Flipkart Big Savings Day 2022: ഷോപ്പിം​ഗ് ഇഷ്ടപ്പെടുന്ന ഏവരും കാത്തിരുന്ന ഫ്ലിപ്കാർ‌ട്ട് ബി​ഗ് സേവിം​ഗ് ഡേയ്സ് സെയിൽ ജൂലൈ 23ന് തുടങ്ങും. ജൂലൈ 27 വരെയാണ് ഈ ഓഫർ ലഭ്യമാകുക. ടിവി, സ്മാർട്ട്ഫോൺ, ഹെഡ്ഫോൺ, സ്പീക്കർ തുടങ്ങി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കെല്ലാം വമ്പൻ ഓഫറുകളാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ഒപ്പോ റെനോ 5 പ്രോ, ഐഫോൺ 11, മോട്ടോ ജി31, എന്നീ സ്മാർട് ഫോണുകൾക്കും ഓഫറുകൾ ലഭ്യമാകും. മറ്റ് ഉൽപ്പന്നങ്ങൾക്കുള്ള ഓഫറുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് നേരത്തെ തന്നെ ബി​ഗ് സേവിം​ഗ് ഡെയ്സ് സെയിലിൽ ഭാ​ഗമാകാൻ കാഴിയും. ബാങ്ക് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയ്ക്കും കിഴിവുകൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. മൈക്രോസൈറ്റിൽ നിന്നാണ് ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ സംബന്ധിച്ച വിവരങ്ങൾ എടുക്കുന്നത്. മോട്ടറോള, ആപ്പിൾ, വിവോ, ഓപ്പോ എന്നിവയുടെ വിലക്കിഴിവ് സംബന്ധിച്ച വിവരങ്ങളാണ് നിലവിൽ ഫ്ലിപ്കാർട്ട് പങ്കുവച്ചിരിക്കുന്നത്. 


Also Read: Bizarre Incident: മഴ പെയ്യുന്നില്ല, ദേവേന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍..!!


ഹെഡ്‌ഫോൺ, സ്പീക്കർ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് 70 ശതമാനം വരെ ഓഫർ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റൂട്ടറുകൾ, മൗസ്, കീബോർഡുകൾ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ് ലഭിക്കും. ടാബ്‌ലെറ്റുകൾക്ക് 45 ശതമാനം വരെയും ഓഫർ നൽകും. സ്മാർട് വാച്ചുകൾക്ക് 65 ശതമാനമാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 12 മണിക്കും എട്ടു മണിക്കും വൈകുന്നേരം നാല് മണിക്കുമാണ് ഓഫർ വില്പന നടക്കുക. സെയിൽ നടക്കുന്ന സമയത്ത് ആകർഷകമായ ഡീലുകൾ ഉണ്ടാകും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനും ഇഎംഐ ഇടപാടുകൾക്കും ആകർഷകമായ ഓഫറുകളുണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്. 


അതേസമയം ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 23 മുതൽ 24 വരെ നടക്കും. ആമസോൺ സെയിലിൽ 30,000ലധികം പുതിയ ഉൽപന്നങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്.


Post Office scheme New: 100 രൂപ നിക്ഷേപിക്കാമോ 15 ലക്ഷം രൂപ ഉണ്ടാക്കാം, ഈ സ്കീമിനെ പറ്റി നിർബന്ധമായും അറിയണം


Post Office Recurring Deposit : സുരക്ഷിതമായ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് നല്ല വരുമാനം വേണമെങ്കിൽ പോസ്റ്റ് ഓഫീസ് തന്നെയാണ് എന്ത് കൊണ്ടും ബെസ്റ്റ് ഓപ്ഷൻ.കുറഞ്ഞ ചെലവിൽ നിക്ഷേപിച്ച് സമ്പാദിക്കാം എന്നതാണ്. അത്തരത്തിൽ ഒന്നാണ് റിക്കറിങ്ങ് ഡെപ്പോസിറ്റുകൾ (Recurring Deposit).


മികച്ച പലിശ നിരക്കിൽ ചെറിയ തവണകൾ നിക്ഷേപിക്കുന്നതിനുള്ള സർക്കാർ ഗ്യാരണ്ടീഡ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി ഡെപ്പോസിറ്റ് അക്കൗണ്ട്.വളരെ കുറഞ്ഞ തുക വെച്ച് നിങ്ങൾക്ക് ഇതിൽ നിക്ഷേപം ആരംഭിക്കാം.പ്രതിമാസം 100 രൂപ മുതൽ നിക്ഷേപിക്കാം എന്നതാണ് പ്രത്യേകത. ഇതിന് പരിധി ഇല്ല. 


നിങ്ങൾക്ക് എത്ര പലിശ ലഭിക്കും?


പോസ്റ്റ് ഓഫീസിൽ തുറക്കുന്ന ഒരു ആർഡി അക്കൗണ്ട് 5 വർഷത്തേക്കാണ്. നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിന് ഓരോ പാദത്തിലും (വാർഷിക നിരക്കിൽ) പലിശ കണക്കാക്കുന്നു. തുടർന്ന് ഓരോ പാദത്തിന്റെ അവസാനത്തിലും ഇത് നിങ്ങളുടെ അക്കൗണ്ടിലേക്ക് കൂട്ടുപലിശ സഹിതം ചേർക്കും. നിലവിൽ ആർഡി സ്കീമിന് 5.8 ശതമാനം പലിശയാണ് നൽകുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.