Ration Card ഉടമകൾക്ക് പ്രധാന വാർത്ത! 4 മാസത്തെ സൗജന്യ റേഷനോടൊപ്പം ഈ ആനുകൂല്യങ്ങളും

Ration Card Latest News: റേഷൻ കാർഡിന് (Ration Card) കീഴിൽ അടുത്ത 4 മാസത്തേക്ക് അതായത് നവംബർ വരെ 5 കിലോ ഭക്ഷ്യധാന്യങ്ങൾ ദരിദ്രർക്ക് സൗജന്യമായി (Free 5Kg Ration) വിതരണം ചെയ്യും.  ഒപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും..  

Written by - Ajitha Kumari | Last Updated : Jul 25, 2021, 02:35 PM IST
  • റേഷൻ കാർഡ് ഉടമകൾക്ക് പ്രധാനപ്പെട്ട വാർത്ത
  • നവംബർ വരെ സൗജന്യ റേഷൻ നൽകാനുള്ള പ്രഖ്യാപനം
  • ഇതിനൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും
Ration Card ഉടമകൾക്ക് പ്രധാന വാർത്ത! 4 മാസത്തെ സൗജന്യ റേഷനോടൊപ്പം ഈ ആനുകൂല്യങ്ങളും

Ration Card Latest News: നിങ്ങൾ ഒരു റേഷൻ കാർഡ്  (Ration Card) ഉടമയാണെങ്കിൽ നിങ്ങൾക്കിതാ സന്തോഷ വാർത്ത. അടുത്ത 4 മാസത്തേക്ക് അതായത് നവംബർ വരെ ദരിദ്രർക്ക് സൗജന്യ റേഷൻ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 

ഇതിനു കീഴിൽ (Ration Card) ഇപ്പോൾ 5 കിലോ ഭക്ഷ്യധാന്യങ്ങൾ പാവങ്ങൾക്ക് സൗജന്യമായി നൽകുന്നു  (Free 5Kg Ration). ഇതിനൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

Also Read: Ration Card Updates: റേഷൻ കാർഡിൽ ഇപ്രകാരം ചേർക്കാം കുടുംബത്തിലെ പുതിയ അംഗത്തിന്റെ പേര്

റേഷൻ കാർഡ് ആവശ്യമാണ് (ration card is necessary)

റേഷൻ കാർഡിന് (Ration Card) മറ്റ് പല ആനുകൂല്യങ്ങളും ഉണ്ട്. ശരിക്കും പറഞ്ഞാൽ റേഷൻ കാർഡ് പണക്കാർക്കും പാവപ്പെട്ടവർക്കുമുള്ള ഒരു പ്രധാന കാർഡാണ്. ഇത് ഒരു തിരിച്ചറിയൽ കാർഡായും ഉപയോഗിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ സൗകര്യങ്ങളും സർക്കാർ നൽകിയിരുന്നു.

4 മാസം സൗജന്യ റേഷൻ (4 months free ration)

നവംബർ വരെ ദരിദ്രർക്ക് സൗജന്യ റേഷൻ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ രാജ്യത്തെ 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ സൗകര്യം നൽകും. ഇതിന് കീഴിൽ 5 കിലോ ഭക്ഷ്യധാന്യങ്ങൾ പാവങ്ങൾക്ക് സൗജന്യമായി നൽകുന്നു (Free 5Kg Ration).

Also Read: Ration Card News: റേഷൻ ഇനി 24 മണിക്കൂറും ലഭിക്കും, നീണ്ട വരിയിൽ നിന്നും രക്ഷ, അറിയാം സർക്കാരിന്റെ പുതിയ പദ്ധതി

റേഷൻ കാർഡിന്റെ ആനുകൂല്യങ്ങൾ (benefits of ration card)

അഡ്രസ് പ്രൂഫായി നിങ്ങൾക്ക് ഈ സർക്കാർ കാർഡിനെ (Ration Card) ഉപയോഗിക്കാം. ഇതുകൂടാതെ ഇത് ഒരു തിരിച്ചറിയൽ കാർഡ് ആയും ഉപയോഗിക്കാം.  ബാങ്ക്, ഗ്യാസ് കണക്ഷൻ തുടങ്ങി എല്ലായിടത്തും നിങ്ങൾക്ക് ഈ കാർഡ് ഉപയോഗിക്കാം. വോട്ടർ ഐഡി കാർഡ് നിർമ്മിക്കുന്നതിനു പുറമേ ആവശ്യമായ മറ്റ് രേഖകൾ നിർമ്മിക്കുന്നതിലും റേഷൻ കാർഡ് ഉപയോഗിക്കാം.

അതിന്റെ യോഗ്യത എന്താണ് (what is its eligibility)

നിങ്ങളുടെ വാർഷിക വരുമാനം 27000 രൂപയിൽ കുറവാണെങ്കിൽ നിങ്ങൾക്ക് ദാരിദ്ര്യരേഖ റേഷൻ കാർഡിന് അപേക്ഷിക്കാം. സർക്കാരിൽ നിന്നുള്ള യോഗ്യത അനുസരിച്ച്, ദാരിദ്ര്യരേഖയ്ക്ക് മുകളിൽ (APL), ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ (BPL) കാർഡും നിർമ്മിക്കാം.

Also Read: നവംബർ 30 ന് ശേഷം നിങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല, ഉടൻ പ്രയോജനപ്പെടുത്തൂ...

റേഷൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം (How to apply for Ration Card)

1. ആദ്യം നിങ്ങളുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
2. ഉദാഹരണത്തിന് നിങ്ങൾ ബീഹാറിലെ താമസക്കാരനാണെങ്കിൽ, hindiyojana.in/apply-ration-card-bihar ക്ലിക്കുചെയ്യുക.
3. ശേഷം Apply online for ration card എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
4. റേഷൻ കാർഡ് നിർമ്മിക്കുന്നതിന് ഐഡി പ്രൂഫായി നിങ്ങൾക്ക് ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഹെൽത്ത് കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ നൽകാം.
5. അപേക്ഷ പൂരിപ്പിച്ച ശേഷം 05 മുതൽ 45 രൂപ വരെ ഫീസ് നിക്ഷേപിച്ച് അപേക്ഷ സമർപ്പിക്കുക.
6. ഇനി ഫീൽഡ് വെരിഫിക്കേഷന് ശേഷം, നിങ്ങളുടെ ആപ്ലിക്കേഷൻ ശരിയാണെന്ന് കണ്ടെത്തിയാൽ നിങ്ങളുടെ റേഷൻ കാർഡ് തയ്യാറാകും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News