ITR Filling Benefits : ഇൻകം ടാക്സ് റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള അവസാന തിയതിയിലേക്ക് കടക്കുകയാണ്. നികുതി അടയ്ക്കുന്നവർ കൃത്യമായി ഐടിആർ സമർപ്പിച്ചാൽ പിഴ ഒടുക്കുന്നത് മറ്റും ഒഴുവാക്കാൻ സാധിക്കും. ഓഡിറ്റ് ചെയ്യപ്പെടേണ്ടാവശ്യമില്ലത്ത വ്യക്തിഗതമായതും ശമ്പള ജീവനക്കാരുടെയും ഐടിആർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31നാണ്. ഓഡിറ്റ് നടപടികളോടെ സമർപ്പിക്കേണ്ട ഐടിആർ ഒക്ടോബർ 31ന് മുമ്പായി സമർപ്പിച്ചാൽ  മതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിഴ ഒടുക്കുന്നത് മറ്റ് സാമ്പത്തിക നിയമ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിൽ ഉപരി ഐടിആർ സമർപ്പിക്കുന്നത് കൊണ്ട് മറ്റ് ചില ഗുണഫലങ്ങളുമുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.


ALSO READ : Driving Licence എടുക്കാൻ ഇനി RTO യിൽ പോകേണ്ടതില്ല! അറിയാം പുതിയ നിയമം


പിഴ ഒഴിവാക്കുക


സ്വഭാവികമായും നികുതിദായകർ പിഴ ഒഴുവാക്കുന്നതിന് വേണ്ടിയാണ് ഐടിആർ സമർപ്പിക്കുന്നത്. 10,000 രൂപയാണ് പിഴ. കൂടാതെ വൈകി സമർപ്പിക്കുന്നവർ പലിശ സഹിതമാണ് നികുതി അടയ്ക്കേണ്ടത്. 


നിയമ നടപടികൾ


ഐടിആർ സമർപ്പിക്കുന്നതിൽ താമസവുമോ അല്ലെങ്കിൽ സമർപ്പിക്കാതിരിക്കുന്നവർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുന്നതാണ്. അതിന് നൽകുന്ന മറുപടി വിശ്വാസയോഗ്യമല്ലെങ്കിൽ ഐടി വിഭാഗം സാമ്പത്തികപരമായി കുറ്റം ചുമത്തുന്നതാണ്. 


ലോൺ വേഗത്തിൽ ലഭിക്കും


കൃത്യമായി ഐടിആർ സമർപ്പിക്കുന്നവർക്ക് ലോൺ വേഗത്തിൽ ലഭിക്കുന്നതാണ്. സാമ്പത്തിക ഇടപാടിൽ ക്ലീൻ റിക്കോർഡുള്ളതിനാൽ ബാങ്ക് യാതൊരു മടിയും കൂടാതെ ലോൺ അനുവദിക്കുന്നതാണ്. ലോൺ അപേക്ഷകൾ ഐടിആർ സ്റ്റേറ്റ്മെന്റു രേഖയായി സമർപ്പിക്കേണ്ടതാണ്. 


ALSO READ : ITR Filing: ആദായ നികുതി റിട്ടേൺ എങ്ങനെ ഓൺലൈനായി ഫയൽ ചെയ്യാം? അറിയേണ്ടതെല്ലാം...


കഴിഞ്ഞ വർഷത്തെ നഷ്ടങ്ങൾ അടുത്ത വർഷത്തിലേക്ക് മാറ്റി ലഭിക്കുന്നതാണ്


കൃത്യമായി ഐടിആർ സമർപ്പിക്കുന്നവർക്ക് മുൻകാലത്തിലുള്ള നഷ്ടങ്ങൾ അടുത്ത സാമ്പത്തിക വർഷത്തിലേക്ക് മാറ്റ് ലഭിക്കുന്നതാണ്. ലഭിക്കാനിരിക്കുന്ന വരുമാനത്തിന്റെ നികുതിയിൽ ഇവ ഇളവ് വരുത്താൻ സഹായകമാകും. 


വിസ നടപടികൾ വേഗത്തിൽ


മിക്ക എംബസികൾക്ക് ഐടിആർ സ്റ്റേറ്റ്മെന്റുകൾ ആവശ്യപ്പെടാറുണ്ട്. ക്ലീൻ ട്രാക്ക് റിക്കോർഡുള്ളവർക്ക് വിസ നടപടികൾ എളുപ്പകരമാക്കുന്നതിൽ സഹായകമാകും. 


എങ്ങനെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം?


1. ആദായനികുതി വകുപ്പിന്റെ പ്രാദേശിക ഓഫീസിൽ ഹാർഡ് കോപ്പിയായി സമർപ്പിക്കാം.


2. അല്ലെങ്കിൽ www.incometaxindiaefiling.gov.in സൈറ്റിലൂടെ ഓൺലൈനായ ഫയൽ ചെയ്യാവുന്നതാണ്.


എങ്ങനെ ഓൺലൈനായി ഫയൽ ചെയ്യാം?


> ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം-


> ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ https://www.incometax.gov.in/iec/foportal/ തിരഞ്ഞെടുക്കുക.


> യൂസർനെയിം, പാസ്‌വേഡ്, ജനനത്തീയതി, ക്യാപ്‌ച കോഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.


> 'ഇ-ഫയൽ' മെനുവിൽ ക്ലിക്ക് ചെയ്ത് 'ഇൻകം ടാക്സ് റിട്ടേൺ' ലിങ്ക് ക്ലിക്ക് ചെയ്ത് 'തുടരുക' (Continue) എന്നതിൽ ടാപ്പ് ചെയ്യുക.


> നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും ഫോമിലെ ആവശ്യമായ ഭാ​ഗങ്ങൾ പൂരിപ്പിക്കുക.


> 'ടാക്‌സസ് പേയ്‌ഡ് ആൻഡ് വെരിഫിക്കേഷൻ' ടാബിൽ ഉചിതമായ വെരിഫിക്കേഷൻ ഓപ്‌ഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, 'പ്രിവ്യൂ ആൻഡ് സബ്മിറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.


> തുടർന്ന് നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം ശരിയാണോ എന്ന് പരിശോധിക്കുക.


> ശേഷം ഐടിആർ 'സമർപ്പിക്കുക'.


> 'I would like to e-verify' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുമ്പോൾ, EVC, Aadhaar OTP, Prevalidated ബാങ്ക്, മുൻകൂർ വാലിഡേറ്റഡ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയിലൂടെ ആവശ്യപ്പെടുമ്പോൾ EVC/OTP നൽകിക്കൊണ്ട് ഇ-വെരിഫിക്കേഷൻ നടത്താം.


> 60 സെക്കൻഡിനുള്ളിൽ EVC/OTP നൽകണം.


> ശേഷം ആദായ നികുതി റിട്ടേൺ സബ്മിറ്റ് ആയിക്കോളും. 


> സമർപ്പിച്ച ഐടിആർ പിന്നീട് 'മൈ അക്കൗണ്ട് > ഇ-വെരിഫൈ റിട്ടേൺ' ഓപ്‌ഷൻ ഉപയോഗിച്ചോ ഒപ്പിട്ട ഐടിആർ-വി യിൽ നിന്ന് സിപിസിയിലേക്ക് അയച്ചോ പരിശോധിച്ചുറപ്പിക്കേണ്ടതാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.