ന്യൂഡൽഹി: Aadhaar-Ration Link: റേഷൻ കാർഡിന്റെ (Ration Card) ഗുണഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ റേഷൻ ലഭിക്കുന്നതിനോടൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങക്കും ലഭിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സർക്കാർ 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' (One Nation One Ration Card) പദ്ധതി ആരംഭിച്ചു. ഇതിന് കീഴിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. റേഷൻ കാർഡിന് (Ration Card) കീഴിൽ ഭക്ഷ്യധാന്യങ്ങൾക്കൊപ്പം ധാരാളം ആനുകൂല്യങ്ങൾ ലഭ്യമാണ്. 


Also Read: Ration Card Updates: റേഷൻ കാർഡിൽ ഇപ്രകാരം ചേർക്കാം കുടുംബത്തിലെ പുതിയ അംഗത്തിന്റെ പേര്


നിങ്ങൾക്ക് ആധാർ കാർഡ് (Aadhaar Card) റേഷൻ കാർഡുമായി ബന്ധിപ്പിച്ച്  'ഒരു രാജ്യം ഒരു റേഷൻ കാർഡ്' (One Nation One Ration Card) പദ്ധതി പ്രയോജനപ്പെടുത്താം. ഇതുപയോഗിച്ച് രാജ്യത്തെ ഏത് സംസ്ഥാനത്തെയും റേഷൻ കാർഡ് (Ration Card) കടയിൽ നിന്നും നിങ്ങൾക്ക് റേഷൻ ലഭിക്കും.


ഇതുപോലെ ഓൺലൈനായി ആധാർ കാർഡ് ലിങ്ക് ചെയ്യുക


1. ഇതിനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് uidai.gov.in ലേക്ക് പോകുക.
2. ഇപ്പോൾ നിങ്ങൾ 'Start Now' ക്ലിക്ക് ചെയ്യുക.
3. ഇനി ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ വിലാസം, ജില്ല, സംസ്ഥാനം എന്നിവ രേഖപ്പെടുത്താം 
4. ഇതിനു ശേഷം 'Ration Card Benefit' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
5. ഇവിടെ നിങ്ങൾ നിങ്ങളുടെ ആധാർ കാർഡ് നമ്പർ, റേഷൻ കാർഡ് നമ്പർ, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ തുടങ്ങിയവ പൂരിപ്പിക്കുക.


Also Read: Ration Card ഉടമകൾക്ക് പ്രധാന വാർത്ത! 4 മാസത്തെ സൗജന്യ റേഷനോടൊപ്പം ഈ ആനുകൂല്യങ്ങളും


6. അത് പൂരിപ്പിച്ച ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP വരും.
7. ഇവിടെ OTP പൂരിപ്പിച്ച ശേഷം സ്ക്രീനിൽ 'process complete'  എന്ന സന്ദേശം ലഭിക്കും.
8. ഈ പ്രക്രിയയെല്ലാം പൂർത്തിയാകുമ്പോൾ നിങ്ങളുടെ ആധാർ പരിശോധിക്കുകയും നിങ്ങളുടെ റേഷൻ കാർഡുമായി നിങ്ങളുടെ ആധാർ ബന്ധിപ്പിക്കുകയും ചെയ്യും.


നിങ്ങൾക്ക് ഓഫ്‌ലൈനിലുടെയും ലിങ്ക് ചെയ്യാം


റേഷൻ കാർഡുമായി (Ration Card) ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിന് ആവശ്യമായ രേഖകളിൽ ആധാർ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡ് ഉടമയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ റേഷൻ കാർഡ് കേന്ദ്രത്തിൽ സമർപ്പിക്കണം.  ഇതിനു പുറമേ നിങ്ങളുടെ ആധാർ കാർഡിന്റെ ബയോമെട്രിക് ഡാറ്റ പരിശോധന റേഷൻ കാർഡ് കേന്ദ്രത്തിലും നടത്താവുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.