Gold Rate Today: ആശ്വാസം; സ്വർണവില കുത്തനെ ഇടിഞ്ഞു
Gold Price Today: 12 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ ഇത്രയും ഇടിവുണ്ടാകുന്നത്. ഏപ്രിൽ 20 മുതൽ 1600 രൂപയാണ് കുറഞ്ഞത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. 1120 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 52,000ൽ എത്തി. 12 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ ഇത്രയും ഇടിവുണ്ടാകുന്നത്. ഏപ്രിൽ 20 മുതൽ 1600 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില അനുസരിച്ച് ഒരു പവൻ സ്വർണത്തിന് 52,920 രൂപയാണ്.
22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 6,615 ആണ്. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 5,535 ആണ്. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരാണ വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞ് 87 രൂപയായി. ഹാൾമാർക്ക് വെള്ളി ഒരു ഗ്രാമിന് 103 രൂപയാണ്. വരുംദിവസങ്ങളിൽ സ്വർണവിലയിൽ വീണ്ടും കുറവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഏപ്രിൽ മാസത്തിലെ സ്വർണവില
ഏപ്രിൽ1- പവന് 680 രൂപ വർധിച്ച് 50,880 ആയി
ഏപ്രിൽ2- പവന് 200 രൂപ കുറഞ്ഞ് 50,680 ആയി
ഏപ്രിൽ3- പവന് 600 രൂപ വർധിച്ച് 51,280 ആയി
ഏപ്രിൽ4- പവന് 400 രൂപ വർധിച്ച് 51,680 ആയി
ഏപ്രിൽ5- പവന് 360 രൂപ കുറഞ്ഞ് 51, 320 ആയി
ഏപ്രിൽ6- പവന് 1160 രൂപ വർധിച്ച് 52,280 ആയി
ഏപ്രിൽ7- വിലയിൽ മാറ്റമില്ല. 52,280ൽ തുടരുന്നു
ഏപ്രിൽ8- പവന് 240 രൂപ വർധിച്ച് 52,520 ആയി
ഏപ്രിൽ9- പവന് 200 രൂപ വർധിച്ച് 52,800 ആയി
ഏപ്രിൽ10- പവന് 80 രൂപ വർധിച്ച് 52,880 ആയി
ഏപ്രിൽ11- പവന് 80 രൂപ വർധിച്ച് 52,960 ആയി
ഏപ്രിൽ12- പവന് 800 രൂപ വർധിച്ച് 53,760 ആയി
ഏപ്രിൽ13- പവന് 560 രൂപ കുറഞ്ഞ് 53,200 ആയി
ഏപ്രിൽ14- വിലയിൽ മാറ്റമില്ല. 53,200ൽ തുടരുന്നു
ഏപ്രിൽ15- പവന് 440 രൂപ വർധിച്ച് 53,640 ആയി
ഏപ്രിൽ16- പവന് 720 രൂപ വർധിച്ച് 54,360 ആയി
ഏപ്രിൽ17- വിലയിൽ മാറ്റമില്ല. 54,360ൽ തുടരുന്നു
ഏപ്രിൽ18- പവന് 240 രൂപ കുറഞ്ഞ് 54,120 ആയി
ഏപ്രിൽ19- പവന് 400 രൂപ വർധിച്ച് 54,520 ആയി
ഏപ്രിൽ20- പവന് 80 രൂപ കുറഞ്ഞ് 54,440 ആയി
ഏപ്രിൽ21- വിലയിൽ മാറ്റമില്ല. 54,440ൽ തുടരുന്നു
ഏപ്രിൽ22- പവന് 400 രൂപ കുറഞ്ഞ് 54,040 ആയി
ഏപ്രിൽ23- പവന് 1120 രൂപ കുറഞ്ഞ് 52,920 ആയി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.