ന്യുഡൽഹി:  How To Start Low Cost Business: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്‌ടപ്പെട്ടു. പലരുടേയും ബിസിനസ്സുകളും നശിച്ചു.  ആളുകളുടെ മുന്നിൽ വരുമാന മാർഗ്ഗം വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരമൊരു സമയത്ത് പണം സമ്പാദിക്കാൻ നിങ്ങൾക്ക് ഈ ബിസിനസ്സ് ആരംഭിക്കാൻ കഴിയും അതിന് എല്ലാ വീടുകളിലും ആവശ്യക്കാരുണ്ട്.  വരൂ നമുക്ക് അത്തരമൊരു ബിസിനസിനെക്കുറിച്ച് അറിയാം അതിൽ വെറും ഒരു ലക്ഷം രൂപ മാത്രം നിക്ഷേപിച്ച് നിങ്ങൾക്ക് ഓരോ മാസവും നല്ലൊരു തുക നേടാൻ കഴിയും. 


ഇതിനെല്ലാത്തിനും പുറമെയുള്ള ഒരു പ്രധാനകാര്യം എന്നു പറയുന്നത് ഈ ബിസിനസ്സിൽ ഗവൺമെന്റും നിങ്ങളെ സഹായിക്കും എന്നതാണ്.   


Also Read: Aadhaar Card Language Update: നിങ്ങളുടെ പ്രാദേശിക ഭാഷയിലും ആധാർ കാർഡ് ഉണ്ടാക്കാം, അറിയാം വിശദാംശങ്ങൾ


Manufacturing Of Cutlery ഒരു മികച്ച ഓപ്ഷനാണ്


നിങ്ങളും കുറഞ്ഞ ചെലവിലുള്ള ബിസിനസ്സിൽ നല്ല പണം സമ്പാദിക്കാനുള്ള വഴി അന്വേഷിക്കുകയാണെങ്കിൽ ലോഹത്തിൽ നിന്ന് നിർമ്മിക്കുന്ന കട്ട്ലറി (കത്തിപോലുള്ള മൂർച്ചയുള്ള ആയുധങ്ങൾ)  നിർമ്മാണ യൂണിറ്റ് നിങ്ങൾക്ക് ആരംഭിക്കാം. ഇതിനായി സർക്കാറിന്റെ മുദ്ര പദ്ധതി പ്രകാരം നിങ്ങൾക്ക് വായ്പയും ലഭിക്കും.


ഈ ഉൽപ്പന്നങ്ങളും ലാഭം നൽകും


എല്ലാ വീടുകളിലും കത്തിക്ക് ആവശ്യമുള്ളതുകൊണ്ട് തന്നെ തീർച്ചയായും ഈ ബിസിനസ്സ് നിങ്ങൾക്ക് മികച്ച ലാഭം നൽകും. ഈ ബിസിനസിന് കീഴിൽ നിങ്ങൾക്ക് കറി കത്തി മുതൽ കൃഷിയ്ക്കായി ഉപയോഗിക്കുന്ന ചില പ്രധാന ഉപകരണങ്ങൾ എന്നിവയും ഉണ്ടാക്കാം. ഇതുകൂടാതെ വീടുകളിൽ ഇത്തരം മൂർച്ചയുള്ള ആയുധങ്ങളുടെ ആവശ്യം വളരെ കൂടുതലാണ്.


നിങ്ങൾ എത്രമാത്രം സമ്പാദിക്കും?


ഇങ്ങനെ ഒരു സ്ഥാപനം സജ്ജീകരിക്കുന്നതിന് നിങ്ങൾക്ക് 1.8 ലക്ഷം രൂപ ചിലവാകും. വെൽഡിംഗ് സെറ്റ്, ബഫിംഗ് മോട്ടോർ, ഡ്രില്ലിംഗ് മെഷീൻ, ബെഞ്ച് ഗ്രൈൻഡർ, ഹാൻഡ് ഡ്രില്ലിംഗ്, ഹാൻഡ് ഗ്രൈൻഡർ, ബെഞ്ച്, പാനൽ ബോർഡ്, മറ്റ് ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. 


Also Read: PPF: കാലാവധിയ്ക്ക് മുമ്പ് PPF തുക പിന്‍വലിയ്ക്കുവാന്‍ നിക്ഷേപകന് സാധിക്കുമോ?


ഇതുകൂടാതെ 1,20,000 രൂപ അസംസ്കൃത വസ്തുക്കൾക്കായി ചെലവഴിക്കേണ്ടി വരും. ഇതിനുപുറമെ ജോലി ചെയ്യുന്നവർക്ക് ശമ്പളം മുതലായവയ്ക്ക് പ്രതിമാസം 30 ആയിരം രൂപ ചിലവാകും.  അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ 3 അല്ലെങ്കിൽ 3.30 ലക്ഷം നിങ്ങൾക്ക് ചെലവാകും.


നിങ്ങൾ 1.14 ലക്ഷം രൂപ മാത്രമേ ചെലവഴിക്കൂ


ഈ ബിസിനസ്സിൽ ചെലവാകുന്ന തുകയിൽ നിങ്ങൾക്ക് വെറും 1.14 ലക്ഷം രൂപ മാത്രമേ ഉണ്ടാക്കേണ്ടതുള്ളു.  ബാക്കി ചെലവുകൾക്കായി നിങ്ങൾക്ക് സർക്കാരിന്റെ സഹായം സ്വീകരിക്കാം. സർക്കാരിൽ നിന്നുള്ള മുദ്ര പദ്ധതി പ്രകാരം, ഈ ബിസിനസ്സിനായി നിങ്ങൾക്ക് വായ്പാ സൗകര്യം നൽകുന്നു. അതിനാൽ, കുറഞ്ഞ ചെലവിൽ നല്ലവരുമാനമുള്ള ഒരു ബിസിനസ്സ് നിങ്ങൾക്കും ചെയ്യണമെങ്കിൽ ഇത് ഒരു മികച്ച ഓപ്ഷനാണ്.


Also Read: Corona Vaccine എടുത്തോ? എന്നാൽ Pizza വാങ്ങുമ്പോൾ ലഭിക്കുന്നു അടിപൊളി discount, ഒപ്പം റെസ്റ്റോറെന്റിൽ പകുതി ബില്ലും


ഇതുപോലെ പ്രയോഗിക്കുക


ഇതിനുവേണ്ടിയുള്ള വായ്പയ്ക്കായി നിങ്ങൾ പ്രധാൻ മന്ത്രി മുദ്ര വായ്പ പദ്ധതി (pradhanmantri mudra loan yojana) പ്രകാരം ഏത് ബാങ്കിലും നിങ്ങൾക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാം. ഇതിനായി ആവശ്യമായ എല്ലാ രേഖകളും അടങ്ങിയ ഒരു ഫോം നിങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. അതിൽ പേര്, വിലാസം, ബിസിനസ്സ് വിലാസം, വിദ്യാഭ്യാസം, നിലവിലെ വരുമാനം, എത്ര വായ്പ ആവശ്യമാണ് തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. ഇതിനുശേഷം നിങ്ങൾക്ക് ഏതെങ്കിലും ബാങ്ക് സന്ദർശിച്ച് വായ്പയ്ക്ക് അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.