ഭീം ആപ്പ് സുരക്ഷിതം... ഡാറ്റ ചോര്‍ച്ച നടന്നിട്ടില്ല... വാദങ്ങള്‍ നിഷേധിച്ച് NPCI

ഭീം ആപ്പ്  വഴി ഇടപാടുകാരുടെ വിവരങ്ങള്‍   ചോര്‍ന്നതായുള്ള  വാര്‍ത്തകള്‍  നിഷേധിച്ച് ദേശീയ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI). 

Last Updated : Jun 4, 2020, 07:45 AM IST
ഭീം ആപ്പ് സുരക്ഷിതം... ഡാറ്റ ചോര്‍ച്ച നടന്നിട്ടില്ല... വാദങ്ങള്‍ നിഷേധിച്ച്  NPCI

ന്യൂഡല്‍ഹി: ഭീം ആപ്പ്  വഴി ഇടപാടുകാരുടെ വിവരങ്ങള്‍   ചോര്‍ന്നതായുള്ള  വാര്‍ത്തകള്‍  നിഷേധിച്ച് ദേശീയ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI). 

ഡാറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ടൊന്നും നടന്നിട്ടില്ലെന്നും വാജ്യമായ വിവരങ്ങള്‍ക്ക് ഇരായകരുതെന്നും ദേശീയ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. അടുത്തിടെ പുറത്തു വന്ന വാര്‍ത്തകളെ കുറിച്ച്‌ NPCIസ്വതന്ത്ര്യ അന്വേഷണം നടത്തിയിരുന്നു.ഭീമിനെ സംബന്ധിച്ച്‌ ഡിജിറ്റല്‍ റിസ്‌ക് മോണിറ്ററി൦ഗ്  സ്ഥാപനത്തിന്‍റെ റിപ്പോര്‍ട്ട് വരെ പരിശോധിച്ചാണ് അതെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഉറപ്പിച്ചത്. ഭീം ആപ്പില്‍ ഇതുവരെ ഡാറ്റാ ചോര്‍ച്ച ഉണ്ടായിട്ടില്ല, അധികൃതര്‍ വ്യക്തമാക്കി. 

ഡിജിറ്റല്‍ റിസ്‌ക് മോണിറ്ററി൦ഗ്  സ്ഥാപനത്തിന്‍റെ കണ്ടെത്തലുകളില്‍ ഉപഭോക്താക്കളുടെ ഒരു വിവരവും ചോര്‍ന്നിട്ടില്ലെന്ന് വ്യക്തമായി.  NPCI  ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന വിവരങ്ങളുടെ സംരക്ഷണത്തിന് സംയോജിത സമീപനവും സ്വീകരിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു. 

UPI അധിഷ്ഠിത പണം ഇടപാടുകൾക്കായി സർക്കാർ വികസിപ്പിച്ച ഭീം ആപ്പിലെ ഡാറ്റ ചോർന്നതായി റിപ്പോർട്ടുകൾ  പുറത്തു വന്നിരുന്നു . 70 ലക്ഷത്തോളം ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർന്നതായായിരുന്നു റിപ്പോര്‍ട്ട് .   ദേശീയ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI)യും കേന്ദ്ര  സര്‍ക്കാരും ഈ വാദം നിഷേധിച്ചിരിയ്ക്കുകയാണ്.

ഡാറ്റ ചോർച്ച കണ്ടെത്തിയ സൈബർ സെക്യൂരിറ്റി കേന്ദ്രങ്ങൾ പക്ഷെ ഡാറ്റ ചോർച്ചയുണ്ടായതായാണ് പറയുന്നത്. സൈബർ സെക്യൂരിറ്റി ഗവേഷകരാണ് ഈ വാദം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്.

6 ഭാഷകളിൽ ഇപ്പോൾ ഭീം ആപ്പ്  ലഭ്യമാണ്. ഒരു തവണ പരമാവധി 20,000 രൂപ വരെ ട്രാൻസ്ഫർ ചെയ്യാം. ഒരു ദിവസം ട്രാൻസ്ഫർ ചെയ്യാൻ ആകുന്ന പരമാവധി തുക 40,000 രൂപയാണ്. ഒരു ദിവസം 10 പണം ഇടപാടുകൾ വരെ ഭീം ആപ്പ്  വഴി നടത്താൻ കഴിയും.

Trending News