Free Ration Update: സൗജന്യ റേഷൻ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ഉടൻ പരാതി നൽകൂ.. ഗോതമ്പും അരിയും വീട്ടിലെത്തും!
Free Ration Update: നിങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ഈ വാർത്ത ശ്രദ്ധിക്കുക. അതായത് നിങ്ങളും ഈ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ നിങ്ങൾ ഓൺലൈനിലൂടെ പരാതി നൽകുക. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നുമാത്രമല്ല നിങ്ങളുടെ വീട്ടിലേക്ക് റേഷൻ എത്തിക്കുകയും ചെയ്യും.
Free Ration Update: കൊറോണ മഹാമാരി സമയത്ത് ജനങ്ങളെ സഹായിക്കാനായി സർക്കാർ 'പിഎം ഗരീബ് കല്യാൺ യോജന' ആരംഭിച്ചിരുന്നു. ഇതിന് കീഴിൽ ആളുകൾക്ക് സൗജന്യ റേഷൻ ലഭിക്കും. റേഷൻ കാർഡ് ഉടമകൾക്ക് ഈ സ്കീം പ്രയോജനപ്പെടുത്താം അല്ലെങ്കിൽ ആധാർ കാർഡിലൂടെയും ഈ പദ്ധതിയുടെ പ്രയോജനം നേടാം. ഇനി നിങ്ങൾക്കും ഈ സ്കീമിന്റെ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെങ്കിൽ അല്ലെങ്കിൽ സൗജന്യ റേഷൻ ലഭിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ ഇനി വിഷമിക്കേണ്ട. ഇതിനായി നിങ്ങൾക്ക് വീട്ടിലിരുന്ന് ഓൺലൈനിലൂടെ എളുപ്പത്തിൽ പരാതി നൽകാം. ഇതിലൂടെ സൗജന്യ റേഷൻ നിങ്ങളുടെ വീട്ടിലെത്തിക്കും.
Also Read: Free LPG cylinder: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ ഫ്രീ...!!
പരാതി എങ്ങനെ നൽകാം? (Know how can I complain?)
നിങ്ങൾക്ക് റേഷൻ ലഭിക്കാണ് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ ഇതിനെതിരെ നിങ്ങൾക്ക് വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ഇ-മെയിൽ വഴിയോ ഓൺലൈനായി പരാതി നൽകാം. ഇതുകൂടാതെ നിങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പറിലൂടേയും പരാതി നൽകാം. ഇ-മെയിൽ വഴി പരാതിപ്പെടാൻ നിങ്ങൾക്ക് നിങ്ങളുടെ പരാതി എഴുതി തയ്യാറാക്കണം. ഇതിൽ നിങ്ങൾ നിങ്ങളുടെ റേഷൻ കാർഡ് നമ്പറിനോടൊപ്പം റേഷൻ ഡിപ്പോയുടെ പേരും നൽകണം. ഈ രണ്ട് വിവരങ്ങളും തിരിച്ചറിയലിനായി നൽകേണ്ടതുണ്ട്.
ഇ-മെയിൽ വഴി എങ്ങനെ പരാതിപ്പെടാം (How to complain through e-mail)
E-Mail വഴിയുള്ള പരാതി നിങ്ങൾ cfood@nic.in എന്ന വിലാസത്തിലേക്ക് അയയ്‌ക്കണം. എന്നാൽ ശ്രദ്ധിക്കുക ഈ മെയിൽ ഐഡിയിലൂടെ ഡൽഹിയിലെ റേഷൻ കാർഡ് ഉടമകൾക്ക് മാത്രമേ മെയിൽ ചെയ്യാൻ കഴിയൂ. ഡൽഹി സർക്കാർ നൽകുന്ന സൗകര്യത്തിന്റെ ആനുകൂല്യം ലഭിക്കാൻ മാത്രമേ ഇവിടെ പരാതി നൽകാൻ കഴിയൂ. കൂടാതെ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (http://fs.delhigovt.nic.in) നിങ്ങൾക്ക് പരാതിപ്പെടാൻ കഴിയും.
Also Read: Driving Licence എടുക്കാൻ ഇനി RTO യിൽ പോകേണ്ടതില്ല! അറിയാം പുതിയ നിയമം
Toll-Free Number-ൽ പരാതിപ്പെടുക (Complain on Toll-Free Number)
ഡൽഹി സർക്കാർ ടോൾ ഫ്രീ നമ്പറും നൽകിയിട്ടുണ്ട്. ടോൾ ഫ്രീ നമ്പറിൽ പരാതി രജിസ്റ്റർ ചെയ്യാൻ നിങ്ങൾക്ക് '1800110841' എന്ന നമ്പറിൽ വിളിക്കണം. എന്നിട്ടും നിങ്ങൾക്ക് ആനുകൂല്യം ലഭിച്ചില്ലെങ്കിൽ നിങ്ങൾ നേരിട്ട് ഓഫീസിൽ പോയി പരാതിപ്പെടണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...