Tomato Juice: തക്കാളി ജ്യൂസിന് ഇത്രയും ഗുണങ്ങളോ! ആള് നിസ്സാരക്കാരനല്ല കേട്ടോ..

Published: Sep 29, 2024, 04:26 PM IST|Updated: Sep 29, 2024, 04:28 PM IST

തക്കാളി ജ്യൂസ് നല്‍കുന്ന ആരോഗ്യഗുണങ്ങൾ ഏറെയാണ്‌. 

വിറ്റാമിൻ A, കെ, ബി1, ബി3, ബി5, ബി6, ബി7, വിറ്റാമിൻ സി എന്നിവ പോലുള്ള പ്രകൃതിദത്ത പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് തക്കാളി. എങ്ങനെയെല്ലാമാണ് തക്കാളി ജ്യൂസ് ആരോഗ്യത്തിന് ഗുണകരമാകുന്നതെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി1/6

തക്കാളിയിലുള്ള 'ലൈസോപീൻ', 'ബീറ്റ കെരോട്ടിൻ' എന്നീ ഘടകങ്ങളാണ് രോഗങ്ങളെയും അണുബാധകളെയും ആരോഗ്യപ്രശ്നങ്ങളെയുമെല്ലാം പ്രതിരോധിക്കാൻ സഹായിക്കുന്നു.

കണ്ണിന്‍റെ ആരോഗ്യം2/6

തക്കാളിയിലുള്ള വിറ്റമിൻ എ കണ്ണിന്‍റെ ആരോഗ്യത്തിന് ഗുണകരമാണ്. കാഴ്ചാശക്തി മെച്ചപ്പെടുത്താനും തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും തക്കാളി സഹായിക്കുന്നു. 

 

ലൈസോപീൻ3/6

തക്കാളിയിലുള്ള 'ലൈസോപീൻ' നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകിടക്കുന്ന ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ചർമസംരക്ഷണം4/6

തക്കാളി ജ്യൂസ് ചർമ്മത്തിലെ ടാനിംഗ് നീക്കം ചെയ്യുകയും മുഖക്കുരു അകറ്റുകയും ചെയ്യുന്നു. തുറന്ന സുഷിരങ്ങൾ അടച്ച് ചർമ്മത്തെ സംരക്ഷിക്കുന്നു.

 

ക്യാൻസർ5/6

തക്കാളിയിലെ 'ലൈസോപീൻ' പ്രോസ്റ്റേറ്റ് ക്യാൻസര്‍, ബ്രെസ്റ്റ് ക്യാൻസര്‍ (സ്തനാര്‍ബുദം), ശ്വാസകോശാര്‍ബുദം, ആമാശയാര്‍ബുദം എന്നീ ക്യാൻസറുകളെ പ്രതിരോധിക്കാൻ സഹായിക്കും.

ഫൈബര്‍6/6

തക്കാളിയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാകാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)