ITR Filing: ആദായ നികുതി റിട്ടേൺ എങ്ങനെ ഓൺലൈനായി ഫയൽ ചെയ്യാം? അറിയേണ്ടതെല്ലാം...

ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായി നമുക്ക് ഇത് ഫയൽ ചെയ്യാം. വരുമാനം, ശമ്പളം, ബിസിനസിലെ ലാഭം, വീട് അല്ലെങ്കിൽ വസ്തുവിന്റെ വിൽപ്പന, ലഭിച്ച പലിശ, ഡിവിഡന്റ് അല്ലെങ്കിൽ മൂലധന നേട്ടം, തുടങ്ങി എല്ലാ സ്മപത്തിക ഇടപാടുകളും രേഖപ്പെടുത്തണം. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 12:44 PM IST
  • തിയതി നീട്ടിയില്ലെങ്കിൽ ജൂലൈ 31നകം ഐടിആർ ഫയൽ ചെയ്യണം.
  • ഒരു വ്യക്തി ഒരു സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനത്തിന്റെ വിവരങ്ങളും ആ വരുമാനത്തിൽ അടച്ച നികുതികളും ആദായനികുതി വകുപ്പിനെ അറിയിക്കുന്ന പ്രക്രിയ ആണിത്.
ITR Filing: ആദായ നികുതി റിട്ടേൺ എങ്ങനെ ഓൺലൈനായി ഫയൽ ചെയ്യാം? അറിയേണ്ടതെല്ലാം...

ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. തിയതി നീട്ടിയില്ലെങ്കിൽ ജൂലൈ 31നകം ഐടിആർ ഫയൽ ചെയ്യണം. ഒരു വ്യക്തി ഒരു സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനത്തിന്റെ വിവരങ്ങളും ആ വരുമാനത്തിൽ അടച്ച നികുതികളും ആദായനികുതി വകുപ്പിനെ അറിയിക്കുന്ന പ്രക്രിയ ആണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുക എന്നത്.

ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായി നമുക്ക് ഇത് ഫയൽ ചെയ്യാം. വരുമാനം, ശമ്പളം, ബിസിനസിലെ ലാഭം, വീട് അല്ലെങ്കിൽ വസ്തുവിന്റെ വിൽപ്പന, ലഭിച്ച പലിശ, ഡിവിഡന്റ് അല്ലെങ്കിൽ മൂലധന നേട്ടം, തുടങ്ങി എല്ലാ സ്മപത്തിക ഇടപാടുകളും രേഖപ്പെടുത്തണം. ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ആദായനികുതി വകുപ്പിന്റെ പോർട്ടലായ https://www.incometax.gov.in/iec/foportal എന്നതിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്യാം.

ആവശ്യമായ രേഖകൾ എന്തൊക്കെ?

> ആധാർ‌ നമ്പർ‌ അല്ലെങ്കിൽ‌ എൻ‌റോൾ‌മെന്റ് ഐഡി

> പാൻ‌ നമ്പർ

> തൊഴിലുടമയിൽ നിന്നുള്ള ഫോം-16

> വീട് വാടക രസീതുകൾ

> ഭവന വായ്പ സംബന്ധിച്ച വിവരങ്ങൾ

> ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം

> പോസ്റ്റ് ഓഫീസ് സേവിംഗ്സ് പാസ്ബുക്ക്

> ലോട്ടറി വരുമാനം

> ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങൾ 

റിട്ടേൺ ഫയൽ ചെയ്യേണ്ടത് ആരൊക്കെ?

< 2.5 ലക്ഷം രൂപയിൽ കൂടുതൽ മൊത്തവരുമാനമുള്ള 60 വയസ്സിന് താഴെയുള്ള വ്യക്തി.

< 60-80 വയസ്സിനിടയിലുള്ളവർ, മൊത്തവരുമാനം 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവർ.

< അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ മൊത്തവരുമാനമുള്ള 80 വയസ്സിന് മുകളിലുള്ളവർ.

Also Read: Go First Offer: മൺസൂൺ ഓഫർ; 1,499 രൂപ മുതൽ കുറഞ്ഞ നിരക്കിൽ ഗോ ഫസ്റ്റിൽ യാത്ര ചെയ്യാം, അറിയേണ്ടതെല്ലാം

 

എങ്ങനെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം?

1. ആദായനികുതി വകുപ്പിന്റെ പ്രാദേശിക ഓഫീസിൽ ഹാർഡ് കോപ്പിയായി സമർപ്പിക്കാം.

2. അല്ലെങ്കിൽ www.incometaxindiaefiling.gov.in സൈറ്റിലൂടെ ഓൺലൈനായ ഫയൽ ചെയ്യാവുന്നതാണ്.

എങ്ങനെ ഓൺലൈനായി ഫയൽ ചെയ്യാം?

> ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം-

> ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ https://www.incometax.gov.in/iec/foportal/ തിരഞ്ഞെടുക്കുക.

> യൂസർനെയിം, പാസ്‌വേഡ്, ജനനത്തീയതി, ക്യാപ്‌ച കോഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

> 'ഇ-ഫയൽ' മെനുവിൽ ക്ലിക്ക് ചെയ്ത് 'ഇൻകം ടാക്സ് റിട്ടേൺ' ലിങ്ക് ക്ലിക്ക് ചെയ്ത് 'തുടരുക' (Continue) എന്നതിൽ ടാപ്പ് ചെയ്യുക.

> നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും ഫോമിലെ ആവശ്യമായ ഭാ​ഗങ്ങൾ പൂരിപ്പിക്കുക.

> 'ടാക്‌സസ് പേയ്‌ഡ് ആൻഡ് വെരിഫിക്കേഷൻ' ടാബിൽ ഉചിതമായ വെരിഫിക്കേഷൻ ഓപ്‌ഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, 'പ്രിവ്യൂ ആൻഡ് സബ്മിറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

> തുടർന്ന് നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം ശരിയാണോ എന്ന് പരിശോധിക്കുക.

> ശേഷം ഐടിആർ 'സമർപ്പിക്കുക'.

> 'I would like to e-verify' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുമ്പോൾ, EVC, Aadhaar OTP, Prevalidated ബാങ്ക്, മുൻകൂർ വാലിഡേറ്റഡ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയിലൂടെ ആവശ്യപ്പെടുമ്പോൾ EVC/OTP നൽകിക്കൊണ്ട് ഇ-വെരിഫിക്കേഷൻ നടത്താം.

> 60 സെക്കൻഡിനുള്ളിൽ EVC/OTP നൽകണം.

> ശേഷം ആദായ നികുതി റിട്ടേൺ സബ്മിറ്റ് ആയിക്കോളും. 

> സമർപ്പിച്ച ഐടിആർ പിന്നീട് 'മൈ അക്കൗണ്ട് > ഇ-വെരിഫൈ റിട്ടേൺ' ഓപ്‌ഷൻ ഉപയോഗിച്ചോ ഒപ്പിട്ട ഐടിആർ-വി യിൽ നിന്ന് സിപിസിയിലേക്ക് അയച്ചോ പരിശോധിച്ചുറപ്പിക്കേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News