Gold Price Today : സ്വർണ്ണവിലയിൽ വൻ കുറവ്; അറിയാം ഇന്നത്തെ സ്വർണ്ണവില
കഴിഞ്ഞ ദിവസത്തേക്കാൾ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
Thiruvananthapuram : രാജ്യത്ത് സ്വർണ്ണവിലയിൽ (Gold Price)വൻ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ (GOld) വില 35640 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 25 രൂപ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 35840 രൂപയായിരുന്നു. അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4480 രൂപയായിരുന്നു. ഇന്ന് 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 44550 രൂപയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 44800 രൂപയായിരുന്നു വില . 10 ഗ്രാം 22 കാരറ്റ് സ്വർണത്തിൽ 250 രൂപ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ALSO READ: Gold Rate: ധന്‍തേരസ് എത്തി, മാറ്റമില്ലാതെ സ്വര്‍ണവില
അതേസമയം ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 4785 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 11 രൂപയുടെ വ്യത്യാസം മാത്രമാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ ഒരു പവൻ 24 കാരറ്റ് സ്വർണത്തിന്റെ വില 38880 രൂപയാണ്. ഇന്നലെയിൽ 39096 രൂപയായിരുന്നു. 216 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ALSO READ: Dhanteras 2021: ധൻതേരസിന് അബദ്ധത്തില്‍ പോലും ഈ സാധനങ്ങള്‍ വാങ്ങരുത്, വാങ്ങിയാല്‍...
പണപ്പെരുപ്പം വര്‍ദ്ധിച്ചതും ലോകമെമ്പാടുമുള്ള ഓഹരി വിപണിയിലെ വർദ്ധിച്ചുവരുന്ന ചാഞ്ചാട്ടവും സ്വര്‍ണ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തെ പ്രധാന ഉത്സവ സീസണായതിനാൽ മഞ്ഞലോഹത്തിന് ഡിമാൻഡും വര്‍ദ്ധിച്ചു. അതിന്‍റെ ഫലമായി കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണത്തിന് വില വര്‍ദ്ധിക്കുകയായിരുന്നു. അതിനിടയിലാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...