Federal Bank Contactless Credit Card : ഫെഡറൽ ബാങ്ക് കോണ്ടാക്ട്‌ലെസ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു, വെറും 3 ക്ലിക്കിൽ കാർഡ് നിങ്ങൾക്കും ലഭിക്കും
Federal Bank Contactless Credit Card : NPCI ചേർന്ന് ഫെഡറൽ ബാങ്ക് തങ്ങളുടെ റുപേ സിഗ്നെറ്റ് കോണ്ടാക്ട്‌ലെസ് ക്രെഡിറ്റ് കാർഡ് (RuPay Signet Contactless Credit Card) അവതരിപ്പിച്ചിരിക്കുന്നത്.
Kochi : കേരളത്തിൽ നിന്നുള്ള പ്രമുഖ സ്വകാര്യ ബാങ്കിങ് സ്ഥാപനമായ ഫെഡറൽ ബാങ്ക് (Federal Bank) കോണ്ടാക്ട്‌ലെസ് ക്രെഡിറ്റ് കാർഡ് (Contactless Credit Card) അവതരിപ്പിച്ചു. നാഷ്ണ. പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി (NPCI) ചേർന്ന് ഫെഡറൽ ബാങ്ക് തങ്ങളുടെ റുപേ സിഗ്നെറ്റ് കോണ്ടാക്ട്‌ലെസ് ക്രെഡിറ്റ് കാർഡ് (RuPay Signet Contactless Credit Card) അവതരിപ്പിച്ചിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ വർഷത്തിൽ 5.88 ശതമാന നിരക്കാണ് കാർഡിന്റെ ആകഡഷണമെന്ന് ഫെഡറൽ ബാങ്ക് പുറത്ത് വിട്ട് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒപ്പം ഷോപ്പിങ്, ഓൺലൈൻ ഷോപ്പിങ്, ഭക്ഷണം, സിനിമ ടിക്കറ്റ് ബുക്കിങ് മറ്റ് വിനോദങ്ങൾ തുടങ്ങിയ നിരവിധി ഓഫറുകളാണ് കമ്പനി അവകാശപ്പെടുന്നത്.
ALSO READ : Debit, Credit കാർഡുകൾ വഴിയുള്ള ഇടപ്പാടിൽ നിയമങ്ങൾ മാറുന്നു, Payment ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ..
കൂടാതെ ആമസോൺ, സ്വിഗി വൗച്ചറുകളും INOX ഒന്നെടുത്താൽ ഒന്ന് ഫ്രീ തുടങ്ങിയവയാണ് ഈ കാർഡിലൂടെ ലഭ്യമാകുന്നത്. ഇവ കൂടാതെ ആഭ്യന്തര, രാജ്യാന്തര എയർപ്പോട്ടും ലഭ്യമാണ്.
ഈ റൂപേ സിഗ്നെറ്റ് ക്രെഡിറ്റ് കാർഡ് നിലവൽ ഫെഡറൽ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് മാത്രമെ ലഭ്യമാകു. ഫെഡറൽ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ ഫെഡ്മൊബൈലിലൂടെ കാർഡ് സജ്ജമാക്കാവുന്നതാണ്. വെറും മൂന്ന് ക്ലിക്ക് മാത്രം മതിയെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്. ഓൺലൈനിലൂടെ കാർഡ് ആക്റ്റിവേറ്റ് ചെയ്തിനേ ശേഷം പിന്നീട് മെറ്റൽ കാർഡ് പോസ്റ്റ് വഴി നൽകുന്ന മേൽവിലാസത്തിലേക്കെത്തി ചേരുന്നതാണ്.
ALSO READ : വീടിന്റെ വാടക Paytm ലൂടെ അടക്കൂ.. 1000 രൂപ നേടൂ! ചെയ്യേണ്ടത്?
NPCI യുമായിട്ടുള്ള ബാങ്കിന്റെ ദൃഢമായ ബന്ധത്തിന്റെ ഏറ്റവും വലിയ ഉദ്ദഹാരണമാണ് ഈ കാർഡ്. പുതിയ തലമുറയെ ആകർഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടിവ് ഡയറെക്ടർ ശാലിനി വാര്യർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...