Corona Vaccine എടുത്തോ? എന്നാൽ Pizza വാങ്ങുമ്പോൾ ലഭിക്കുന്നു അടിപൊളി discount, ഒപ്പം റെസ്റ്റോറെന്റിൽ പകുതി ബില്ലും

Corona Vaccine Offers: നിങ്ങൾ പിസ്സ ഓർഡർ ചെയ്യാൻ പോകുകയാണെങ്കിൽ, നിങ്ങൾക്ക് 400 രൂപവരെ കിഴിവ് ലഭിക്കും പക്ഷേ നിങ്ങൾ കൊറോണ വാക്സിൻ (Corona Vaccine) എടുത്തിരിക്കണം.    

Written by - Ajitha Kumari | Last Updated : Jun 28, 2021, 10:13 PM IST
  • കൊറോണ വാക്സിൻ എടുത്തോ, ഓഫർ ലഭിക്കും
  • വാക്സിൻ എടുത്തിട്ട് pizza ഓർഡർ ചെയ്യൂ വമ്പൻ ഡിസകൌണ്ട് ലഭിക്കും
  • പല കമ്പനികളും വാക്സിൻ എടുത്ത് ആളുകൾക്ക് ഡിസകൌണ്ടുകൾ നൽകുന്നുണ്ട്
Corona Vaccine എടുത്തോ? എന്നാൽ Pizza വാങ്ങുമ്പോൾ ലഭിക്കുന്നു അടിപൊളി discount, ഒപ്പം റെസ്റ്റോറെന്റിൽ പകുതി ബില്ലും

Corona Vaccine Offers: നിങ്ങൾ പിസ്സ ഓർഡർ ചെയ്യാൻ പോകുകയാണെങ്കിൽ, കൊറോണ വാക്സിൻ (Corona Vaccine) എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് 400 രൂപവരെ കിഴിവ് ലഭിക്കും.  ഡൊമിനോസിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓർഡർ ചെയ്യുന്ന വാക്സിനേഷൻ ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, മറ്റ് പല കമ്പനികളും വാക്സിൻ ലഭിച്ച ആളുകൾക്ക് വസ്ത്രങ്ങൾ വാങ്ങുന്നതിനും റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നതിനും ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

Domino’s ഓഫർ

Domino’s തങ്ങളുടെ #HaathBadhao #VaccineLagao ഇന്ത്യ കാമ്പെയ്‌നിലൂടെ 400 രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇത് 4 ഓർഡറുകളിൽ ഒരു ഓർഡറിന് 100 രൂപ വീതം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. ഈ ഡിസ്കൌണ്ട് Domino’s ആപ്ലിക്കേഷൻ വഴി ഓർഡർ ചെയ്യുമ്പോൾ ലഭ്യമാണ്.  ഇതോടെ ഓൺലൈൻ വാങ്ങലുകളിൽ ഡൊമിനോയുടെ കുതിച്ചുചാട്ടം ഉയരുന്നുണ്ട്. രാജ്യത്ത് 293 നഗരങ്ങളിലായി 1,360 റെസ്റ്റോറന്റുകൾ ഡോമിനോസിനുണ്ട്.

Also Read: Covid Vaccination നടത്തിയോ? IndiGoയില്‍ ലഭിക്കും വന്‍ ഡിസ്കൗണ്ട്

മറ്റ് പല വലിയ ബ്രാൻഡുകളും discount നൽകാൻ ആരംഭിച്ചിട്ടുണ്ട്

മാർക്കറ്റിംഗ് ക്യാമ്പയ്നുകളിലൂടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് വാക്സിനേഷൻ ഉപയോഗിക്കുന്ന ബ്രാൻഡുകളിൽ ഡൊമിനോ ചേർന്നു.  AB InBev, OkCupid and Tinder തുടങ്ങിയ വൻകിട കമ്പനികൾ വാക്സിനേഷനെ മനസ്സിൽ വച്ചുകൊണ്ട് മാർക്കറ്റിംഗ് ക്യാമ്പയ്ൻ ആരംഭിച്ചിട്ടുണ്ട്. 

വാക്‌സിൻ ലഭിച്ച ഉപഭോക്താക്കൾക്ക് മെൻസ്വെയർ ബ്രാൻഡായ Peter England കഴിഞ്ഞ ആഴ്ച 1,000 രൂപ കിഴിവ് പ്രഖ്യാപിച്ചിരുന്നു.  McDonald's, Godrej Appliances എന്നിവയും അവരുടെ ഉപഭോക്താക്കൾക്കായി സമാനമായ ഓഫറുകൾ ആരംഭിച്ചു.

Indigo യുടെ ഓഫർ

എയർലൈൻ കമ്പനിയായ Indigo യും കുറഞ്ഞത് ഒരു ഡോസ് എടുത്ത യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗിന് 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, അടിസ്ഥാന നിരക്കിൽ മാത്രമേ കിഴിവ് ലഭ്യമാകൂവെന്നും പരിമിതമായ സീറ്റുകളിൽ ഇത് നൽകുമെന്നും കമ്പനി അറിയിച്ചു.  കമ്പനി പറയുന്നത് ആരൊക്കെയാണോ ഈ ആനുകൂല്യം ഉപയോഗിക്കുന്നത് അവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വിമാനത്താവളത്തിലെ ചെക്ക്-ഇൻ counter ലും ബോർഡിംഗ് ഗേറ്റിലും സമർപ്പിക്കേണ്ടതുണ്ട്. 

Also Read: Electricity Saving Tips: ഈ 4 രീതികൾ സ്വീകരിക്കുന്നതിലൂടെ വൈദ്യുതി ബിൽ ഉറപ്പായും കുറയും, ശ്രദ്ധിക്കുക  

റെസ്റ്റോറന്റുകളിൽ 50% കിഴിവ്

ഗുരുഗ്രാമിലെ സെക്ടർ -29 ലെ നിരവധി റെസ്റ്റോറന്റുകളിലും ബാറുകളിലും സമാന ഓഫറുകൾ ലഭ്യമാണ്.  കൊറോണ വാക്സിന്റെ ആദ്യ ഡോസ് എടുത്തവർക്ക് 25 ശതമാനവും രണ്ടാമത്തെ ഡോസ് ലഭിക്കുന്നവർക്ക് 50 ശതമാനവുമാണ് കിഴിവ് നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News