊള്ളുന്നു. ഈ മാസത്തിന്റെ  തുടക്കം തന്നെ സ്വർണവില കുതിച്ച് ഉയർന്നുകൊണ്ടായിരുന്നു. ഫെബ്രുവരിയിൽ ചഞ്ചാടി നിന്നിരുന്ന സ്വർണവില ഈ മാസം ആരംഭിച്ച് ഉടൻ തന്നെ 1000ത്തോളം രൂപയാണ് ഇതുവരെ വർധിച്ചത്. ഈ മാസം തുടങ്ങി രണ്ട് ദിവസങ്ങൾ കൊണ്ട് സ്വർണവിലയിൽ പവന് 920 രൂപയുടെ വർധനവാണ് ഉണ്ടായി. എന്നാൽ അതിന് ശേഷം സ്വർണവിലയിൽ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഇന്ന് മാർച്ച് നാലാം തീയതി തിങ്കളാഴ്ചയിലും വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം കുത്തനെ വർധിച്ച സ്വർണവില സംസ്ഥാനത്തെ നിരക്ക്, പവന് 47,000ത്തിലേക്കെത്തി. ഇതിന് മുമ്പ് ജനുവരി മാസത്തിന്റെ തുടക്കത്തിലായിരുന്നു പൊന്നിന്റെ വില പവന് 47,000 എത്തിയത്. 

ഇന്നത്തെ സ്വർണവില

ഇന്ന് മാർച്ച് നാലാം തീയതി ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 5,875 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 47,000 രൂപയാണ്.

ALSO READ : Gold Rate Today : പൊള്ളുന്ന വിലയിൽ തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ

മാർച്ച് മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

മാർച്ച് 1 - 46,320 രൂപ (240 രൂപ കൂടി, മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 2 - 47,000 രൂപ (680 രൂപ കൂടി. മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്)

മാർച്ച് 3 - 47,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 4 - 47,000 രൂപ (വിലയിൽ മാറ്റമില്ല)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News