SBI Annuity Deposit Scheme: വലിയൊരു തുക കൈയിലുണ്ട് എങ്കില്‍ അത് എങ്ങനെ വിനിയോ​ഗിക്കുന്നു എന്നത് പ്രധാനമാണ്. ആവശ്യത്തിന് അനുസരിച്ച് നിക്ഷേപിച്ചില്ലെങ്കിൽ പണം കൊണ്ട് കൃത്യമായ ഉപയോഗമുണ്ടായെന്ന് വരില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Supreme Court: ഇതൊക്കെ നിസാരം; സുപ്രീം കോടതിയ്ക്കെതിരെയുണ്ടായ ആക്ഷേപകരമായ പരാമർശത്തില്‍ ചീഫ് ജസ്റ്റിസ് 
 
ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസാമാസം ഒരു നിശ്ചിത തുക വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഒരു നിക്ഷേപ പദ്ധതിയാണ് SBIഅവതരിപ്പിച്ചിരിയ്ക്കുന്ന ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം.


നിശ്ചിത തുക മാസ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് 3 മുതൽ 10 വർഷത്തേക്ക് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം ഉപയോ​ഗപ്പെടുത്താം. ബാങ്ക് നിക്ഷേപം നല്‍കുന്ന സുരക്ഷയും മാസ വരുമാനത്തിന്‍റെ ലാഭവും ഇ പദ്ധതി നല്‍കും. 
  
SBI ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം


 ഒറ്റത്തവണത്തെ  നിക്ഷേപത്തിലൂടെ നിശ്ചിത കാലയളവിൽ സ്ഥിരമായ മാസ വരുമാനം നൽകുന്ന നിക്ഷേപമാണ് എസ്ബിഐ ആന്യുറ്റി സ്കീം. സാധാരണ സ്ഥിര നിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമായി, പലിശയോടൊപ്പം നിക്ഷേപത്തിന്‍റെ ഒരു ഭാ​ഗവും ചേർത്താണ് നിക്ഷേപകന് മാസം തോറും വരുമാനമായി ലഭിക്കുക. പ്രവാസികളൊഴികെ, രാജ്യത്ത് താമസക്കാരായ പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് ഈ പദ്ധതിയില്‍ ചേരാം.  


പദ്ധതിയുടെ കാലാവധി 


ഈ പദ്ധതിയുടെ കാലാവധി  3 വർഷം മുതൽ 10 വർഷം വരെയാണ്. കാലയളവ്‌ നിക്ഷേപകന് തിരഞ്ഞെടുക്കാം. എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക തിരഞ്ഞെടുക്കുന്ന കാലയളവിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ വരുമാനമായ 1,000 രൂപയെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഉദാഹരണത്തിന് മൂന്ന് വർഷത്തേക്ക് മാസം 1,000 രൂപ ലഭിക്കാൻ ഏറ്റവും കുറഞ്ഞത് 36,000 രൂപ നിക്ഷേപിക്കണം.  


3 വർഷത്തേക്ക് മാസം 5,000 രൂപ ഉദാഹരണത്തിന്, പ്രതിമാസം 5,000 രൂപ മാസ വരുമാനം ആവശ്യമുള്ള വ്യക്തി എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കേണ്ടത് 1.80 ലക്ഷം രൂപയാണ്. പലിശയും നിക്ഷേപത്തിൽ നിന്നുള്ള ഒരു വിഹിതവും ചേർത്ത് മാസത്തിൽ 5,000 രൂപ ലഭിക്കും. കാലാവധിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കില്ല എന്ന കാര്യം എസ്ബിഐ ആന്യുറ്റി സ്കീമിൽ ശ്രദ്ധിക്കണം. മാസത്തിൽ നിക്ഷേപത്തിന്റെ ഒരു വിഹിതം കൂടി ചേർത്ത് വരുമാനം നൽകുന്നതിനാൽ അവസാന മാസത്തോടെ നിക്ഷേപം കാലിയാകും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.