Free Ration Without Card: റേഷൻ കാർഡ് ഇല്ലെങ്കിലും നിങ്ങൾക്ക് സൗജന്യമായി റേഷൻ ലഭിക്കും

Free Ration Without Card: ഇപ്പോൾ നിങ്ങൾക്ക് റേഷൻ കാർഡ് ഇല്ലെങ്കിലും സൗജന്യമായി റേഷൻ ലഭിക്കും.   ഈ പദ്ധതി ഡൽഹി-എൻസിആർ, ബീഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് , ജാർഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങീ  കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും സൗജന്യ റേഷൻ നൽകുന്നു.

Written by - Ajitha Kumari | Last Updated : Aug 10, 2021, 05:45 PM IST
  • സൗജന്യ റേഷൻ പദ്ധതിയിൽ സഞ്ചി നൽകാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്
  • റേഷൻ കാർഡിൽ പണികൾ പുരോഗമിക്കുകയാണ്
  • റേഷൻ കാർഡ് ഇല്ലെങ്കിലും റേഷൻ സൗജന്യമായി ലഭിക്കും
Free Ration Without Card: റേഷൻ കാർഡ് ഇല്ലെങ്കിലും നിങ്ങൾക്ക് സൗജന്യമായി റേഷൻ ലഭിക്കും

Free Ration Without Card: നിലവിൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം രാജ്യത്തെ പല സംസ്ഥാനങ്ങളിലും സൗജന്യ റേഷൻ (Free Ration) വിതരണം പുരോഗമിക്കുകയാണ്. അടുത്തിടെ ഡൽഹി-എൻസിആറിലും, 'ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി' (One nation one card scheme)നടപ്പിലാക്കിയതിനുശേഷം, മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഇപ്പോൾ സൗജന്യ റേഷൻ ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്. 

ഡൽഹിയിൽ നോൺ-പിഡിഎസ് വിഭാഗത്തിലുള്ള (PDS Category) കാർഡ് ഉടമകൾക്ക് പ്രത്യേക റേഷൻ നൽകുന്നു. ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിൽ റേഷൻ കാർഡ് ഇല്ലെങ്കിലും സൗജന്യമായി റേഷൻ നൽകുന്നു. ഇപ്പോൾ ഡൽഹിയിൽ സൗജന്യ റേഷൻ നൽകുന്ന സമ്പ്രദായം കണക്കിലെടുത്ത്, മറ്റ് സംസ്ഥാനങ്ങളും നോൺ-പിഡിഎസ് ഇതര വിഭാഗത്തിൽ റേഷൻ വിതരണത്തിനായി ഒരു പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 

Also Read: Ration Card ഉടമകൾക്ക് പ്രധാന വാർത്ത! 4 മാസത്തെ സൗജന്യ റേഷനോടൊപ്പം ഈ ആനുകൂല്യങ്ങളും

ഇതിനായി ഡൽഹി സർക്കാർ നേരത്തെ കടകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ ഡൽഹിയിലെ ചില സ്കൂളുകളിൽ ആളുകൾക്ക് നോൺ -പിഡിഎസ് കാറ്റഗറി റേഷൻ ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്. 

റേഷൻ കാർഡിൽ പേരുകൾ കൂട്ടിച്ചേർക്കുന്നതും കുറയ്ക്കുന്നതും തുടരുന്നു (The work of adding and subtracting names in the ration card continues)

ഇതിനൊപ്പം പുതിയ റേഷൻ കാർഡുകൾക്കൊപ്പം പഴയ റേഷൻ കാർഡുകളിൽ പേരുകൾ ചേർക്കുന്നതും മറ്റുന്നതുമായ ജോലികളും രാജ്യത്ത് നടക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ റേഷൻ കാർഡ് ഇതുവരെ ആധാറുമായോ ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ റേഷൻ കാർഡ് ഏതാനും ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ ആഗസ്റ്റ് 31 നകം ഈ ജോലി പൂർത്തിയാക്കണം. ഉത്തർപ്രദേശിൽ ഈ ജോലി ഇപ്പോഴും തുടരുകയാണ്. മധ്യപ്രദേശ്, ഹരിയാന, ബിഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഡൽഹി-എൻസിആർ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാന സർക്കാരുകൾ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ റേഷൻ കാർഡ് ബ്ലോക്ക് ചെയ്യപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.

Also Read: 7th Pay Commission: 18 മാസത്തെ DA കുടിശ്ശിക; സർക്കാരിന്റെ പ്രതികരണം ജീവനക്കാരെ ഞെട്ടിക്കുന്നു!! 

ഓൺലൈനായും ആധാർ ലിങ്ക് ചെയ്യാം (Aadhar can also be linked online)

രാജ്യത്തെ ഏതെങ്കിലും സംസ്ഥാന സപ്ലൈ ഓഫീസുകളിലൂടെയോ ഓൺലൈനിലൂടെയോ നിങ്ങൾക്ക് റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാം. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിൽ റേഷൻ കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ കുടുംബാംഗങ്ങളുടെയും ആധാർ നമ്പർ ഇപ്പോൾ നിർബന്ധമാക്കിയിരിക്കുന്നു. 2021 ഓഗസ്റ്റ് 31 ന് ശേഷം നിങ്ങളുടെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ അത്തരം കാർഡുകൾ ബ്ലോക്ക് ചെയ്യും.  

ഇതുവഴി നിങ്ങൾക്ക് പ്രശ്നങ്ങൾ ഒഴിവാക്കാനാകും (This way you can avoid trouble)

നിങ്ങൾക്ക് ഈ പ്രശ്നത്തിൽ നിന്നും ഒഴിവാകണമെങ്കിൽ ഉടൻ തന്നെ റേഷൻ കാർഡിനെ ആധാറുമായോ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിക്കണം. സംസ്ഥാന സർക്കാരുകളും ഇത് സംബന്ധിച്ച വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ബിഹാർ സർക്കാരിന്റെ ഭക്ഷ്യ -ഉപഭോക്തൃ സംരക്ഷണ വകുപ്പും നോട്ടീസ് നൽകിയിട്ടുണ്ട്.

Also Read: Driving License ന് ഇനി ടെസ്റ്റ് നൽകേണ്ടതില്ല! ഒറ്റ ക്ലിക്കിലൂടെ DL ഉണ്ടാക്കാം, നിയമം മാറി

ഈ നമ്പറിൽ വിളിച്ചുകൊണ്ട് നിങ്ങൾക്ക് സഹായം ലഭിക്കും (You can get help by calling this number)

ഈ ജോലി ചെRയ്യുന്നതിൽ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നുണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറായ 18003456194 അല്ലെങ്കിൽ 1967 നമ്പറിൽ വിളിച്ചുകൊണ്ട് നിങ്ങൾക്ക് പൂർണ്ണ വിവരങ്ങൾ നേടാൻ കഴിയും. നിലവിൽ ആഗസ്റ്റ് 31 വരെ മാത്രമേ നിങ്ങൾക്ക് ഈ സൗകര്യം ലഭിക്കൂ. ഇനി നിങ്ങൾ റേഷൻ കാർഡിനെ ആധാർ കാർഡുമായോ ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിച്ചാൽ റേഷൻ ലഭിക്കുന്നത് മുടങ്ങില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News