ഡ്രൈവിങ് ലൈസൻസ് കൈയിൽ കൊണ്ട് നടക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നഷ്ടപ്പെട്ട പോകാനും മറ്റും സാധ്യത കൂടുതൽ ആണ് താനും. അതിനാൽ തന്നെ ഇപ്പോൾ മറ്റെല്ലാത്തിനും മൊബൈൽ ആപ്പുകൾ ഉള്ളത് പോലെ ഇതിനും മൊബൈൽ ആപ്ലിക്കേഷനുകൾ നിങ്ങളെ സഹായിക്കും. ഇപ്പോൾ നിങ്ങൾക്ക് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ  ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിൽ നിങ്ങൾക്ക് മറ്റെല്ലാ രേഖകളെയും പോലെ ഡ്രൈവിങ് ലൈസൻസും സൂക്ഷിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരിക്കുള്ള ഡ്രൈവിങ് ലൈസൻസ് കൊണ്ട് നടക്കുന്നതിന് സാമാനം തന്നെയാണ് ഡിജി ലോക്കറിൽ ആഡ് ചെയ്തിട്ടുള്ള ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസും. പരിവാഹൻ സേവ വെബ്‌സൈറ്റ്, ഡിജിലോക്കർ വെബ്സൈറ്റ് എന്നിവയിലും നിങ്ങൾക്ക് ഡിജിറ്റലായി നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇത് ചെയ്യുന്നതോട് കൂടി ലൈസൻസ് കൈയിൽ കൊണ്ട് നടക്കേണ്ട ആവശ്യവുമില്ല. കളഞ്ഞ് പോകുമെന്ന പേടിയും വേണ്ട.


ALSO READ: ITR Filing: ശരിയായ ഫോം തിരഞ്ഞെടുക്കാം, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഡിജിലോക്കർ ആപ്പിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?


സ്റ്റെപ് 1 : പ്ലേ സ്റ്റോറിൽ നിന്ന് ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
സ്റ്റെപ് 2 : 'നിങ്ങൾക്ക് ആവശ്യമാകുന്ന രേഖകൾ' എന്ന വിഭാഗത്തിൽ പോകുക 


സ്റ്റെപ് 3 : 'ഡ്രൈവിംഗ് ലൈസൻസ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക


സ്റ്റെപ് 4 : ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് "റോഡ് ആൻഡ് ട്രാൻസ്പോർട്ട് ഹൈവേകളുടെ മന്ത്രാലയം" എന്നതിൽ ക്ലിക്ക് ചെയ്യുക


സ്റ്റെപ് 5 : 'ഡ്രൈവർ ലൈസൻസ് നമ്പർ' നൽകുക


സ്റ്റെപ് 6 " 'രേഖകൾ ലഭിക്കുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക


സ്റ്റെപ് 7 : ഡ്രൈവിംഗ് ലൈസൻസ് ഡൗൺലോഡ് ചെയ്തും സൂക്ഷിക്കാം.



ഡിജിലോക്കർ വെബ്സൈറ്റിൽ  നിന്ന് ഡ്രൈവിങ് ലൈസൻസ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?


സ്റ്റെപ് 1 " ഡിജിലോക്കർ വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക


സ്റ്റെപ് 2 " പേജിന്റെ മുകളിൽ ഇടത് കോണിൽ, "രേഖകൾ തിരയുക" എന്ന ലിങ്ക് തിരഞ്ഞെടുക്കുക


സ്റ്റെപ് 3 : 'ഡ്രൈവിംഗ് ലൈസൻസ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക


സ്റ്റെപ് 4 : ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് "റോഡ് ആൻഡ് ട്രാൻസ്പോർട്ട് ഹൈവേകളുടെ മന്ത്രാലയം" എന്നതിൽ ക്ലിക്ക് ചെയ്യുക


സ്റ്റെപ് 5 : 'ഡ്രൈവർ ലൈസൻസ് നമ്പർ' നൽകുക


സ്റ്റെപ് 6 " 'രേഖകൾ ലഭിക്കുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക


സ്റ്റെപ് 7 : ഡ്രൈവിംഗ് ലൈസൻസ് ഡൗൺലോഡ് ചെയ്തും സൂക്ഷിക്കാം.


പരിവാഹൻ വെബ്സൈറ്റിൽ  നിന്ന് ഡ്രൈവിങ് ലൈസൻസ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?


സ്റ്റെപ് 1 "  പരിവാഹൻ സേവ വെബ്സൈറ്റ് സന്ദർശിക്കുക


സ്റ്റെപ് 2 " "ഓൺലൈൻ സേവനങ്ങൾ" വിഭാഗത്തിൽ നിന്ന്  "ഡ്രൈവർ ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക


സ്റ്റെപ് 3 : അപ്പോൾ ലഭിക്കുന്ന  ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങളുടെ സംസ്ഥാനത്തിന്റെ പേര് തിരഞ്ഞെടുക്കുക


സ്റ്റെപ് 4 : "ഡ്രൈവിംഗ് ലൈസൻസ്" വിഭാഗത്തിലെ "ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്യുക" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക


സ്റ്റെപ് 5 : നിങ്ങളുടെ അപേക്ഷ നമ്പറും ജനനത്തീയതിയും ഉൾപ്പെടുത്തുക.


സ്റ്റെപ് 6 :  നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും ഡൗൺലോഡ് ചെയ്തും സൂക്ഷിക്കാം


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.