തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കൂടി. പവന് 400 രൂപയും ​ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണ്ണവില 55,120 രൂപയാണ്. ഗ്രാമിന് 6890 രൂപയും. സ്വർണ്ണവില കുതിച്ചുയരുന്നത് ഉപഭോക്താക്കളിൽ ആശങ്കയുണ്ടാക്കുകയാണ്. മെയ് മാസത്തിൽ മാത്രമായി പവന് 2600 രൂപയാണ് വർദ്ധിച്ചത്. ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിന്റെ നിരക്കുകൾ ഇവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഒരു ദിവസത്തെ പവൻ സ്വർണ്ണത്തിന്റെ വില നിശ്ചയിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: തേയില വില്‍പനയ്ക്കൊപ്പം ലക്കി ഡ്രോ നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് വയനാട് പൊലീസ്


52,440 രൂപയായിരുന്നു ഈ മാസം രേഖപ്പെടുത്തിയതിൽ സ്വർണ്ണത്തിന്റെ കുറഞ്ഞ വില. സ്വർണ്ണവില ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ട് 50,000 കടന്നത് മാർച്ച് മാസം 29ന് ആയിരുന്നു. 2024 വർഷം പിറന്നപ്പോൾ തൊട്ടാണ് സ്വർണ്ണവില ഇത്തരത്തിൽ കുതിച്ചുയരാൻ ആരംഭിച്ചത്. ഇതോടെ ഈ വർഷം വിവാഹം നിശ്ചയിച്ച ആളുകളാണ് ആശങ്കയിൽ ആയത്. സ്വർണ്ണത്തിൻരെ വില ഇടയ്ക്ക് കുറയുമെങ്കിലും അതും സാധാരണക്കാരനെ സംബന്ധിച്ച് താങ്ങാനാകുന്നതിലും അപ്പുറത്താണ്. ഈ സാഹചര്ത്തിൽ ഇനിയും സ്വർണ്ണത്തിന്റെ ആവശ്യമുള്ളവർ ജ്വല്ലറികളിലെ അഡ്വാൻസ് ബുക്കിം​ഗ് സൗകര്യം ഉപയോ​ഗപ്പെടുത്താവുന്നതാണ്. അതായത് സ്വർണ്ണത്തിന്റെ വിലയിൽ മാറ്റം കാണുമ്പോൾ തന്നെ സ്വർണ്ണത്തിന് ഓർഡർ നൽകാവുന്നതാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.