EPFO Big Update: PF അക്കൗണ്ട് ഉടമയുടെ  അപകട മരണത്തില്‍ ആശ്രിതർക്കോ നോമിനിക്കോ ലഭിക്കുന്ന സഹായ നിധി  (ex-gratia) ഇരട്ടിയാക്കി EPFO. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെൻട്രൽ ബോർഡ് ജീവനക്കാര്‍ക്ക്   മുന്‍പ്  4.20 ലക്ഷമായിരുന്ന സഹായനിധി ഇപ്പോള്‍   8 ലക്ഷമാക്കി ഉയര്‍ത്തിയിരിയ്ക്കുകയാണ്  Employees Provident Fund Organisation (EPFO). അതായത്,  സഹായനിധിയായി  ജീവനക്കാരുടെ ആശ്രിതര്‍ക്കോ നോമിനിക്കോ  8 ലക്ഷം രൂപ ലഭിക്കും...!   


സഹായ നിധി മുന്‍പ്  4.20 ലക്ഷമായിരുന്നത്   8.00 ലക്ഷമായി  വര്‍ദ്ധിപ്പിച്ചതായി  നവംബർ 2 ന്   EPFO അസിസ്റ്റന്റ് കമ്മീഷണർ  പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.  


Also Read: EPFO Pension Latest News: പി‌എഫ് ഘടനയിൽ വലിയ മാറ്റങ്ങൾ, എന്താണെന്ന് അറിയണ്ടേ?


എന്നാല്‍, പ്രധാന വസ്തുത, ഈ സഹായനിധി  കോവിഡ് മൂലം മരിയ്ക്കുന്നവര്‍ക്ക് ബാധകല്ല എന്നതാണ്.    അപകട മരണമോ, മറ്റേതെങ്കിലും സാഹചര്യത്തിലുള്ള മരണമോ ആണെങ്കില്‍ മരണപ്പെട്ട ജീവനക്കാരന്‍റെ  കുടുംബാംഗങ്ങൾക്ക് (നോമിനി അല്ലെങ്കിൽ നിയമപരമായ അവകാശികൾ) 8 ലക്ഷം  രൂപ സഹായധനമായി  ക്ഷേമനിധിയിൽ നിന്ന് നൽകും.   കോവിഡ് -19 മൂലമുള്ള മരണങ്ങള്‍ക്ക്  28-04-2020 ലെ സര്‍ക്കുലര്‍ അനുസരിച്ചുള്ള നിബന്ധനകള്‍ ബാധകമായിരിയ്ക്കുമെന്നും  സർക്കുലറില്‍ പറയുന്നു.  


Also Read: Good News..!! UAN - Aadhar Link: യുഎഎന്‍-ആധാര്‍ ലിങ്കിംഗ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി


ഈ നിർദ്ദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും  അത് വരാനിരിക്കുന്ന കേസുകൾക്ക് മാത്രമേ ബാധകമാകൂ എന്നും അറിയിപ്പില്‍ പറയുന്നു. അതായത് മരണ തീയതി സർക്കുലർ പുറപ്പെടുവിച്ച തീയതിക്ക് ശേഷമുള്ള കേസുകൾക്ക് മാത്രമായിരിയ്ക്കും ഈ തുക ലഭിക്കുക. അതായത്  2021 നവംബർ 2-ന് ശേഷം  ഇത്  ബാധകമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.